ദുരിതപർവത്തിന് അറുതി...ഡേ​​വി​​ഡിനെ പരിചരിക്കാൻ ബന്ധുക്കളെത്തി
Thursday, May 23, 2019 12:39 AM IST
ഗാ​​ന്ധി​​ന​​ഗ​​ർ: പ​​ണ​​മി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ശ​​സ്ത്ര​​ക്രി​​യ​​യും ചി​​കി​​ത്സ​​യും മു​​ട​​ങ്ങി​​യ ഇ​​ത​​ര​​സം​​സ്ഥാ​​ന​​ക്കാ​​ര​​നാ​​യ യു​​വാ​​വി​​ന്‍റെ ബ​​ന്ധു​​ക്ക​​ളെ​​ത്തി. ന​​ട്ടെ​​ല്ലി​​ന് പ​​രി​​ക്കേ​​റ്റ് ത​​ള​​ർ​​ന്നു കി​​ട​​ന്ന യു​​വാ​​വി​​നെ പ​​രി​​ച​​രി​​ക്കാ​​ൻ ആ​​ളി​​ല്ലാ​​ത്ത​​തി​​ന്‍റെ പേ​​രി​​ൽ ക​​ട്ടി​​ലി​​ൽ​കി​​ട​​ന്ന് പു​​റം പൂ​​ർ​​ണ്ണ​​മാ​​യി പൊ​​ട്ടി​​യ​​തി​​നാ​​ൽ ഇ​​തു പൂ​​ർ​​ണ​​മാ​​യി സു​​ഖ​​പ്പെ​​ട്ട​​ശേ​​ഷം ശ​​സ്ത്ര​​ക്രി​​യ ചെ​​യ്യാ​​മെ​​ന്ന് ന്യൂ​​റോ സ​​ർ​​ജ​​റി മേ​​ധാ​​വി ഡോ. ​​പി.​​കെ ബാ​​ല​​കൃ​​ഷ്ണ​​ൻ അ​​റി​​യി​​ച്ചു.

മ​​ധ്യ​​പ്ര​​ദേ​​ശ് മ​​ണ്ഡാ​​ല ജി​​ല്ല​​യി​​ൽ ഭൂ​​വ​​ബി​​ച്ചി വി​​ല്ലേ​​ജി​​ൽ ആ​​ദി​​വാ​​സി​​യാ​​യ ഡേ​​വി​​ഡ് ടേ​​കം (46) ആ​​ണ് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ജ​​ന​​റ​​ൽ സ​​ർ​​ജ​​റി വി​​ഭാ​​ഗ​​ത്തി​​ൽ ചി​​കി​​ത്സ​യി​​ൽ ക​​ഴി​​യു​​ന്ന​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ സ​​ഹോ​​ദ​​രി ദ​​ല്ലു ഭാ​​യി ദു​​ർ​​ബാ​​യ്, അ​​മ്മാ​​വ​​ൻ ജി​​റ്റേ​​ന്ദ്ര​​കു​​മാ​​ർ ടേ​​കം, സു​​ഹൃ​​ത്തു​​ക്ക​​ളാ​​യ വി. ​​ല​​മു​​മാ​​ര, ന​​ർ​​മ ദാ​​സി രാ​​ജ്പു​​ട് എ​​ന്നി​​വ​​രാ​​ണ് ബു​​ധ​​നാ​​ഴ്ച മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​യ​​ത്. മാ​​ർ​​ച്ച് അ​​വ​​സാ​​ന വാ​​ര​​മാ​​ണ് എ​​റ​​ണാ​​കു​​ള​​ത്ത് വ​​ച്ച് വാ​​ഹ​​ന അ​​പ​​ക​​ട​​ത്തി​​ൽ പ​​രി​​ക്കേ​​റ്റ​​ത്.


പ​​രി​​ക്ക് ഗു​​രു​​ത​​ര​​മാ​​യ​​തി​​നാ​​ൽ ജ​​ന​​റ​​ൽ ആ​​ശു​​പ​​ത്രി​​യി​​ൽ നി​​ന്ന് മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ന​​ട്ടെ​​ല്ലി​​ന് ഗു​​രു​​ത​​ര പ​​രി​​ക്കേ​​റ്റ​​തി​​നാ​​ൽ ശ​​സ്ത്ര​​ക്രി​​യ ചെ​​യ്യ​​ണ​​മെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ നി​​ർ​​ദേ​ശി​​ച്ചു.

ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ ശ​​സ്ത്ര​​ക്രി​​യ​​യ്ക്ക് വേ​​ണ്ടി വ​​രു​​മെ​​ന്ന​​തി​​നാ​​ൽ ഇ​​ത​​ര​​സം​​സ്ഥാ​​ന​​ക്കാ​​ര​​നും അ​​നാ​​ഥ​​നു​​മാ​​യ​​തി​​നാ​​ൽ പ​​ണ​​മി​​ല്ലാ​​തെ ഒ​​ന്ന​​ര മാ​​സ​​മാ​​യി മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ലെ പ​​തി​​നാ​​ലാം വാ​​ർ​​ഡി​​ൽ കി​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി പി.​​യു. തോ​​മ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി ശ​​സ്ത്ര​​ക്രി​യ​​ക്കു​​ള്ള പ​​ണം ന​​ൽ​​കാ​​മെ​​ന്നും രോ​​ഗി​​യെ പ​​രി​​ച​​രി​​ക്കാ​​മെ​​ന്നും ഉ​​റ​​പ്പ് ന​​ൽ​​കി.

തു​​ട​​ർ​​ന്ന് മ​​ധ്യ​​പ്ര​​ദേ​​ശി​​ലു​​ള്ള യു​​വാ​​വി​​ന്‍റെ ബ​​ന്ധു​​ക്ക​​ളെ അ​​വി​​ടെ​​യു​​ള്ള മ​​ല​​യാ​​ളി​​ക​​ളു​​ടെ സ​​ഹാ​​യ​​ത്തോ​​ടെ ഫോ​​ണി​​ൽ ബ​​ന്ധ​​പ്പെ​​ട്ട് അ​​വ​​രെ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ എ​​ത്തി​​ക്കു​​ക​​യു​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd