കേരളത്തിന്‍റെ വിധിയെഴുത്ത്
കേരളത്തിന്‍റെ വിധിയെഴുത്ത്
Friday, May 24, 2019 1:53 AM IST
കാസർഗോഡ്

ക​​​ല്യോ​​​ട്ടെ ര​​​ണ്ട് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ കൊ​​​ല​​​പാ​​​ത​​​ക​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ദേ​​​ശീ​​​യ ശ്ര​​​ദ്ധ​​​യാ​​​ക​​​ർ​​​ഷി​​​ച്ച കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ പോ​​​രാ​​​ട്ട​​​ത്തി​​​ൽ ച​​​രി​​​ത്രം കു​​​റി​​​ച്ച് വി​​​ജ​​​യി​​​ച്ച​​​ത് രാ​​​ജ്മോ​​​ഹ​​​ൻ ഉ​​​ണ്ണി​​​ത്താ​​​ൻ. വ​​​ട​​​ക്കേ​​​മ​​​ല​​​ബാ​​​റി​​​ലെ സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​യെ​​​ന്ന് വി​​​ശേ​​​ഷി​​​പ്പി​​​ക്ക​​​പ്പെ​​​ടു​​​ന്ന കാ​​​സ​​​ർ​​​ഗോ​​​ഡ് മ​​​ണ്ഡ​​​ലം 30 വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കു​​​ന്ന​​​ത്. മ​​​ഞ്ചേ​​​ശ്വ​​​രം, കാ​​​സ​​​ർ​​​ഗോ​​​ഡ്, ഉ​​​ദു​​​മ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലെ ഉ​​​ജ്വ​​​ല​​​പ്ര​​​ക​​​ട​​​ന​​​മാ​​​ണ് ഉ​​​ണ്ണി​​​ത്താ​​​ന് ഉ​​ജ്വ​​ല ​വി​​​ജ​​​യം സ​​​മ്മാ​​​നി​​​ച്ച​​​ത്. ക​​​ല്യോ​​​ട്ട് ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന ഉ​​​ദു​​​മ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 8937 വോ​​​ട്ടി​​​ന്‍റെ ലീ​​​ഡാ​​​ണ് ഉ​​​ണ്ണി​​​ത്താ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. അ​​​തേ​​​സ​​​മ​​​യം സി​​​പി​​​എ​​​മ്മി​​​ന് ത​​​ങ്ങ​​​ളു​​​ടെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​യാ​​​യ ക​​​ല്യാ​​​ശേ​​​രി​​​യി​​​ൽ പോ​​​ലും പ്ര​​​തീ​​​ക്ഷ​​​യ്ക്കൊ​​​ത്ത പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​യ്ക്കാ​​​നാ​​​യി​​​ല്ല. പ​​​യ്യ​​​ന്നൂ​​​ർ മാ​​​ത്ര​​​മാ​​​ണ് സി​​​പി​​​എ​​​മ്മി​​​ന് നി​​​രാ​​​ശ സ​​​മ്മാ​​​നി​​​ക്കാ​​​തി​​​രു​​​ന്ന​​​ത്. ബി​​​ജെ​​​പി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം വ​​​ലി​​​യ നേ​​​ട്ട​​​മോ കോ​​ട്ട​​മോ ഇ​​​ല്ലാ​​​ത്ത തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പാ​​​യി​​​രു​​​ന്നു ഇ​​​ത്.

ആലത്തൂർ

സി​​​പി​​​എ​​​മ്മി​​​ന്‍റെ ഉ​​​രു​​​ക്കു​​​കോ​​​ട്ട​​​യാ​​​യ ആ​​​ല​​​ത്തൂ​​​രി​​​ൽ യു​​​ഡി​​​എ​​​ഫി​​​ന്‍റെ മി​​​ന്നു​​​ന്ന വി​​​ജ​​​യ​​​ത്തി​​​നു പ്ര​​​ധാ​​​ന ഘ​​​ട​​​ക​​​മാ​​​യ​​​തു സ്ഥാ​​​നാ​​​ർ​​​ഥി ര​​​മ്യ ഹ​​​രി​​​ദാ​​​സി​​​ന്‍റെ അ​​​പൂ​​​ർ​​​വ വ്യ​​​ക്തി​​​പ്ര​​​ഭാ​​​വം. കോ​​​ഴി​​​ക്കോ​​​ട് കു​​​ന്ന​​​മം​​​ഗ​​​ല​​​ത്തു​​​നി​​​ന്നു യു​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ആ​​​ല​​​ത്തൂ​​​രി​​​ലെ​​​ത്തി​​​യ ര​​​മ്യ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ ആ​​​ദ്യ​​​നാ​​​ളു​​​ക​​​ളി​​​ൽ​​​ത​​​ന്നെ പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ​​​യും വോ​​​ട്ട​​​ർ​​​മാ​​​രു​​​ടെ​​​യും മ​​​ന​​​സി​​​ൽ ഇ​​​ടം​​​പി​​​ടി​​​ച്ചു. പാ​​​ട്ടി​​​ലൂ​​​ടെ​​​യും സം​​​സാ​​​ര​​​ത്തി​​​ലൂ​​​ടെ​​​യും പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യും ര​​​മ്യ വോ​​​ട്ട​​​ർ​​​മാ​​​രി​​​ൽ വ​​​ള​​​ർ​​​ത്തി​​​യെ​​​ടു​​​ത്ത ആ​​​ത്മ​​​ബ​​​ന്ധം ചെ​​​റു​​​താ​​​യി​​​രു​​​ന്നി​​​ല്ല.

യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​ത്തെ​​​പ്പോ​​​ലും ഞെ​​​ട്ടി​​​ച്ച ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ലാ​​​ണ് ക​​​ന്നി​​​ക്കാ​​​രി​​​യാ​​​യ ര​​​മ്യ ആ​​​ല​​​ത്തൂ​​​രി​​​ൽ​​​നി​​​ന്നു പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ലെ​​​ത്തു​​​ന്ന​​​ത്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ ര​​​മ്യ ജ​​​യി​​​ക്കു​​​മെ​​​ന്ന് എ​​​ക്സി​​​റ്റ് പോ​​​ൾ പ്ര​​​വ​​​ച​​​നം വ​​​ന്നെ​​​ങ്കി​​​ലും ഇ​​​ത്ര വ​​​ലി​​​യ ഭൂ​​​രി​​​പ​​​ക്ഷം ആ​​​രും പ്ര​​​തീ​​​ക്ഷി​​​ച്ചി​​​രു​​​ന്നി​​​ല്ല. ര​​​മ്യ​​​യി​​​ലൂ​​​ടെ ഇ​​​ക്കു​​​റി ആ​​​ല​​​ത്തൂ​​​ർ പി​​​ടി​​​ച്ചെ​​​ടു​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നെ ആ​​​ല​​​ത്തൂ​​​ർ നോ​​​ക്കേ​​​ണ്ട എ​​​ന്ന ക​​​ണ​​​ക്കു​​​കൂട്ട​​​ലു​​​ക​​​ൾ യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വ​​​ത്തി​​​നും പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കു​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. തു​​​ട​​​ക്കം​​​മു​​​ത​​​ൽ​​​ക്കു​​​ള്ള ഈ ​​​പ്ര​​​തീ​​​ക്ഷ ല​​​ക്ഷ്യ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​താ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല​​​വും.

എറണാകുളം

ഇ​​​ഞ്ചോ​​​ടി​​​ഞ്ചു മ​​​ത്സ​​​രം പ്ര​​​തീ​​​ക്ഷിച്ച എ​​​റ​​​ണാ​​​കു​​​ളം മ​​​ണ്ഡ​​​ല​​​ത്തി​​​ൽ ഏ​​​ക​​​പ​​​ക്ഷീ​​​യ ജ​​​യ​​​മാ​​​ണു ഹൈ​​​ബി ഈ​​ഡ​​ൻ നേ​​​ടി​​​യ​​​ത്. പി.​ ​​രാ​​​ജീ​​​വ് എ​​​ൽ​​​ഡി​​​എ​​​ഫി​​ന്‍റെ​​യും കേ​​​ന്ദ്ര​​​മ​​​ന്ത്രി​​​ അ​​​ൽ​​​ഫോ​​​ൻ​​​സ് ക​​​ണ്ണ​​​ന്താ​​​നം എ​​​ൻ​​​ഡി​​​എ​​​യു​​ടെ​​യും സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​യ​​തോ​​ടെ ക​​ടു​​ത്ത മ​​ത്സ​​ര​​ത്തി​​ന്‍റെ പ്ര​​തീ​​തി ഇ​​വി​​ടെ​​യു​​ണ്ടാ​​യി​​രു​​ന്നു. 1,69,153 വോ​​​ട്ടി​​​ന്‍റെ റി​​ക്കാ​​​ർ​​​ഡ് ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​നാ​​യാ​​സ വി​​ജ​​യം ഹൈ​​ബി നേ​​ടി. അ​​ഞ്ചു​​ത​​വ​​ണ എ​​​റ​​​ണാ​​​കു​​​ള​​ത്തു​​ വി​​ജ​​യി​​ച്ച കെ.​​വി. തോ​​മ​​സി​​നെ മാ​​റ്റി അ​​വ​​സാ​​ന​​നി​​മി​​ഷ​​മാ​​ണു ഹൈ​​ബി​​യെ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക്കി​​യ​​ത്. ഇ​​തി​​ന്‍റെ അ​​നി​​ഷ്ടം തോ​​മ​​സ് പ​​ര​​സ്യ​​മാ​​യി പ്ര​​ക​​ടി​​പ്പി​​ച്ചെ​​ങ്കി​​ലും പി​​ന്നീ​​ടു ഹൈ​​ബി​​ക്കാ​​യി രം​​ഗ​​ത്തി​​റ​​ങ്ങി. എ​​ൽ​​ഡി​​എ​​ഫി​​ന്‍റെ കൈ​​വ​​ശ​​മു​​ള്ള വൈ​​പ്പി​​ൻ, കൊ​​ച്ചി, തൃ​​പ്പൂ​​ണി​​ത്തു​​റ എ​​ന്നി​​വയടക്കം എ​​ല്ലാനിയമസഭാ മണ്ഡലങ്ങളിലും കോ​​ൺ​​ഗ്ര​​സി​​ന്‍റെ യു​​വ​​തു​​ർ​​ക്കി വ്യ​​ക്ത​​മാ​​യ ലീ​​ഡ് നേ​​ടി. ക​​​ള​​​മ​​​ശേ​​​രി​​​യി​​​ലും തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ലും നിന്നാണ് കൂ​​​ടു​​​ത​​​ൽ വോ​​​ട്ട് ഹൈ​​​ബി​​ക്കു കി​​ട്ടി​​യ​​ത്. ആ​​കെ 4,91,263 വോ​​​ട്ട്. രാ​​ജീ​​വ് 3,22,110 വോ​​​ട്ടും അ​​​ൽ​​​ഫോ​​​ൻ​​​​സ് ക​​​ണ്ണ​​​ന്താ​​​നം 1,37,749 വോ​​​ട്ടും നേ​​ടി. 13 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ചെ​​​ങ്കി​​​ലും​ 5378 വോ​​​ട്ട് ല​​ഭി​​ച്ച നോ​​​ട്ട​​യ്ക്കാ‍ണു നാ​​​ലാം​​സ്ഥാ​​​നം. ഹൈ​​​ബി ഈ​​​ഡ​​​ന്‍റെ പി​​​താ​​​വ് ജോ​​​ർ​​​ജ് ഈ​​​ഡ​​​ന്‍റെ പേ​​രി​​ലാ​​യി​​രു​​ന്നു എ​​റ​​ണാ​​കു​​ള​​ത്തെ കൂ​​​ടി​​​യ ഭൂ​​​രി​​​പ​​​ക്ഷ​​ത്തി​​ന്‍റെ ഇ​​തു​​വ​​രെ​​യു​​ള്ള റി​​ക്കാ​​ർ​​ഡ്. 1999ൽ ​​ഇ​​ട​​തു സ്ഥാ​​​നാ​​​ർ​​​ഥി മാ​​​ണി തോ​​​മ​​​സി​​​നെ​​​ക്കാ​​​ൾ 1,11,305 വോ​​​ട്ടി​​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷം ജോ​​​ർ​​​ജ് ഈ​​​ഡ​​​ൻ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ആ ​​റി​​ക്കാ​​ർ​​ഡ് മ​​ക​​ൻ തി​​രു​​ത്തി​​യെ​​ഴു​​തി.

ചാലക്കുടി

എ​​​ൽ​​​ഡി​​​എ​​​ഫി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റി​​​ൽ തി​​​ള​​​ക്ക​​​മാ​​​ർ​​​ന്ന വി​​​ജ​​​യം സ്വ​​​ന്ത​​​മാ​​​ക്കി യു​​​ഡി​​​എ​​​ഫ്. വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന്‍റെ ഒ​​​രു ഘ​​​ട്ട​​​ത്തി​​​ൽ​​​പോ​​​ലും ബെ​​​ന്നി ബ​​​ഹ​​​നാ​​​ന് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്താ​​​ൻ സി​​​റ്റിം​​​ഗ് എം​​​പി​​​യാ​​​യ ഇ​​​ന്ന​​​സെ​​​ന്‍റി​​​നാ​​​യി​​​ല്ല. ക​​​ഴി​​​ഞ്ഞ തവണ സ്വ​​​ത​​​ന്ത്ര സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി മ​​​ത്സ​​​രി​​​​ച്ച ഇ​​​ന്ന​​​സെ​​​ന്‍റി​​​നെ ഇ​​​ക്കു​​​റി പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ത്തി​​​ൽ ഇ​​​റ​​​ക്കി അ​​​പ്ര​​​തീ​​​ക്ഷി​​​ത തോ​​​ൽ​​​വി ഏ​​​റ്റു​​​വാ​​​ങ്ങി​​​യ​​​തി​​​ന്‍റെ ന​​​ടു​​​ക്ക​​​ത്തി​​​ലാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ്.

ഏ​​​ഴു നിയമസഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും ബെ​​​ന്നി ബ​​​ഹ​​​നാ​​​നാ​​​ണ് കൂ​​ടു​​ത​​ൽ വോ​​​ട്ട് നേ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം പി​​​ന്നി​​​ൽ​​​പ്പോ​​​യ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ, പെ​​​രു​​​ന്പാ​​​വൂ​​​ർ, കു​​​ന്ന​​​ത്തു​​​നാ​​​ട് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ ഇ​​​ക്കു​​​റി വ​​​ൻ​​നേ​​​ട്ട​​​മാ​​​ണ് യു​​​ഡി​​​എ​​​ഫ് സ്വ​​​ന്ത​​​മാ​​​ക്കി​​​യ​​​ത്.

