സ്കൂ​ൾ കാ​പ്പി​റ്റേ​ഷ​ൻ തു​ക​യും സ്ക്രീ​നിം​ഗ് ടെ​സ്റ്റും അ​നു​വ​ദ​നീ​യ​മ​ല്ല: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Thursday, May 23, 2019 2:15 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ൾ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു കാ​​പ്പി​​​റ്റേ​​​ഷ​​​ൻ ഫീ​​​സ് വാ​​​ങ്ങു​​​ക​​​യോ സ്ക്രീ​​​നിം​​​ഗ് ടെ​​​സ്റ്റ് ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്യു​​​ന്ന സ്കൂ​​​ളുകൾ​​​ക്കെ​​​തി​​​രെ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ അ​​​റി​​​യി​​​ച്ചു.

എ​​​ട്ടാം ക്ലാ​​​സു​​​വ​​​രെ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്നു നി​​​ർ​​​ബ​​​ന്ധി​​​ത ധ​​​ന​​​ശേ​​​ഖ​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന​​​തും കു​​​റ്റ​​​ക​​​ര​​​മാ​​​ണ്. പു​​​തി​​​യ അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം ആ​​​രം​​​ഭി​​​ക്കാ​​​നി​​​രി​​​ക്കെ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യും നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ പ​​റ​​ഞ്ഞു.

മ​​​ഴ​​​ക്കാ​​​ല​​​ത്ത് യൂ​​​ണി​​​ഫോ​​​മി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കു​​​ട്ടി​​​ക​​​ൾ ഷൂ​​​സും സോ​​​ക്സും ധ​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് നി​​​ർ​​​ബ​​​ന്ധി​​​ക്കു​​​ന്ന​​​തും വി​​​ല​​​ക്കി ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ട്. കു​​​ട്ടി​​​ക​​​ളു​​​ടെ സ്കൂ​​​ൾ ബാ​​​ഗി​​​ന്‍റെ അ​​​മി​​​ത​​​ഭാ​​​രം കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നാ​​​യി പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യി​​​ട്ടു​​ണ്ട്.
പൊ​​​തു​​​മ​​​രാ​​​മ​​​ത്തു വ​​​കു​​​പ്പി​​​ന്‍റെ​​​യോ ബ​​​ന്ധ​​​പ്പെ​​​ട്ട ത​​​ദ്ദേ​​​ശ​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ​​​യോ എ​​​ൻ​​​ജി​​​നി​​​യ​​​ർ പ​​​രി​​​ശോ​​​ധി​​​ച്ച് സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് ഫി​​​റ്റ്ന​​​സ് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നേ​​​ടി​​​യി​​​ട്ടു​​​ണ്ടെ ന്ന് ​​​ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തേ​​​ണ്ട താ​​​ണ്. സ്കൂ​​​ൾ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ​​​ക്ക് സു​​​ര​​​ക്ഷാ​​​ഭീ​​​ഷ​​​ണി​​​യാ​​​യി നി​​​ൽ​​​ക്കു​​​ന്ന മ​​​ര​​​ങ്ങ​​​ൾ മു​​​റി​​​ച്ചു​​​മാ​​​റ്റു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​ണം.

സ്കൂ​​​ൾ ബ​​​സു​​​ക​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യും ഫി​​​റ്റ്ന​​​സും ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. കു​​​ട്ടി​​​ക​​​ളെ ക​​​യ​​​റ്റു​​​ന്ന​​​തി​​​ന് വി​​​മു​​​ഖ​​​ത കാ​​​ണി​​​ക്കു​​​ന്ന സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കും എ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട താ​​​ണ്. സ്കൂ​​​ൾ ബ​​​സു​​​ക​​​ളു​​​ടെ ഡ്രൈ​​​വ​​​ർ​​​മാ​​​രു​​​ടെ പേ​​​രും ലൈ​​​സ​​​ൻ​​​സ് ന​​​ന്പ​​​രും സ്കൂ​​​ൾ ര​​​ജി​​​സ്റ്റ​​​റി​​​ൽ സൂ​​​ക്ഷി​​​ക്ക​​​ണം.
വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ന​​​ൽ​​​കാ​​​നു​​​ള്ള നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​യ ഫീ​​​സോ മ​​​റ്റു തു​​​ക​​​യോ അ​​​ട​​​ച്ചി​​​ല്ല എ​​​ന്ന കാ​​​ര​​​ണ​​​ത്താ​​​ൽ ട്രാ​​​ൻ​​​സ്ഫ​​​ർ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റോ മാ​​​ർ​​​ക്ക് ലി​​​സ്റ്റോ മ​​​റ്റ് അ​​​വ​​​ശ്യ​​​രേ​​​ഖ​​​ക​​​ളോ ത​​​ട​​​ഞ്ഞു​​​വ​​​യ്ക്കു​​​ന്ന​​​തി​​​ന് പ്ര​​​ധാ​​​നാ​​​ധ്യാ​​​പ​​​ക​​​ന് അ​​​ധി​​​കാ​​​ര​​​മി​​​ല്ല എ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.