തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 347 കേ​സു​ക​ൾ
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട്  ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 347 കേ​സു​ക​ൾ
Friday, April 26, 2019 12:52 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്തെ അ​​ക്ര​​മ​​സം​​ഭ​​വ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ഇ​​ത്ത​​വ​​ണ 347 കേ​​സു​​ക​​ളാ​​ണ് സം​​സ്ഥാ​​ന​​ത്ത് ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​തെ​​ന്ന് സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക​​നാ​​ഥ് ബെ​​ഹ്റ അ​​റി​​യി​​ച്ചു. ക​​ഴി​​ഞ്ഞ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​കാ​​ല​​ത്തെ അ​​ക്ര​​മ​​ങ്ങ​​ളു​​ടെ പേ​​രി​​ൽ 613 കേ​​സു​​ക​​ളാ​​ണ് ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​രു​​ന്ന​​ത്. വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ച ദി​​വ​​സം മു​​ത​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ന്ന ദി​​വ​​സം വ​​രെ​​യു​​ള്ള ക​​ണ​​ക്കാ​​ണി​​ത്.

കേ​​സു​​ക​​ളു​​ടെ ജി​​ല്ല തി​​രി​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ചു​​വ​​ടെ. 2016ലെ ​​നി​​യ​​മ​​സ​​ഭാ തി​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത കേ​​സു​​ക​​ളു​​ടെ എ​​ണ്ണം ബ്രാ​​യ്ക്ക​​റ്റി​​ൽ. തി​​രു​​വ​​ന​​ന്ത​​പു​​രം സി​​റ്റി 9 (35), തി​​രു​​വ​​ന​​ന്ത​​പു​​രം റൂറ​​ൽ 23 (38), കൊ​​ല്ലം സി​​റ്റി 11 (30), കൊ​​ല്ലം റൂ​​റ​​ൽ 8 (17), പ​​ത്ത​​നം​​തി​​ട്ട 6 (6), ആ​​ല​​പ്പു​​ഴ 17 (13), കോ​​ട്ട​​യം 2 (39), ഇ​​ടു​​ക്കി 6 (33), കൊ​​ച്ചി സി​​റ്റി 6 (5), എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ 3 (4), പാ​​ല​​ക്കാ​​ട് 15 (14), തൃ​​ശൂ​​ർ സി​​റ്റി 19 (7), തൃ​​ശൂ​​ർ റൂ​​റ​​ൽ 18 (41), മ​​ല​​പ്പു​​റം 66 (87), കോ​​ഴി​​ക്കോ​​ട് റൂ​​റ​​ൽ 20 (57), കോ​​ഴി​​ക്കോ​​ട് സി​​റ്റി 10 (26), വ​​യ​​നാ​​ട് 9 (10), ക​​ണ്ണൂ​​ർ 79 (86), കാ​​സ​​ർ​​ഗോ​ഡ് 20 (64).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.