യു​​​ഡി​​​എ​​​ഫി​​​ന്‍റെ ഉ​​​റ​​​ച്ച കോ​​​ട്ട​​​ക​​​ളാ​​​യ പെ​​​രു​​​ന്പാ​​​വൂ​​​ർ, ആ​​​ലു​​​വ, അ​​​ങ്ക​​​മാ​​​ലി, കു​​​ന്ന​​​ത്തു​​​നാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ വ​​ൻ ഭൂ​​​രി​​​പ​​​ക്ഷ​​​മാ​​​ണ് ബെ​​​ന്നി നേ​​​ടി​​​യ​​​ത്. കി​​ഴ​​ക്ക​​ന്പ​​ലം പ​​ഞ്ചാ​​യ​​ത്തി​​ലെ പ്രാ​​​ദേ​​​ശി​​​ക ഭ​​​ര​​​ണ​​നേ​​​തൃ​​​ത്വം ട്വ​​ന്‍റി 20 എ​​​ൽ​​​ഡി​​​എ​​​ഫ് സ്ഥാ​​​നാ​​​ർ​​​ഥി ഇ​​​ന്ന​​​സെ​​​ന്‍റി​​​ന് പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രു​​​ന്നെ​​​ങ്കി​​​ലും അ​​​തൊ​​​ന്നും വോ​​​ട്ടാ​​​യി മാ​​​റി​​​യി​​ല്ലെ​​​ന്നാ​​​ണ് ഫ​​​ല​​​ങ്ങ​​​ൾ തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്. കു​​​ന്ന​​​ത്തു​​​നാ​​​ട് നി​​​യോ​​​ജ​​​ക മ​​​ണ്ഡ​​​ല​​​ത്തി​​​ൽ 17,331 വോ​​​ട്ടി​​ന്‍റെ ഭൂ​​​രി​​​പ​​​ക്ഷ​​​ം ബെ​​​ന്നി നേ​​​ടി​​​. ആ​​​ലു​​​വ​ -32103, അ​​​ങ്ക​​​മാ​​​ലി​-27,800, പെ​​​രു​​​ന്പാ​​​വൂ​​​ർ- 22,623, ചാ​​​ല​​​ക്കു​​​ടി-20,709, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ-11,730 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​റ്റു മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ ബെ​​ന്നി​​യു​​ടെ ഭൂ​​രി​​പ​​ക്ഷം. ക​​​യ്പ​​മം​​​ഗ​​​ല​​​ത്തു മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​സെ​​​ന്‍റി​​​ന് അ​​​ൽ​​​പ്പ​​​മെ​​​ങ്കി​​​ലും പി​​​ടി​​​ച്ചു​​നി​​​ൽ​​​ക്കാ​​​നാ​​​യ​​​ത്. ഇ​​​വി​​​ടെ യു​​​ഡി​​​എ​​​ഫി​​​ന് ല​​​ഭി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ 58 വോ​​​ട്ടു​​​ക​​​ളു​​​ടെ കു​​​റ​​​വ് മാ​​​ത്ര​​​മാ​​​ണ് ഇ​​​ന്ന​​​സെ​​​ന്‍റി​​​നു​​​ള്ള​​​ത്. അ​​​തി​​​നി​​​ടെ 2014 നേ​​​ക്കാ​​​ൾ 61,086 വോ​​ട്ടാ​​​ണ് ബി​​​ജെ​​​പി ഇ​​ക്കു​​റി അ​​​ധി​​​ക​​​മാ​​​യി നേ​​​ടി​​​യ​​​ത്. ക​​​ഴി​​​ഞ്ഞ തവണ കി​​ട്ടി​​യ​​ത് 92,848 വോ​​​ട്ടാ​​യി​​രു​​ന്നു.

ഇടുക്കി

ഐ​​ക്യ​​മാ​​ണ് ഇ​​ക്കു​​റി യു​​ഡി​​എ​ഫ് സ്ഥാ​നാ​ർ​ഥി ഡീ​ൻ കു​ര്യാ​ക്കോ​സി​ന് ഇ​​ടു​​ക്കി മ​​ണ്ഡ​​ല​​ത്തി​​ൽ ച​​രി​​ത്ര​വി​​ജ​​യം സ​​മ്മാ​​നി​​ച്ച​​ത്.​ ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ക​​സ്തൂ​​രി​രം​​ഗ​​ൻ വി​​ഷ​​യ​​ത്തി​​ൽ ആ​​ടി​​യു​​ല​​ഞ്ഞ യു​​ഡി​​എ​​ഫി​​ന് ഇ​​ക്കു​​റി മ​​ണ്ഡ​​ല​​ത്തി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഭൂ​​രി​​പ​​ക്ഷ​​മാ​ണു ല​​ഭി​​ച്ച​​ത്.​ യു​​ഡി​​എ​​ഫി​​ൽ അ​​ടി​​യൊ​​ഴു​​ക്കു​​ക​​ളൊ​​ന്നും ഇ​​ക്കു​​റി ഉ​​ണ്ടാ​​കാ​​തി​​രു​​ന്ന​​തും നേ​​ട്ട​​മാ​​യി. പി.​​ജെ.​ ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ന്നി​​ൽ​നി​​ന്നു പ്ര​​ചാ​​ര​​ണം ന​​യി​​ച്ച​​തോ​​ടെ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ലെ വോ​​ട്ടു​​ക​​ളി​​ലും ചോ​​ർ​​ച്ച​​യു​​ണ്ടാ​​യി​​ല്ല. തൊ​​ടു​​പു​​ഴ നി​​യോ​​ജ​​ക​ മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് യു​​ഡി​​എ​​ഫി​​ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ച്ച​​ത്.​ ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ 3,088 വോ​​ട്ടു​​ക​​ളാ​​യി​​രു​​ന്നു തൊ​​ടു​​പു​​ഴ​​യി​​ലെ ഭൂ​​രി​​പ​​ക്ഷ​​മെ​​ങ്കി​​ൽ ഇ​​ക്കു​​റി​​യി​​ത് 37,023 ആ​​യി കു​തി​ച്ചു.​ എ​​ൽ​​ഡി​​എ​​ഫ് ലീ​​ഡ് നേ​​ടു​​മെ​​ന്നു വി​​ല​​യി​​രു​​ത്തി​​യ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം യു​​ഡി​​എ​​ഫ് സ​​ന്പൂ​​ർ​​ണ ആ​​ധി​​പ​​ത്യം നേ​​ടി.​ മൂ​​വാ​​റ്റു​​പു​​ഴ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലാ​​ണ് ഭൂ​​രി​​പ​​ക്ഷ​​ത്തി​​ൽ ര​​ണ്ടാം സ്ഥാ​​നം. ഇ​​വി​​ടെ 32,539 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷ​​മാ​ണു യു​​ഡി​​എ​​ഫ് നേ​​ടി​​യ​​ത്. മ​​ന്ത്രി എം.​​എം. ​മ​​ണി​​യു​​ടെ ഉ​​ടു​​ന്പ​​ൻ​​ചോ​​ലയിൽ എ​​ൽ​​ഡി​​എ​​ഫ് ഭൂ​​രി​​പ​​ക്ഷം നേ​​ടു​​മെ​​ന്നാ​​യി​​രു​​ന്നു ക​​ണ​​ക്കു​​കൂ​​ട്ടി​​യി​​രു​​ന്ന​​തെ​​ങ്കി​​ലും പ്ര​​തീ​​ക്ഷ​​ക​​ൾ തെ​​റ്റി​​ച്ചു യു​​ഡി​​എ​​ഫ് 12,494 വോ​​ട്ടു​​ക​​ളു​​ടെ ഭൂ​​രി​​പ​​ക്ഷം സ്വ​ന്ത​മാ​ക്കി.​ പ്ര​​ള​​യ​​പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​ലെ പാ​​ളി​​ച്ച​​ക​​ളും ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ​​യും എ​​ൽ​​ഡി​​എ​​ഫി​നു തി​​രി​​ച്ച​​ടി​​ക്കു കാ​​ര​​ണ​​മാ​​യി.​ ശ​​ബ​​രി​​മ​​ല പ്ര​​ശ്ന​​വും രാ​​ഹു​​ൽ ​ഗാ​​ന്ധി​​യു​​ടെ സ്ഥാ​​നാ​​ർ​​ഥി​​ത്വ​​വും ഇ​​ടു​​ക്കി​​യി​​ൽ ഡീ​ൻ കു​ര്യാ​ക്കോ​സിനു മി​ന്നും ജ​യം സമ്മാനിച്ചു.


