സി​പി​എം ചു​വ​ന്നതെ​രു​വ് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക്: പി.​കെ. കൃ​ഷ്ണ​ദാ​സ്
സി​പി​എം ചു​വ​ന്നതെ​രു​വ് രാ​ഷ്‌​ട്രീ​യ​ത്തി​ലേ​ക്ക്:    പി.​കെ. കൃ​ഷ്ണ​ദാ​സ്
Saturday, March 23, 2019 1:39 AM IST
കണ്ണൂ​​ർ: ചു​​വ​​ന്ന ന​​ക്ഷ​​ത്ര രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ൽ​​നി​​ന്ന് ചു​​വ​​ന്ന​തെ​​രു​​വ് രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലേ​​ക്ക് സി​​പി​​എം മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണെ​​ന്ന് ബി​​ജെ​​പി ദേ​​ശീ​​യ നി​​ർ​​വാ​​ഹ​​ക സ​​മി​​തി​​യം​​ഗം പി.​​കെ. കൃ​​ഷ്ണ​​ദാ​​സ്. ക​​മ്യൂ​​ണി​​സ്റ്റ് രാ​​ഷ്‌​​ട്രീ​​യം ഇ​​ന്ന് ത​​ങ്ങ​​ളു​​ടെ സു​​ഖ​​ത്തി​​നും സൗ​​ക​​ര്യ​​ത്തി​​നും​​വേ​​ണ്ടി ഉ​​പ​​യോ​​ഗി​​ക്കു​​ക​​യാ​​ണ്. മാ​​ന്യ​​ൻ​​മാ​​രെ തെ​​റി​​വി​​ളി​​ക്കു​​ന്ന റെ​​ഡ്സ്ട്രീ​​റ്റ് രാ​​ഷ്‌​​ട്രീ​​യ​​മാ​​ണ് സി​​പി​​എം പി​​ൻ​​തു​​ട​​രു​​ന്ന​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ സി​​പി​​എം-​​കോ​​ൺ​​ഗ്ര​​സ് ശ​​യ​​നം ന​​ട​​ക്കു​​ക​​യാ​​ണ്. രാ​​ഷ്‌​​ട്രീ​​യ തെ​​രു​​വി​​ൽ​​നി​​ന്ന് മാ​​ന്യ​​മാ​​യ രാ​​ഷ്‌​​ട്രീ​​യം സ്വീ​​ക​​രി​​ച്ച ബി​​ജെ​​പി​​യെ കോ-​​ലീ-​​ബി​​യെ​​ന്ന് ആ​​ക്ഷേ​​പി​​ക്കു​​ക​​യാ​​ണ്. കേ​​ര​​ള​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സും സി​​പി​​എ​​മ്മും ത​​മ്മി​​ൽ കോ-​​മാ സ​​ഖ്യം നി​​ല​​നി​​ൽ​​ക്കു​​ന്ന​​ത് ര​​ഹ​​സ്യ​​മ​​ല്ല. പ​​ര​​സ്യ​​മാ​​ണ്. ത്രി​​പു​​ര​​യി​​ൽ ച​​ർ​​ച്ച പൂ​​ർ​​ത്തി​​യാ​​ക്കി. ത​​മി​​ഴ്നാ​​ട്ടി​​ൽ സ​​ഖ്യ​​മാ​​യി.

ത​​ല​​ശേ​​രി​​ക്കും വ​​ട​​ക​​ര​​യ് ക്കും ഇ​​ട​​യി​​ലു​​ള്ള മാ​​ഹി​​യി​​ൽ സി​​പി​​എ​​മ്മി​​ന്‍റെ സ്ഥാ​​നാ​​ർ​​ഥി ആ​​രാ​​ണെ​​ന്ന് പാ​​വ​​പ്പെ​​ട്ട അ​​ണി​​ക​​ൾ മ​​ന​​സി​​ലാ​​ക്ക​​ണം. അ​​വി​​ടെ കോ​​ൺ​​ഗ്ര​​സി​​ന്‍റെ കൈ​​പ്പ​​ത്തി ചി​​ഹ്ന​​ത്തി​​ലാ​​ണ് സി​​പി​​എം വോ​​ട്ട് ചെ​​യ്യു​​കയെന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.