1,575 വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ ത​ക​രാ​റി​ലാ​യി
1,575 വോ​ട്ടിം​ഗ്  യ​ന്ത്ര​ങ്ങ​ൾ  ത​ക​രാ​റി​ലാ​യി
Thursday, April 25, 2019 1:01 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വോ​​​ട്ടെ​​​ടു​​​പ്പി​​​നി​​​ടെ സം​​​സ്ഥാ​​​ന​​​ത്ത് 397 ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളും 338 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റും ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​യി മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ഓ​​​ഫീ​​​സ​​​ർ ടി​​​ക്കാ​​​റാം മീ​​​ണ. 840 വി​​​വി​​പാ​​​റ്റ് മെ​​​ഷി​​​നു​​​ക​​​ളും കേ​​​ടാ​​​യി. സം​​​സ്ഥാ​​​ന​​​ത്താ​​​കെ ഉ​​​പ​​​യോ​​​ഗി​​​ച്ച 38,003 ബാ​​​ല​​​റ്റ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ 397 എ​​​ണ്ണ​​​മാ​​​ണു പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​ത് 1.58 ശ​​​ത​​​മാ​​​നം.

32,579 ക​​​ണ്‍​ട്രോ​​​ൾ യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ 338 എ​​​ണ്ണ​​​വും (1.35 ശത മാനം) 35,665 വി​​​വി​​പാ​​​റ്റു​​​ക​​​ളി​​​ൽ 840 എ​​​ണ്ണ​​​വു​​​മാ​​​ണ് (3.36 ശ​​​ത​​​മാ​​​നം) കേ​​​ടാ​​​യ​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ദി​​​ന​​​ത്തി​​​ലും ത​​​ലേ​​ദി​​​വ​​​സ​​​വും കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ലു​​​ണ്ടാ​​​യ മാ​​​റ്റ​​​ം ഇ​​​തി​​​നു കാ​​​ര​​​ണ​​​മാ​​യെ​​ന്നാ​​ണു വി​​ശ​​ദീ​​ക​​ര​​ണം. ദേ​​​ശീ​​​യ ശ​​​രാ​​​ശ​​​രി​​​യെ അ​​​പേ​​​ക്ഷി​​​ച്ചു കേ​​​ര​​​ള​​​ത്തി​​​ൽ കേ​​​ടാ​​​യ വോ​​​ട്ടിം​​​ഗ് യ​​​ന്ത്ര​​​ങ്ങ​​​ളു​​​ടെ എ​​​ണ്ണം കു​​​റ​​​വാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.