കോട്ടയം

യു​​ഡി​​എ​​ഫ് കോ​​ട്ട​​യാ​​യ കോ​​ട്ട​​യം പാ​​ർ​​ല​​മെ​​ന്‍റ് മ​​ണ്ഡ​​ല​​ത്തി​​ൽ യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി തോ​​മ​​സ് ചാ​​ഴി​​കാ​​ട​​നു ത​​ക​​ർ​​പ്പ​​ൻ ജ​​യം. ഏ​​ഴു നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ വൈ​​ക്കം ഒ​​ഴി​​കെ എ​​ല്ലാ​​യി​​ട​​ത്തും വ്യ​​ക്ത​​മാ​​യ ആ​​ധി​​പ​​ത്യം പു​​ല​​ർ​​ത്തി​​യാ​​ണ് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ വി​​ജ​​യം. 1,06,259 വോ​​ട്ടി​​ന്‍റെ ഭൂ​​രി​​പ​​ക്ഷ​​ത്തി​​നാ​​ണ് എ​​ൽ​​ഡി​​എ​​ഫ് സ്ഥാ​​നാ​​ർ​​ഥി വി.​​എ​​ൻ.​​വാ​​സ​​വ​​നെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. ഇ​​ട​തു കോ​​ട്ട​​യാ​​യ വൈ​​ക്കം മ​​ണ്ഡ​​ല​​ത്തി​​ൽ 9,220 വോ​​ട്ടി​​നു വി.​​എ​​ൻ. വാ​​സ​​വ​​ൻ ലീ​​ഡ് ചെ​​യ്തു. എ​​ല്ലാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലും എ​​ൻ​​ഡി​​എ മൂ​​ന്നാം സ്ഥാ​​ന​​ത്താ​​ണ്. പ​​ര​​ന്പ​​രാ​​ഗ​​ത യു​​ഡി​​എ​​ഫ് മ​​ണ്ഡ​​ല​​മാ​​യ പാ​​ലാ​യി​ൽ 33472, ക​​ടു​​ത്തു​​രു​​ത്തി 26707, പു​​തു​​പ്പ​​ള്ളി 24327, കോ​ട്ട​യം 13967, ഏ​റ്റു​മാ​നൂ​ർ 8445, പി​റ​വം 9104 എ​ന്നി​ങ്ങ​നെ​യാ​ണ് മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ തോ​മ​സ് ചാ​ഴി​കാ​ട​നു ല​ഭി​ച്ച ലീ​ഡ്. ​ കോ​​ട്ട​​യ​​ത്തു തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ വി​​ജ​​യ​​ത്തി​​ലൂ​​ടെ കോ​​ട്ട​​യം യു​​ഡി​​എ​​ഫ് കോ​​ട്ട​​യ്ക്ക് ഒ​​രു ഇ​​ള​​ക്ക​​വും ത​​ട്ടി​​യി​​ട്ടി​​ല്ലെ​​ന്നാ​​ണ് തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ന്‍റെ മി​​ന്നു​​ന്ന ജ​​യ​​ത്തി​​ലൂ​​ടെ തെ​​ളി​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ആലപ്പുഴ

