വോ​ട്ടെ​ണ്ണ​ൽ ദി​വ​സത്തെ സുരക്ഷയ്ക്ക് 22,640 പോ​ലീ​സുകാർ
Tuesday, May 21, 2019 12:50 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം:​ വ്യാ​​ഴാ​​ഴ്ച ന​​ട​​ക്കു​​ന്ന വോ​​ട്ടെ​​ണ്ണ​​ൽ പ്ര​​ക്രി​​യ​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സം​​സ്ഥാ​​ന​​ത്തെ​​ങ്ങും ക​​ർ​​ശ​​ന​​സു​​ര​​ക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​താ​​യി സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ലോ​​ക​​നാ​​ഥ് ബെ​​ഹ്റ അ​​റി​​യി​​ച്ചു.

22,640 പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യാ​​ണ് വോ​​ട്ടെ​​ണ്ണ​​ൽ ദി​​വ​​സം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​മാ​​രു​​ടെ നേ​​രി​​ട്ടു​​ള്ള നി​​യ​​ന്ത്ര​​ണ​​ത്തി​​ൽ സം​​സ്ഥാ​​ന​​ത്തൊ​​ട്ടാ​​കെ വി​​ന്യ​​സി​​ച്ചി​​രി​​ക്കു​​ന്ന​​ത് . ഇ​​വ​​രി​​ൽ 111 ഡി​​വൈ​​എ​​സ്പി​​മാ​​രും 395 ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രും 2632 എ​​സ്ഐ/​​എ​​എ​​സ്ഐ​​മാ​​രും ഉ​​ൾ​​പ്പെ​​ടു​​ന്നു. കൂ​​ടാ​​തെ കേ​​ന്ദ്ര സാ​​യു​​ധ​​സേ​​ന​​യി​​ൽ നി​​ന്ന് 1344 പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രും ക്ര​​മ​​സ​​മാ​​ധാ​​ന​​പാ​​ല​​ന​​ത്തി​​നു​​ണ്ടാ​​കും.


ക്രൈം​​ബ്രാ​​ഞ്ച്, സ്പെ​​ഷ​​ൽ ബ്രാ​​ഞ്ച് തു​​ട​​ങ്ങി​​യ സ്പെ​​ഷ​​ൽ യൂ​​ണി​​റ്റി​​ൽ നി​​ന്നു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും ആ​​വ​​ശ്യ​​മു​​ള്ള പ​​ക്ഷം ഡ്യൂ​​ട്ടി​​ക്ക് നി​​യോ​​ഗി​​ക്കു​​ന്ന​​താ​​ണ്. പ്ര​​ശ്ന​​ബാ​​ധി​​ത​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ൽ അ​​ധി​​ക​​മാ​​യി സു​​ര​​ക്ഷ ഏ​​ർ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ണ്ട്. ഏ​​ത് മേ​​ഖ​​ല​​യി​​ലും എ​​ത്തി​​ച്ചേ​​രാ​​ൻ വാ​​ഹ​​ന​​സൗ​​ക​​ര്യ​​വും ഏ​​ർ​​പ്പാ​​ടാ​​ക്കി. ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വാ​​ഹ​​ന​​ങ്ങ​​ൾ വാ​​ട​​ക​​യ്ക്കെ​​ടു​​ക്കു​​ന്ന​​തി​​ന് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​മാ​​ർ​​ക്ക് അ​​നു​​മ​​തി ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.