പാ​ഠ​പു​സ്ത​ക​ത്തി​ല്‍ നി​ന്ന് വാ​യ​ന​യെ മോ​ചി​പ്പി​ക്കു​ക:​ ഡോ. സാബു തോമസ്
പാ​ഠ​പു​സ്ത​ക​ത്തി​ല്‍ നി​ന്ന് വാ​യ​ന​യെ  മോ​ചി​പ്പി​ക്കു​ക:​  ഡോ. സാബു തോമസ്
Tuesday, March 26, 2019 11:54 PM IST
കോ​ട്ട​യം : ഗൈ​ഡു​ക​ളു​ടെ​യും ടെ​ക്സ്റ്റ് ബു​ക്കു​ക​ളു​ടെ​യും ലോ​ക​ത്ത് മാ​ത്ര​മാ​യി വി​ദ്യാ​ര്‍​ത്ഥി​ക​ളു​ടെ വാ​യ​ന കു​രു​ങ്ങി​ക്കി​ട​ക്കു​ക​യാ​ണെ​ന്ന് മ​ഹാ​ത്മാ​ഗാ​ന്ധി സ​ര്‍​വ​ക​ലാ​ശാ​ല ആക്ടിംഗ് വൈ​സ് ചാ​ന്‍​സലര്‍ ഡോ. സാ​ബു തോ​മ​സ്. ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഇ​ന്ത്യ​ന്‍ ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ട് ഓ​ഫ് മാ​സ് ക​മ്യൂണി​ക്കേ​ഷ​ന്‍ കോ​ട്ട​യം സൗ​ത്തി​ന്ത്യ​ന്‍ ക്യാം​പ​സ് ആ​ദ്യ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച മാ​റു​ന്ന മാ​ധ്യ​മ​ങ്ങ​ള്‍ മാ​യാ​ത്ത മൂ​ല്യ​ങ്ങ​ള്‍ എ​ന്ന മാ​ധ്യ​മ​ഗ്ര​ന്ഥ​ത്തി​ന്‍റെ ആ​ദ്യ പ്ര​തി പ്ര​സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സാ​നു​ജോ​ര്‍​ജ് തോ​മ​സ് വൈസ്ചാൻസലറിൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി.


ഐ​ഐ​എം​സി റീ​ജ​ന​ല്‍ ഡ​യ​റ​ക്ട​റും അ​ക്കഡേമിക് തലവ നുമായ ഡോ ​അ​നി​ല്‍​കു​മാ​ര്‍ വ​ട​വാ​തൂ​ര്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ലാ ര​ജി​സ്ട്രാ​ര്‍ ഇ​ന്‍ ചാ​ര്‍​ജ് ഡോ. ​കെ സാ​ബു​ക്കു​ട്ട​ന്‍, ഐ​ഐ​എം​സി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ര​ജി​ത്ച​ന്ദ്ര​ന്‍, ഐ​ഐ​എം​സി അ​സി​സ്റ്റ​ന്‍റ് പ്രഫ​സ​ര്‍ എ.​ച​ന്ദ്ര​ശേ​ഖ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 26 പേ​രു​ടെ പ​ഠ​ന​ലേ​ഖ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​ര​മാ​ണ് ഡോ. ​അ​നി​ല്‍ കു​മാ​ര്‍ വ​ട​വാ​തൂ​ര്‍ എ​ഡി​റ്റ് ചെ​യ്ത പു​സ്ത​കം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.