സം​​സ്ഥാ​​ന​​ത്തെ ഏ​​ക ഇ​​ട​​ത് എം​​പി​​യെ സ​​മ്മാ​​നി​​ച്ച് ആ​​ല​​പ്പു​​ഴ. സ്വ​​ന്തം മ​​ണ്ഡ​​ല​​മാ​​യ അ​​രൂ​​ർ കൈ​​വി​​ട്ട​​പ്പോ​​ഴും ചേ​​ർ​​ത്ത​​ല​​യും കാ​​യം​​കു​​ള​​വും ന​​ല്കി​​യ പി​​ന്തു​​ണ​​യി​​ലാ​ണു വി​​ജ​​യ​​തീ​​ര​​ത്തേ​​ക്ക് എ.എം. ആ​​രി​​ഫ് തു​​ഴ​​ഞ്ഞെ​​ത്തി​​യ​​ത്. ഇ​​ട​​തു​​പ​​ക്ഷ​​ത്തെ പ്ര​​മു​​ഖ മ​​ന്ത്രി​​മാ​​രു​​ടെ മ​​ണ്ഡ​​ല​​ങ്ങ​​ളാ​​യ ആ​​ല​​പ്പു​​ഴ​​യും അ​​ന്പ​​ല​​പ്പു​​ഴ​​യും പോ​​ലും ആ​​രി​​ഫി​​നെ കൈ​​വി​​ട്ടെ​​ങ്കി​​ലും ശേ​​ഷി​​ച്ച മ​​ന്ത്രി പി. ​​തി​​ലോ​​ത്ത​​മ​​ന്‍റെ മ​​ണ്ഡ​​ലം ന​​ല്കി​​യ ഭൂ​​രി​​പ​​ക്ഷം ഇ​​തി​​നെ​​യെ​​ല്ലാം മ​​റി​​ക​​ട​​ക്കാ​​ൻ സ​​ഹാ​​യി​ച്ചെ​​ന്ന​​താ​​ണ് വ​​സ്തു​​ത.

ശേ​​ഷി​​ച്ച നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ങ്ങ​​ളി​​ലെ​​ല്ലാം ഷാ​​നി​​മോ​​ൾ ഉ​​സ്മാ​​നാ​​യി​​രു​​ന്നു മു​​ൻ ​തൂ​​ക്ക​​മെ​​ങ്കി​​ലും ഈ ​​ര​​ണ്ടി​​ട​​ത്തു നി​​ന്നും ആ​​രി​​ഫ് നേ​​ടി​​യ ലീ​​ഡി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ അ​​തു പോ​​രാ​​യി​​രു​​ന്നു. 2014ൽ ​​ഇ​​ട​​തു​​പ​​ക്ഷ​​ത്തി​​നു ല​​ഭി​​ച്ച വോ​​ട്ടു​​ക​​ളോ​​ടൊ​​പ്പം​ത​​ന്നെ ഇ​​ത്ത​​വ​​ണ ല​​ഭി​​ച്ചെ​​ങ്കി​​ലും യു​​ഡി​​എ​​ഫി​​നു കു​​റ​​വു​​ക​​ളു​​ണ്ടാ​​യി. എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യാ​​ക​​ട്ടെ ര​​ണ്ടി​​ര​​ട്ടി​​യോ​​ളം വോ​​ട്ടു​​ക​​ൾ അ​​ധി​​ക​​മാ​​യി നേ​​ടു​​ക​​യും​ചെ​​യ്തു. എ​​സ്ഡി​​പി​​ഐ, പി​​ഡി​​പി സ്ഥാ​​നാ​​ർ​​ഥി​​ക​​ളു​​ടെ വോ​​ട്ടി​​ലും കാ​​ര്യ​​മാ​​യ കു​​റ​​വു​​ക​​ളു​​ണ്ടാ​​യെ​​ന്ന​​താ​​ണ് ശ്ര​​ദ്ധേ​​യം. ഇ​​ട​​തു-​​വ​​ല​​തു സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ ന്യൂ​​ന​​പ​​ക്ഷ മു​​ഖ​​ങ്ങ​​ളാ​​യി​​രു​​ന്നു​​വെ​​ന്ന​​ത് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​യു​​ടെ വോ​​ട്ടു​​വ​​ർ​​ധ​​ന​​വി​​നും കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ണി​​ക്കാം.

പത്തനംതിട്ട

ദേ​ശീ​യ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ച പ​ത്ത​നം​തി​ട്ട മ​ണ്ഡ​ല​ത്തി​ൽ ബി​ജെ​പി​ക്കു ല​ക്ഷ്യം കാ​ണാ​നാ​യി​ല്ല. ശ​ബ​രി​മ​ല വി​ഷ​യം ഉ​ന്ന​യി​ച്ചു പ​ത്ത​നം​തി​ട്ട​യി​ൽ വി​ജ​യ​മോ ര​ണ്ടാം സ്ഥാ​ന​മോ ആ​യി​രു​ന്നു ബി​ജെ​പി​യു​ടെ ല​ക്ഷ്യം. ര​ണ്ടും സാ​ധ്യ​മാ​യി​ല്ലെ​ങ്കി​ലും ബി​ജെ​പി​ക്കു ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ അ​പേ​ക്ഷി​ച്ചു വോ​ട്ടി​ൽ വ​ൻ വ​ർ​ധ​ന​യു​ണ്ടാ​ക്കി എ​ന്നാ​ശ്വാ​സി​ക്കാം. 2016നെ ​അ​പേ​ക്ഷി​ച്ച് ഒ​രു ല​ക്ഷ​ത്തി​ല​ധി​ക​വും 2014 ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ച് 1.5 ല​ക്ഷ​വും വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന​യാ​ണ് ബി​ജെ​പി​ക്കു​ള്ള​ത്. എ​ന്നാ​ൽ, പ​ത്ത​നം​തി​ട്ട​യി​ലെ ഏ​ഴ് നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ൽ അ​ടൂ​രി​ൽ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്കു ര​ണ്ടാം സ്ഥാ​ന​ത്തെ​ത്താ​നാ​യ​ത്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം മൂ​ന്നാം സ്ഥാ​ന​മാ​ണ്. ആ​ന്‍റോ ആ​ന്‍റ​ണി മൂ​ന്നാം സ്ഥാ​ന​ത്തു​മാ​യി.

