പെട്രോൾ പന്പിന്‍റെ മേൽക്കൂരയിലിടിച്ച് ആനയ്ക്കു പരിക്ക്
Monday, April 15, 2019 1:26 AM IST
കൊ​ച്ചി: പെ​ട്രോ​ൾ പ​ന്പി​ന്‍റെ കോ​ണ്‍​ക്രീ​റ്റ് മേ​ൽ​ക്കൂ​ര​യി​ൽ ത​ല ഇ​ടി​ച്ച് ലോറിയിൽ കൊണ്ടുപോയ ആ​ന​യ്ക്കു പ​രി​ക്കേ​റ്റു. തൃ​ശി​വ​പേ​രൂ​ർ ക​ർ​ണ​ൻ എ​ന്ന ആ​ന​യ്ക്കാണു പരിക്കേറ്റത്. ഇ​ന്ന​ലെ രാ​വി​ലെ 11നു തൃ​പ്പൂ​ണി​ത്തു​റ പേ​ട്ട​യി​ലാ​ണ് സം​ഭ​വം.

മ​ര​ടി​ലെ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​ന് കൊ​ണ്ടു​വ​ന്ന ആ​ന​യെ തൃ​ശൂ​രി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന വ​ഴി പെ​ട്രോ​ൾ പ​ന്പി​ലേ​ക്ക് ക​യ​റു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. ആ​ന​യു​ടെ മ​സ്ത​ക​ത്തി​ന് മു​റി​വേ​റ്റി​ട്ടു​ണ്ട്. ലോ​റി ഡ്രൈ​വ​റും പാ​പ്പാ​ൻ​മാ​രും ആ​ന​യു​ടെ ഉ​യ​രം ശ്ര​ദ്ധി​ക്കാ​തെ പ​ന്പി​ലേ​ക്കു ക​യ​റ്റി​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ആനയെ കൊണ്ടുവന്ന ലോറി യുടെ ഡ്രൈ​വ​റെ മ​ര​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പ​ന്പി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ ആ​ന​യു​ടെ ത​ല ഇ​ടി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത് വ​ന്നി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.