കട്ടച്ചിറ പള്ളി പ്രശ്നം: യാക്കോബായ സഭ ഇന്നു കരിദിനം ആചരിക്കും
കട്ടച്ചിറ പള്ളി പ്രശ്നം: യാക്കോബായ സഭ ഇന്നു കരിദിനം ആചരിക്കും
Sunday, March 24, 2019 12:52 AM IST
കാ​യം​കു​ളം: ക​ട്ട​ച്ചി​റ പ​ള്ളി പ്ര​ശ്ന​ത്തി​ൽ യാ​ക്കോ​ബാ​യ​സ​ഭ ഇ​ന്നു ക​രി​ദി​നം ആ​ച​രി​ക്കും. ഓ​ർ​ത്ത​ഡോ​ക്സ് വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സം പ​ള്ളി​ക്കു​ള്ളി​ൽ കാ​ണി​ച്ച അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്നു യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ക​രി​ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​തെ​ന്നു സ​ഭാ മീ​ഡി​യ സെ​ൽ ചെ​യ​ർ​മാ​ൻ ഡോ. ​കു​ര്യാ​ക്കോ​സ് തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.

പ​ള്ളി​ക​ളി​ൽ പാ​ത്രി​യ​ർ​ക്കാ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടും. നാ​ളെ സ​ഭ​യു​ടെ എ​പ്പി​സ്കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഡോ.​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ ഉ​പ​വാ​സം അ​നു​ഷ്ഠി​ക്കും.


പ​ള്ളി​ക്കു​ള്ളി​ൽ കാ​ണി​ച്ച അ​തി​ക്ര​മ​ങ്ങ​ൾ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. അ​തി​നാ​ൽ മ​ത​നി​ന്ദ ന​ട​ത്തു​ക​യും പ​ള്ളി​യി​ൽ അ​തി​ക്ര​മം കാ​ണി​ക്കു​ക​യും ചെ​യ്ത​വ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഉ​ൾ​പ്പ​ടെ​യു​ള്ള നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്നും ഡോ. ​കു​ര്യാ​ക്കോ​സ് തെ​യോ​ഫി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.