ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി സൂര്യാതപമേറ്റു റോഡരികിൽ മരിച്ച നിലയിൽ
Monday, March 25, 2019 1:24 AM IST
കോ​ഴ​ഞ്ചേ​രി: റോ​ഡ​രി​കി​ൽ ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി മ​രി​ച്ച നി​ല​യി​ൽ. സൂ​ര്യാ​ത​പ​മെ​ന്നു സം​ശ​യം. കോ​ഴ​ഞ്ചേ​രി നാ​ര​ങ്ങാ​നം സ്വ​ദേ​ശി ഷാ​ജ​ഹാ​നാ​ണ് (60) മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് ഷാ​ജ​ഹാ​നെ മാ​രാ​മ​ണ്‍ ബി​ഷ​പ്സ് ഹൗ​സ് റോ​ഡ​രി​കി​ൽ ക​ണ്ട​ത്.

ശ​രീ​ര​ത്തി​നു പി​ന്നി​ൽ പൊ​ള്ള​ലേ​റ്റ പാ​ടു​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പ​റ​യു​ന്നു. കോ​യി​പ്രം പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ദ്ദേഹത്തെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഇ​ന്നു പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി മ​ര​ണ​കാ​ര​ണം സ്ഥി​രീ​ക​രി​ക്കു​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കോ​ഴ​ഞ്ചേ​രി, മാ​രാ​മ​ണ്‍ ഭാ​ഗ​ങ്ങ​ളി​ലെ വി​വി​ധ ഹോ​ട്ട​ലു​ക​ളി​ൽ ജോ​ലി​യെ​ടു​ത്തുവ​രി​ക​യാ​യി​രു​ന്നു ഷാ​ജ​ഹാ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.