ക​ട്ട​ച്ചി​റ​യി​ൽ പ്ര​തി​ഷേ​ധം നാ​ലാം​ദി​ന​ത്തി​ലേ​ക്ക്
Saturday, March 23, 2019 12:49 AM IST
കാ​​യം​​കു​​ളം: ത​​ർ​​ക്കം നി​​ല​​നി​​ൽ​​ക്കു​​ന്ന ക​​റ്റാ​​നം ക​​ട്ട​​ച്ചി​​റ സെ​​ന്‍റ് മേ​​രീ​​സ് പ​​ള്ളി​​യി​​ൽ യാ​​ക്കോ​​ബാ​​യ വി​​ഭാ​​ഗം വൈ​​ദി​​ക​​രും വി​​ശ്വാ​​സി​​ക​​ളും ന​​ട​​ത്തു​​ന്ന പ്ര​​തി​​ഷേ​​ധ​​സ​​മ​​രം നാ​​ലാം ദി​​വ​​സ​​ത്തി​​ലേ​​ക്കു ക​​ട​​ന്നു. സ്ത്രീ​​ക​​ള​​ട​​ക്ക​​മു​​ള്ള വി​​ശ്വാ​​സി​​ക​​ളും വി​​വി​​ധ ഇ​​ട​​ങ്ങ​​ളി​​ൽ​നി​​ന്നെ​​ത്തി​​യ ബി​​ഷ​​പ്പു​​മാ​​രും വൈ​​ദി​​ക​​രും പ​​ള്ളി​​ക്കു സ​​മീ​​പം ആ​​രം​​ഭി​​ച്ച പ്രാ​​ർ​​ഥ​​നാ​​യ​​ജ്ഞം തു​​ട​​രു​​ക​​യാ​​ണ്.

പ​​ള്ളി​​ക്കു​​ള്ളി​​ൽ വ​​രു​​ത്തി​​യ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ടെ ക​​ണ​​ക്കെ​​ടു​​പ്പ് ഭ​​ര​​ണ​​സ​​മി​​തി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ അ​​ടി​​യ​​ന്ത​​ര​​മാ​​യി വി​​ല​​യി​​രു​​ത്താ​​ൻ ക്ര​​മീ​​ക​​ര​​ണം ഒ​​രു​​ക്ക​​ണ​​മെ​ന്നു യാ​​ക്കോ​​ബാ​​യ വി​​ഭാ​​ഗം തെ​​ക്ക​​ൻ​​മേ​​ഖ​​ല ഭ​​ദ്രാ​​സ​​ന വൈ​​ദി​​ക​​യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.


പ​​ള്ളി​​ക്കു​​ള്ളി​​ൽ അ​​തി​​ക്ര​​മി​​ച്ചു ക​​യ​​റി പ​​ള്ളി​​യി​​ലും സി​​മി​​ത്തേ​​രി​​യി​​ലും നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ വ​​രു​​ത്തി​​യ ന​​ട​​പ​​ടി ക്രി​​സ്തീ​​യ​​മ​​ല്ലെ​ന്നും അ​​ക്ര​​മ​​ത്തി​​നു നേ​​തൃ​​ത്വം ന​​ൽ​​കി​​യ സം​ഘ​ത്തെ ഉ​​ട​​ൻ അ​​റ​​സ്റ്റ് ചെ​​യ്യ​​ണ​​മെ​​ന്നും ഭ​​ദ്രാ​​സ​​ന വൈ​​ദി​​ക യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.

ഇ​​ട​​വ​​ക ജ​​ന​​ങ്ങ​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ളും ആ​​രാ​​ധ​​നാ സ്വാ​​ത​​ന്ത്ര്യ​​വും ഉ​​ട​​ന​​ടി പു​​നഃ​​സ്ഥാ​​പി​​ക്ക​​ണ​​മെ​​ന്നും ക​​ട്ട​​ച്ചി​​റ​​യി​​ൽ കൂ​​ടി​​യ യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു. യോ​​ഗ​​ത്തി​​ൽ ബി​​ഷ​​പ് യൂ​​ഹാ​​നോ​​ൻ മോ​​ർ മീ​​ലി ത്തി​​യോ​​സ്, മാ​​ത്യൂ​​സ് മോ​​ർ തേ​​വോ​​ദോ​​സി​​യോ​​സ്, ഗീ​​വ​​ർ​ഗീ​​സ് മോ​​ർ ബ​​ർ​​ണ​​ബാ​​സ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.