സി​ഡി​സി സം​സ്ഥാ​ന സ​മ്മേ​ള​നം ക​ണ്ണൂ​രി​ൽ
Thursday, May 23, 2019 12:39 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ദ​​​ലി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ ഏ​​​കോ​​​പ​​​ന സ​​​മി​​​തി​​​യാ​​​യ കൗ​​​ണ്‍​സി​​​ൽ ഓ​​​ഫ് ദ​​​ലി​​​ത് ക്രി​​​സ്ത്യ​​​ൻ​​​സ് കേ​​​ര​​​ള​​​യു​​​ടെ 11-ാം സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​നം ക​​​ണ്ണൂ​​​രി​​​ൽ 25,26 തീ​​​യ​​​തി​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. 25-ന് ​​​രാ​​​വി​​​ലെ ക​​​ണ്ണൂ​​​ർ മേ​​​യ​​​ർ ഇ.​​​പി. ല​​​ത സെ​​​ന്‍റ് മൈ​​​ക്കി​​​ൾ​​​സ് സ്കൂ​​​ൾ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ (റ​​​വ. ഫാ. ​​​പീ​​​റ്റ​​​ർ കെ​​​യ്റോ​​​ണി ന​​​ഗ​​​ർ) സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സ​​​ണ്ണി ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ, സി​​​എ​​​സ്ഐ കൊ​​​ല്ലം-​​​കൊ​​​ട്ടാ​​​ര​​​ക്ക​​​ര ബി​​​ഷ​​​പ് റ​​​വ. ഡോ. ​​​ഉ​​​മ്മ​​​ൻ ജോ​​​ർ​​​ജ്, ഫാ. ​​​ജോ​​​ണ്‍ അ​​​രീ​​​ക്ക​​​ൽ, റ​​​വ. ഷാ​​​ജു സൈ​​​മ​​​ണ്‍, മാ​​​ഗ്ലി​​​ൻ ജെ​​​റി (എ​​​ൻ​​​സി​​​ഡി​​​സി) തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

സം​​​സ്ഥാ​​​ന പ്ലീ​​​ന​​​റി സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ദ​​​ലി​​​ത് ക്രൈ​​​സ്ത​​​വ​​​രു​​​ടെ വി​​​ക​​​സ​​​ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ​​​പ്പ​​​റ്റി പ​​​രി​​​വ​​​ർ​​​ത്തി​​​ത ക്രൈ​​​സ്ത​​​വ വി​​​ക​​​സ​​​ന കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ന്മാ​​​രാ​​​യ മ​​​ത്താ​​​യി ചാ​​​ക്കോ, ഷി​​​ൻ​​​സ് പീ​​​റ്റ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കും. സം​​​ഘ​​​ട​​​നാ റി​​​പ്പോ​​​ർ​​​ട്ട് ജ​​​ന​​​റ​​​ൽ ക​​​ണ്‍​വീ​​​ന​​​ർ വി.​​​ജെ. ജോ​​​ർ​​​ജ് അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.
26നു ​​​രാ​​​വി​​​ലെ 11ന് ​​​വ​​​നി​​​താ - യു​​​വ​​​ജ​​​ന സ​​​മ്മേ​​​ള​​​നം ടി.​​​വി. രാ​​​ജേ​​​ഷ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജെ​​​സി പീ​​​റ്റ​​​ർ (എ​​​ൻ​​​സി​​​ഡി​​​സി) മു​​​ഖ്യ സ​​​ന്ദേ​​​ശം ന​​​ൽ​​​കും. ഡോ. ​​​കെ.​​​വി. ഫി​​​ലോ​​​മി​​​ന പ്ര​​​സം​​​ഗി​​​ക്കും. ഉ​​​ച്ച​​​യ്ക്ക് 12ന് ​​​ഫാ. പീ​​​റ്റ​​​ർ കെ​​​യ്റോ​​​ണി​​​യു​​​ടെ അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കും. ഉ​​​ച്ച​​​യ്ക്ക് മൂ​​​ന്നി​​​ന് റാ​​​ലി​​​യും തു​​​ട​​​ർ​​​ന്ന് സ്റ്റേ​​​ഡി​​​യം കോ​​​ർ​​​ണ​​​റി​​​ൽ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും. സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി ക​​​ട​​​ന്ന​​​പ്പ​​​ള​​​ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, സി​​​എ​​​സ്ഐ മ​​​ധ്യ​​​കേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​സൈ​​​മ​​​ണ്‍ ജോ​​​ണ്‍, സി​​​എ​​​സ്ഐ ദ​​​ക്ഷി​​​ണ​​​കേ​​​ര​​​ള മ​​​ഹാ​​​യി​​​ട​​​വ​​​ക ജോ​​​യി​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി സ്റ്റാ​​​ൻ​​​ലി ജോ​​​ർ​​​ജ്, ഡി​​​സി​​​എം​​​എ​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ൽ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

ക​​​ണ്ണൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​ഡി​​​സി സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി വ​​​രു​​​ന്നു. കെ.​​​ജി. വ​​​ർ​​​ഗീ​​​സ് ചെ​​​യ​​​ർ​​​മാ​​​നാ​​​യും കെ.​​​ബി. സൈ​​​മ​​​ണ്‍ ക​​​ണ്‍​വീ​​​ന​​​റാ​​​യും 101 അം​​​ഗ സ്വാ​​​ഗ​​​ത സം​​​ഘം സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ ന​​​ട​​​ത്തും. ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല ക​​​ണ്‍​വീ​​​ന​​​ർ ദേ​​​വ​​​സി കു​​​റ്റൂ​​​ർ മു​​​ഖ്യ​​​സം​​​ഘാ​​​ട​​​ക​​​നാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.