എ​ൽ​ഡി​എ​ഫാ​ണ് അ​ടൂ​രി​ൽ മു​ന്നി​ലെ​ത്തി​യ​ത്. മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ ആ​ന്‍റോ ത​ന്നെ മു​ന്നി​ലെ​ത്തി. ആ​റ​ന്മു​ള​യി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ വീ​ണാ ജോ​ർ​ജ് ര​ണ്ടാം സ്ഥാ​ന​ത്താ​യി. ബി​ജെ​പി​ക്കു വോ​ട്ട് വ​ർ​ധി​ച്ചെ​ങ്കി​ലും പ​ത്ത​നം​തി​ട്ട​യി​ൽ യു​ഡി​എ​ഫി​നോ എ​ൽ​ഡി​എ​ഫി​നോ ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ അ​പേ​ക്ഷി​ച്ചു വോ​ട്ട് കു​റ​ഞ്ഞി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യം. ശ​ക്ത​മാ​യ പോ​രാ​ട്ട​ത്തി​ൽ കോ​ണ്‍ഗ്ര​സി​ലെ ആ​ന്‍റോ ആ​ന്‍റ​ണി ഹാ​ട്രി​ക് വി​ജ​യ​ത്തോ​ടെ ലോ​ക്സ​ഭ​യി​ലേ​ക്കെ​ത്തു​ക​യാ​ണ്.

ആറ്റിങ്ങൽ

ഇ​​​​രു​​​​പ​​​​ത്തി​​​​യെ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തെ ഇ​​​​ട​​​​വേ​​​​ള​​​​യ്ക്കു ശേ​​​​ഷം ആ​​​​റ്റി​​​​ങ്ങ​​​​ൽ മ​​​​ണ്ഡ​​​​ലം യു​​​​ഡി​​​​എ​​​​ഫ് തി​​​​രി​​​​ച്ചു​​പി​​​​ടി​​​​ച്ചു. തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ അ​​​​ഞ്ചു നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വി​​​​ജ​​​​യ​​​​ങ്ങ​​​​ളു​​​​ടെ അ​​​​പ​​​​രാ​​​​ജി​​​​ത റി​​​​ക്കാ​​​​ർ​​​​ഡു​​​​മാ​​​​യി എ​​​​ത്തി​​​​യ കോ​​​​ന്നി എം​​​​എ​​​​ൽ​​​​എ അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ സി​​​​പി​​​​എ​​​​മ്മി​​​​ലെ എ. ​​​​സ​​​​ന്പ​​​​ത്തി​​​​ന്‍റെ ഹാ​​​​ട്രി​​​​ക് മോ​​​​ഹം കൂ​​​​ടി​​​​യാ​​​​ണ് ത​​​​ക​​​​ർ​​​​ത്ത​​​​ത്. 39171 വോ​​​​ട്ടി​​​​നാ​​​​ണ് അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശി​​​​ന്‍റെ വി​​​​ജ​​​​യം.
1991 മു​​​​ത​​​​ൽ ഇ​​​​ട​​​​തു​​​​പ​​​​ക്ഷ സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​ക​​​​ൾ മാ​​​​ത്രം വി​​​​ജ​​​​യി​​​​ക്കു​​​​ന്ന ആ​​​​റ്റി​​​​ങ്ങ​​​​ലി​​​​ൽ വി​​​​ജ​​​​യ​​​​സാ​​​​ധ്യ​​​​ത എ​​​​ന്ന ഒ​​​​റ്റ മാ​​​​ന​​​​ദ​​​​ണ്ഡ​​​​ത്തി​​​​ലാ​​​​ണ് സ​​​​ന്പ​​​​ത്തി​​​​നെ മൂ​​​​ന്നാം അ​​​​ങ്ക​​​​ത്തി​​​​നി​​​​റ​​​​ക്കി​​​​യ​​​​ത്. എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന​​​​മൊ​​​​ട്ടാ​​​​കെ ആ​​​​ഞ്ഞ​​​​ടി​​​​ച്ച യു​​​​ഡി​​​​എ​​​​ഫ് ത​​​​രം​​​​ഗ​​​​ത്തി​​​​ൽ സ​​​​ന്പ​​​​ത്ത് വീ​​​​ണു.

2014 ൽ 69,378 ​​​​വോ​​​​ട്ടി​​​​ന്‍റെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ലെ ബി​​​​ന്ദു കൃ​​​​ഷ്ണ​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യ സ​​​​ന്പ​​​​ത്ത് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​നു കീ​​​​ഴി​​​​ലു​​​​ള്ള ഏ​​​​ഴു നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും അ​​​​ന്നു മു​​​​ന്നി​​​​ലെ​​​​ത്തി​​​​യി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ ഇ​​​​ത്ത​​​​വ​​​​ണ നെ​​​​ടു​​​​മ​​​​ങ്ങാ​​​​ട് ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള എ​​​​ല്ലാ നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും അ​​​​ടൂ​​​​ർ പ്ര​​​​കാ​​​​ശ് ലീ​​​​ഡ് ചെ​​​​യ്തു. 2014 ൽ 90,528 ​​​​വോ​​​​ട്ട് മാ​​​​ത്രം നേ​​​​ടി​​​​യ ബി​​​​ജെ​​​​പി ഇ​​​​ത്ത​​​​വ​​​​ണ ശോ​​​​ഭ സു​​​​രേ​​​​ന്ദ്ര​​​​നി​​​​ലൂ​​​​ടെ 2.46 ല​​​​ക്ഷം വോ​​​​ട്ടു​​​​ക​​​​ൾ നേ​​​​ടി വ​​​​ൻ​​​​മു​​​​ന്നേ​​​​റ്റം ന​​​​ട​​​​ത്തി.

