മൂ​ന്നാ​റി​ലെ സ​ർ​ക്കാ​ർ​ഭൂ​മി കൈ​യേ​റാ​നു​ള്ള നീ​ക്കം ത​ട​ഞ്ഞു
Monday, May 20, 2019 1:53 AM IST
മൂ​​ന്നാ​​ർ: പ​​ഴ​​യ​​മൂ​​ന്നാ​​റി​​ലെ സ​​ർ​​ക്കാ​​ർ​​ഭൂ​​മി പ​​ട്ടാ​​പ്പക​​ൽ കൈ​​യേ​​റാ​​നു​​ള്ള നീ​​ക്കം ദേ​​വി​​കു​​ളം സ​​ബ് ക​​ള​​ക്ട​​ർ രേ​​ണു​​രാ​​ജി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ത​​ട​​ഞ്ഞു. സ​​ബ് ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള റ​​വ​​ന്യു ​സം​​ഘ​​ത്തെ ക​​ണ്ട് കൈ​​യേ​​റ്റ​​ക്കാ​​ർ ഓ​​ടി ര​​ക്ഷ​​പ്പെ​​ട്ടു.

ഇ​​ന്ന​​ലെ ഉ​​ച്ച​​യോ​​ടെ​​യാ​ണു പ​​ഴ​​യ മൂ​​ന്നാ​​റി​​ലെ സ​​ർ​​ക്കാ​​ർ​​ഭൂ​​മി വെ​​ട്ടി​​ത്തെ​​ളി​​ക്കു​​ന്ന​​താ​​യി സ​​ബ് ക​​ള​​ക്ട​​ർ രേ​​ണു രാ​​ജി​​നു വി​​വ​​രം ല​​ഭി​​ച്ച​​ത്. തു​​ട​​ർ​​ന്ന് സ​​ബ് ക​​ള​​ക്ട​​റു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി. ഇ​​വ​​രെ ക​​ണ്ടു കാ​​ടു​​വെ​​ട്ടി​​ത്തെ​​ളി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന പ​​ത്തോ​​ളം പേ​​ർ സ്ഥ​​ല​​ത്തു​​നി​​ന്നു ര​​ക്ഷ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. റോ​​ഡി​​നോ​​ടു ചേ​​ർ​​ന്നു​​ള്ള സ​​ർ​​ക്കാ​​ർ ഭൂ​​മി കൈ​​യേ​​റാ​​നു​​ള്ള നീ​​ക്ക​​ത്തി​​നെ​​തി​​രേ നി​​യ​​മ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കു​​മെ​​ന്നും റ​​വ​​ന്യു​​രേ​​ഖ​​ക​​ൾ പ​​രി​​ശോ​​ധി​​ച്ചു സ്ഥ​​ലം സ​​ർ​​ക്കാ​​രി​​ന്‍റേ​​താ​​ണെ​​ന്ന് ഉ​​റ​​പ്പാ​​ക്കി തു​​ട​​ർ​​ന​​ട​​പ​​ടി ഉ​​ണ്ടാ​​കു​​മെ​​ന്നും രേ​​ണു രാ​​ജ് പ​​റ​​ഞ്ഞു. പ​​ട്ടാ​​പ്പ​​ക​​ലു​​ള്ള കൈ​​യേ​​റ്റ​ ശ്ര​​മ​​ത്തി​​നു പി​​ന്നി​​ൽ ഭൂ​​മാ​​ഫി​​യയാ​​ണെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.