രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു രാ​ത്രി തി​രു​വ​ന​ന്ത​പു​രത്തെ​ത്തും
രാ​ഹു​ൽ ഗാ​ന്ധി ഇ​ന്നു രാ​ത്രി  തി​രു​വ​ന​ന്ത​പു​രത്തെ​ത്തും
Monday, April 15, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ണ്‍​ഗ്ര​​​സ് അ​​​ധ്യ​​​ക്ഷ​​​ൻ രാ​​​ഹു​​​ൽ ഗാ​​​ന്ധി ഇ​​​ന്നു രാ​​​ത്രി പ​​​ത്തോ​​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തും. കോ​​​വ​​​ളം ഉ​​​ദ​​​യ സ​​​മു​​​ദ്ര ഹോ​​​ട്ട​​​ലി​​​ൽ ത​​​ങ്ങു​​​ന്ന അ​​​ദ്ദേ​​​ഹം പ്ര​​​ധാ​​​ന നേ​​​താ​​​ക്ക​​​ളു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തും.

നാ​​​ളെ രാ​​​വി​​​ലെ ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ കൊ​​​ല്ല​​​ത്തെ​​​ത്തു​​​ന്ന അ​​​ദ്ദേ​​​ഹം പ​​​ത്തി​​​നു പ​​​ത്ത​​​നാ​​​പു​​​ര​​​ത്തു ന​​​ട​​​ക്കു​​​ന്ന യു​​ഡി​​എ​​ഫ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. 11.30നു ​​​പ​​​ത്ത​​​നം​​​തി​​​ട്ട​​​യി​​​ലെ യോ​​​ഗ​​​ത്തി​​​ലും പ​​​ങ്കെ​​​ടു​​​ക്കും. അതിനുശേഷം, അ​​​ന്ത​​​രി​​​ച്ച കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​നേ​​​താ​​​വ് കെ.​​​എം. മാ​​​ണി​​​യു​​​ടെ പാ​​​ലാ​​​യി​​​ലെ വീ​​​ട്ടി​​​ലെ​​​ത്തി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ അ​​​നു​​​ശോ​​​ച​​​ന​​​മ​​​റി​​​യി​​​ക്കും. വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​ന് ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് യോ​​​ഗ​​​ത്തി​​​ൽ പ്ര​​​സം​​​ഗി​​​ക്കും.

ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ മാ​​​ർ​​​ഗം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​ന് സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന യു​​​ഡി​​​എ​​​ഫി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. തു​​​ട​​​ർ​​​ന്നു വി​​​മാ​​​ന​​​മാ​​​ർ​​​ഗം ക​​​ണ്ണൂ​​​രി​​​ലേ​​​ക്കു പോ​​​കും. ക​​​ണ്ണൂ​​​രി​​​ൽ ത​​​ങ്ങു​​​ന്ന രാ​​​ഹു​​​ൽ ഗാ​​​ന്ധി 17ന് ​​​വ​​​യ​​​നാ​​​ട് മ​​​ണ്ഡ​​​ല​​​ത്തി​​​ലു​​​ൾ​​​പ്പെ​​​ടു​​​ന്ന വ​​​യ​​​നാ​​​ട്, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​യി​​​ലെ വി​​​വി​​​ധ പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു യോ​​​ഗ​​​ങ്ങ​​​ളി​​​ൽ പ്ര​​​സം​​​ഗി​​​ക്കും. പി​​​താ​​​വ് രാ​​​ജീ​​​വ്ഗാ​​​ന്ധി​​​യു​​​ടെ ചി​​​താ​​​ഭ​​​സ്മം നി​​​മ​​​ജ്ജ​​നം ചെ​​​യ്ത തി​​രു​​നെ​​ല്ലി പാ​​പ​​നാ​​ശി​​നിയി ൽ ദ​​​ർ​​​ശ​​​നം ന​​​ട​​​ത്തു​​​ന്ന​​​തും പ​​​രി​​​പാ​​​ടി​​​യി​​​ലു​​​ണ്ട്. എ​​​സ്പി​​​ജി​​​യു​​​ടെ​​​യും പോ​​​ലീ​​​സി​​​ന്‍റെ​​​യും സു​​​ര​​​ക്ഷാ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​കും അ​​​ന്തി​​​മ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ക്കു​​​ക.


നാളെ കെ.എം. മാണിയുടെ വീട്ടിലെത്തും

കോ​ട്ട​യം: കോൺഗ്രസ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, അ​ന്ത​രി​ച്ച മു​തി​ർ​ന്ന യു​ഡി​എ​ഫ് നേ​താ​വും കേ​ര​ള കോ​ണ്‍ഗ്ര​സ് -എം ​ചെ​യ​ർ​മാ​നു​മാ​യ കെ.​എം. മാ​ണി​യു​ടെ പാലായിലെ വ​സ​തി​യി​ലെ​ത്തും. നാ​ളെ പ​ത്ത​നം​തി​ട്ട​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​നു ശേ​ഷം ഉ​ച്ച​ക​ഴി​ഞ്ഞ് പാ​ലാ സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ൽ ഹെ​ലി​കോ​പ്റ്റ​റി​ൽ ഇ​റ​ങ്ങു​ന്ന രാ​ഹു​ൽ അ​വി​ടെ​നി​ന്നു പാ​ലാ ബൈ​പാ​സ് വ​ഴി കെ.​എം. മാ​ണി​യു​ടെ വ​സ​തി​യി​ൽ എ​ത്തും.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി എ​ന്നി​വ​രും രാ​ഹു​ലിനൊപ്പമുണ്ടാകും. അ​നു​ശോ​ച​നം അ​റി​യി​ച്ച ശേ​ഷം യു​ഡി​എ​ഫ് നേ​താ​ക്ക​ൾക്കൊപ്പം തി​രി​ച്ചു കാ​ർ ​മാ​ർ​ഗം സെ​ന്‍റ് തോ​മ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ​ത്തി ആ​ല​പ്പു​ഴ​യ്ക്കു പോ​കും.

കോ​ട്ട​യം എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ പാ​ലാ​യി​ലെ​ത്തി ജോ​സ് കെ. ​മാ​ണി എം​പി​യു​മാ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ച​ർ​ച്ച ന​ട​ത്തി. ഇ​ന്നു രാ​വി​ലെ എ​സ്പി​ജി​ സം​ഘം ഈ ​പ്ര​ദേ​ശ​ത്തി​ന്‍റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.