വിവാഹത്തിരക്കിനിടെ തെരഞ്ഞെടുപ്പ് ജോലിയിൽ ബിഎൽഒ രജനികാന്ത്
വിവാഹത്തിരക്കിനിടെ തെരഞ്ഞെടുപ്പ് ജോലിയിൽ ബിഎൽഒ രജനികാന്ത്
Wednesday, April 24, 2019 12:22 AM IST
പ​​യ്യ​​ന്നൂ​​ര്‍: പ​​യ്യ​​ന്നൂ​​രി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചു​​മ​​ത​​ല​​യി​​ൽ കു​​രു​​ങ്ങി​​യ ബി​​എ​​ൽ​​ഒ പ​​യ്യ​​ന്നൂ​​ര്‍ സ്വ​​ദേ​​ശി എ​​സ്. ര​​ജ​​നി​​കാ​​ന്ത്പ​​തി​​നേ​​ഴാം ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് മ​​ര​​ണം വ​​രെ മ​​റ​​ക്കാ​​നി​​ട​​യി​​ല്ല. ഇ​​ന്നാ​​ണ് ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വി​​വാ​​ഹം. അ​​തി​​ന്‍റെ ഒ​​രു​​ക്ക​​ങ്ങ​​ൾ​​ക്കി​​ട​​യി​​ലാ​​ണു മ​​റ്റു നി​​ർ​​വാ​​ഹ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ബൂ​​ത്ത് ലെ​​വ​​ൽ ഓ​​ഫീ​​സ​​റു​​ടെ ജോ​​ലി ചെ​​യ്യേ​​ണ്ടി​​വ​​ന്ന​​ത്. ആ​​ല​​പ്പു​​ഴ അ​​ന​​ന്ത​​നാ​​രാ​​യ​​ണ​​പു​​രം തി​​രു​​മ​​ല ക്ഷേ​​ത്ര​​ത്തി​​ലാ​​ണു വി​​വാ​​ഹം. ആ​​ല​​പ്പു​​ഴ മ​​ണ്ണ ഞ്ചേ​​രി സ്വ​​ദേ​​ശി​​നി​​യാ​​യ രാ​​ജി. ആ​​ര്‍. ഭ​​ട്ടാ​​ണ് വ​​ധു.

ഇ​​ന്ന​​ലെ വ​​ര​​ന്‍റെ വീ​​ട്ടി​​ൽ ത​​കൃ​​തി​​യാ​​യ ഒ​​രു​​ക്ക​​ങ്ങ​​ൾ ന​​ട​​ക്കു​​ന്നു​​ണ്ടെ​​ങ്കി​​ലും ര​​ജ​​നി​​കാ​​ന്ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ലോ​​ക​​ത്തി​​ലാ​​യി​​രു​​ന്നു. തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നു ശേ​​ഷം മു​​ഹൂ​​ർ​​ത്ത​​ത്തി​​ന് മു​​മ്പാ​​യി വ​​ധൂ​​ഗൃ​​ഹ​​ത്തി​​ൽ എ​​ത്താ​​ൻ ക​​ഴി​​യു​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണു ര​​ജ​​നി​​കാ​​ന്ത്. വ​​ര​​ന്‍റെ കൂ​​ട്ട​​ർ​​ക്കു യാ​​ത്ര ചെ​​യ്യാ​​ൻ ഇ​​ന്ന​​ല​​ത്തെ ഏ​​റ​​നാ​​ട് എ​​ക്‌​​സ്പ്ര​​സ് ട്രെ​​യി​​നി​​ല്‍ ടി​​ക്ക​​റ്റും അ​​ദ്ദേ​​ഹം ബു​​ക്കു​​ചെ​​യ്തു. എ​​ന്നാ​​ല്‍, തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചു​​മ​​ത​​ല​​യി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​കാ​​ന്‍ ക​​ഴി​​യാ​​ത്ത​​തി​​നാ​​ല്‍ ര​​ജ​​നി​​കാ​​ന്തി​​നു മാ​​ത്രം പോ​​കാ​​ന്‍ ക​​ഴി​​ഞ്ഞി​​ല്ല. ബ​​ന്ധു​​ക്ക​​ളെ​​ല്ലാം പോ​​വു​​ക​​യും ചെ​​യ്തു.


പ​​യ്യ​​ന്നൂ​​ര്‍ ബോ​​യ്‌​​സ് സ്‌​​കൂ​​ളി​​ലെ 96-ാം ന​​മ്പ​​ര്‍ ബൂ​​ത്ത് ത​​ല ഓ​​ഫീ​​സ​​റാ​​യി​​രു​​ന്നു ര​​ജ​​നി​​കാ​​ന്ത്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ കൈ​​മാ​​റി രാ​​ത്രി​​യോ​​ടെ പോ​​കാ​​ന്‍ ക​​ഴി​​യു​​മെ​​ന്നാ​​ണ് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പ്ര​​തീ​​ക്ഷ. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ചു​​മ​​ത​​ല​​യി​​ല്‍നി​​ന്ന് ഒ​​ഴി​​വാ​​ക്ക​​ണ​​മെ​​ന്ന് അ​​ഭ്യ​​ര്‍ഥി​​ച്ചി​​രു​​ന്നെ​​ങ്കി​​ലും പ​​ക​​രം ചു​​മ​​ത​​ല​​യ്ക്കാ​​യി ആ​​ളി​​ല്ലാ​​ത്ത​​തി​​നാ​​ല്‍ ര​​ജ​​നി​​കാ​​ന്തി​​ല്‍‌​​ത​​ന്നെ ചു​​മ​​ത​​ല എ​​ത്തു​​ക​​യാ​​യി​​രു​​ന്നു. ഇ​​ക്ക​​ണോ​​മി​​ക്‌​​സ് ആ​​ൻ​​ഡ് സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണ് ഇ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.