വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ സം​​​ഭ​​​വ​​​ം: അ​ധ്യാ​പ​ക​ർ​ക്കെ​തി​രേ ലു​ക്ക്ഔ​ട്ട് നോ​ട്ടീ​സ്
Sunday, May 19, 2019 1:06 AM IST
കോഴിക്കോട് : അ​​​ധ്യാ​​​പ​​​ക​​​ൻ ആ​​​ൾ​​​മാ​​​റാ​​​ട്ടം ന​​​ട​​​ത്തി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ണ്ട് അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കെ​​​തി​​​രേ ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.

കോഴിക്കോട് മു​​ക്കം നീ​​​ലേ​​​ശ്വ​​​രം ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​ക​​​നും അ​​​ഡീ​​​ഷ​​​ണ​​​ൽ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫു​​​മാ​​​യ നി​​​ഷാ​​​ദ് വി. ​​​മു​​​ഹ​​​മ്മ​​​ദ്, പ​​​രീ​​​ക്ഷ ഡെ​​​പ്യൂ​​​ട്ടി ചീ​​​ഫും ചേ​​​ന്ദ​​​മം​​​ഗ​​​ല്ലൂ​​​ർ ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​നു​​​മാ​​​യ പി.​​​കെ. ഫൈ​​​സ​​​ൽ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. ശ​​​നി​​​യാ​​​ഴ്ച കോ​​​ഴി​​​ക്കോ​​​ട് റൂ​​​റ​​​ൽ എ​​​സ്പി യു. ​​​അ​​​ബ്ദു​​​ൾ ക​​​രീ​​​മാ​​​ണ് ലു​​​ക്ക് ഔ​​​ട്ട് നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്. പാ​​​സ്പോ​​​ർ​​​ട്ട് ഇ​​​ല്ലാ​​​ത്ത​​​തി​​​നാ​​​ൽ പ​​​രീ​​​ക്ഷാ ചീ​​​ഫ് സൂ​​​പ്ര​​​ണ്ടും നീ​​​ലേ​​​ശ്വ​​​രം ഗ​​​വ. ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ലെ പ്രി​​​ൻ​​​സി​​​പ്പ​​​ലു​​​മാ​​​യ കെ. ​​​റ​​​സി​​​യ​​​ക്കെ​​​തി​​​രേ നോ​​​ട്ടീ​​​സ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​​​ട്ടി​​​ല്ല.


അ​​​തേ​​സ​​​മ​​​യം, ഒ​​​ളി​​​വി​​​ൽ പോ​​​യ പ്ര​​​തി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തെ​​​ര​​​ച്ചി​​​ൽ പോ​​​ലീ​​​സ് ഊ​​​ർ​​​ജി​​​ത​​​മാ​​​ക്കി. സൈ​​​ബ​​​ർ സെ​​​ല്ലി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​തി​​​ക​​​ൾ എ​​വി​​ടെ​​യാ​​ണെ​​ന്ന് ക​​​ണ്ടെ​​​ത്താ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ്. എ​​​ന്നാ​​​ൽ, തെ​​​ര​​​ച്ചി​​​ൽ വ​​​ഴി​​​തി​​​രി​​​ച്ചു വി​​​ടാ​​​ൻ ഇ​​​വ​​​രു​​​ടെ സിം ​​​കാ​​​ർ​​​ഡു​​​ക​​​ൾ മ​​​റ്റാ​​​രു​​​ടെ​​​യെ​​​ങ്കി​​​ലും ഫോ​​​ണി​​​ലി​​​ട്ട് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്നു​​​ണ്ടോ​​​യെ​​​ന്ന് പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്നു​​​ണ്ട്. പ്ര​​​തി​​​ക​​​ൾ സം​​​സ്ഥാ​​​നം വി​​​ട്ട് പു​​​റ​​​ത്ത് പോ​​​യി​​​ട്ടി​​​ല്ലെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​​ണ് പോ​​​ലീ​​​സ്. മു​​​ക്കം സി​​​ഐ കെ.​​​വി. ബാ​​​ബു​​​വി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.