കൃ​പേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നാ​യു​ള്ള വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം നാ​ളെ
കൃ​പേ​ഷി​ന്‍റെ കു​ടും​ബ​ത്തി​നാ​യു​ള്ള വീ​ടി​ന്‍റെ ഗൃ​ഹ​പ്ര​വേ​ശം നാ​ളെ
Thursday, April 18, 2019 1:28 AM IST
ക​​​ല്യോ​​​ട്ട്(​​​കാ​​​സ​​​ർ​​​ഗോ​​​ഡ്): കൊ​​​ല്ല​​​പ്പെ​​​ട്ട യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ൻ ക​​​ല്യോ​​​ട്ടെ കൃ​​​പേ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ വീ​​​ടി​​​ന്‍റെ ഗൃ​​​ഹ​​​പ്ര​​​വേ​​​ശം നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​ന​​​ട​​​ക്കും. കൃ​​​പേ​​​ഷി​​​ന്‍റെ വൈ​​​ദ്യു​​​തി​​​യി​​​ല്ലാ​​​ത്ത ചോ​​​രു​​​ന്ന ഒ​​​റ്റ​​​മു​​​റി​​​ക്കു​​​ടി​​​ലി​​​ന്‍റെ സ്ഥി​​​തി​​​യെ​​​ക്കു​​​റി​​​ച്ച​​​റി​​​ഞ്ഞ ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ​​​യാ​​​ണ് ത​​​ന്‍റെ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ പ്ര​​​ള​​​യ​​​ത്തി​​​ൽ ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ​​​വ​​​ർ​​​ക്കാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്ന ത​​​ണ​​​ൽ പ​​​ദ്ധ​​​തി​​​യി​​​ലു​​​ൾ​​​പ്പെ​​​ടു​​​ത്തി കൃ​​​പേ​​​ഷി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​നാ​​​യി വീ​​​ട് നി​​​ർ​​​മി​​​ച്ചു​​​ന​​​ൽ​​​കി​​​യ​​​ത്.


മാ​​​ർ​​​ച്ച് മൂ​​​ന്നി​​​നാ​​​ണ് വീ​​​ട് നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. 1300 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തീ​​​ർ​​​ണ​​​മു​​​ള്ള വീ​​​ട്ടി​​​ൽ മൂ​​​ന്നു ബെ​​​ഡ് റൂ​​​മു​​​ക​​​ൾ (ര​​​ണ്ടെ​​​ണ്ണം അ​​​റ്റാ​​​ച്ച്ഡ് ബാ​​​ത്ത് റൂ​​​മു​​​ക​​​ളോ​​​ടു​​​കൂ​​​ടി​​​യ​​​ത്) ഹാ​​​ളും അ​​​ടു​​​ക്ക​​​ള​​​യും കു​​ടും​​ബ​​ത്തി​​ന് പൊ​​തു​​വാ​​യി ശു​​ചി​​മു​​റി​​യു​​മു​​​ണ്ട്. എ​​​റ​​​ണാ​​​കു​​​ളം ലോ​​​ക്സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ലെ യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യ ഹൈ​​​ബി ഈ​​​ഡ​​​ൻ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് തി​​​ര​​​ക്കി​​​നി​​​ട​​​യി​​​ലും നാ​​​ളെ ന​​​ട​​​ക്കു​​​ന്ന ഗൃ​​​ഹ​​​പ്ര​​​വേ​​​ശ​​​ന​​​ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.