തിരുവനന്തപുരം

ക​​​​ടു​​​​ത്ത ത്രി​​​​കോ​​​​ണ മ​​​​ത്സ​​​​ര​​​​ത്തി​​​​നൊ​​​​ടു​​​​വി​​​​ൽ യു​​​​ഡി​​​​എ​​​​ഫി​​​​ലെ ഡോ. ​​​​ശ​​​​ശി ത​​​​രൂ​​​​ർ ഒ​​​​രു ല​​​​ക്ഷ​​​​ത്തി​​​​ലേ​​​​റെ വോ​​​​ട്ടി​​​​നു വി​​​​ജ​​​​യി​​​​ച്ച് തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് ഹാ​​​​ട്രി​​​​ക് തി​​​​ക​​​​ച്ചു. എ. ​​​​ചാ​​​​ൾ​​​​സി​​​​നു ശേ​​​​ഷം തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്ത് തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി മൂ​​​​ന്നു ത​​​​വ​​​​ണ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന സ്ഥാ​​​​നാ​​​​ർ​​​​ഥി എ​​​​ന്ന ബ​​​​ഹു​​​​മ​​​​തി​​​​ക്കു ത​​​​രൂ​​​​ർ അ​​​​ർ​​​​ഹ​​​​നാ​​​​യി. എ​​​​ൽ​​​​ഡി​​​​എ​​​​ഫ് സ്ഥാ​​​​നാ​​​​ർ​​​​ഥി മൂ​​​​ന്നാം സ്ഥാ​​​​ന​​​​ത്തേ​​​​ക്കു പി​​​​ന്ത​​​​ള്ള​​​​പ്പെ​​​​ട്ട സം​​​​സ്ഥാ​​​​ന​​​​ത്തെ ഏ​​​​ക മ​​​​ണ്ഡ​​​​ല​​​​മെ​​​​ന്ന പ്ര​​​​ത്യേ​​​​ക​​​​ത​​​​യും തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​ത്തി​​​​നാ​​​​ണ്.

ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ 15,470 വോ​​​​ട്ടി​​​​ന് ബി​​​​ജെ​​​​പി​​​​യി​​​​ലെ ഒ. ​​​​രാ​​​​ജ​​​​ഗോ​​​​പാ​​​​ലി​​​​നോ​​​​ട് ക​​​​ഷ്ടി​​​​ച്ച് ജ​​​​യി​​​​ച്ച ശ​​​​ശി ത​​​​രൂ​​​​രി​​​​ന് ഇ​​​​ത്ത​​​​വ​​​​ണ പോ​​​​രാ​​​​ട്ടം ക​​​​ടു​​​​ക്കു​​​​മെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. എ​​​​ന്നാ​​​​ൽ, ഫ​​​​ലം വ​​​​ന്ന​​​​പ്പോ​​​​ൾ ബി​​​​ജെ​​​​പി​​​​യു​​​​ടെ കു​​​​മ്മ​​​​നം രാ​​​​ജ​​​​ശേ​​​​ഖ​​​​ര​​​​നെ ബ​​​​ഹു​​​​ദൂ​​​​രം പി​​​​ന്നി​​​​ലാ​​​​ക്കി ത​​​​രൂ​​​​ർ ആ​​​​ധി​​​​കാ​​​​രി​​​​ക വി​​​​ജ​​​​യം ത​​​​ന്നെ​​​​യാ​​​​ണു കൈ​​​​വ​​​​രി​​​​ച്ച​​​​ത്. 2014 ൽ ​​​​തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം, വ​​​​ട്ടി​​​​യൂ​​​​ർ​​​​ക്കാ​​​​വ്, ക​​​​ഴ​​​​ക്കൂ​​​​ട്ടം, നേ​​​​മം എ​​​​ന്നീ ന​​​​ഗ​​​​ര​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ബി​​​​ജെ​​​​പി ഒ​​​​ന്നാ​​​​മ​​​​തെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര, പാ​​​​റ​​​​ശാ​​​​ല, കോ​​​​വ​​​​ളം എ​​​​ന്നീ ഗ്രാ​​​​മ​​​​മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തി​​​​ലാ​​​​ണ് ത​​​​രൂ​​​​ർ വി​​​​ജ​​​​യി​​​​ച്ച​​​​ത്. ഇ​​​​ത്ത​​​​വ​​​​ണ നേ​​​​മം ഒ​​​​ഴി​​​​കെ​​​​യു​​​​ള്ള മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ൽ ലീ​​​​ഡ് ചെ​​​​യ്ത ത​​​​രൂ​​​​ർ നെ​​​​യ്യാ​​​​റ്റി​​​​ൻ​​​​ക​​​​ര​​​​യി​​​​ലും കോ​​​​വ​​​​ള​​​​ത്തും പാ​​​​റ​​​​ശാ​​​​ല​​​​യും കൂ​​​​റ്റ​​​​ൻ ലീ​​​​ഡും നേ​​​​ടി. ന്യൂ​​​​ന​​​​പ​​​​ക്ഷ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ൽ ല​​​​ഭി​​​​ച്ച പി​​​​ന്തു​​​​ണ ത​​​​രൂ​​​​രി​​​​ന് ഇ​​​​ത്ത​​​​വ​​​​ണ​​​​യും നി​​​​ർ​​​​ണാ​​​​യ​​​​ക​​​​മാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.