കു​മ​ര​ക​ത്ത് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നെ​ത്തി​യ പതിനഞ്ചുകാ​ര​ൻ മ​രി​ച്ചു
Saturday, May 25, 2019 11:54 PM IST
കു​​മ​​ര​​കം: ബം​​ഗ​ളൂ​രി​ൽനി​​ന്നു കു​​മ​​ര​​ക​​ത്ത് വി​​നോ​​ദ​​സ​​ഞ്ചാ​​ര​​ത്തി​​നെ​​ത്തി​​യ കു​​ടും​​ബ​​ത്തി​​ലെ പ​തി​ന​ഞ്ചു​കാ​​ര​​ൻ മ​​രി​​ച്ചു. ബം​​ഗ​ളൂ​രു കെ​​ആ​​ർ പു​​രം സ്വ​​ദേ​​ശി​​ക​​ളാ​​യ തോ​​മ​​സ് -ശ​​ലോ​​മി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ നി​​തി​​ൻ ആ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ മ​​രി​​ച്ച​​ത്. അ​​പൂ​​ർ​​വ രോ​​ഗ ബാ​​ധി​​ത​​നാ​​യി​​രു​​ന്നു നിതിൻ. ര​​ണ്ട് ദി​​വ​​സം മു​​ന്പ് കു​​മ​​ര​​ക​​ത്തെ കെ​​ക്കോ​​ബേ റി​​സോ​​ർ​​ട്ടി​​ലെ​​ത്തി​​യ കു​​ടും​​ബം ഇ​​ന്ന് രാ​​വി​​ലെ മ​​ട​​ക്ക​​യാ​​ത്ര​​യ്ക്കു ത​​യാ​​റെ​​ടു​​ക്കു​​ന്ന​​തി​​നി​​ട​​യി​​ലാ​​ണ് നി​​തി​​ൻ ത​​ള​​ർ​​ന്നു വീ​​ണ​​ത്.


കു​​മ​​ര​​കം ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല. സ്നേ​​ഹ​​യാ​​ണ് ഏ​​ക സ​​ഹോ​​ദ​​രി.

ബം​​ഗ​ളൂ​രുവിൽ നിതിനെ ചി​​കി​​ത്സി​​ച്ചി​​രു​​ന്ന ആ​​ശു​​പ​​ത്രി​​യി​​ൽനി​​ന്ന് റി​​പ്പോ​​ർ​​ട്ടു വാ​​ങ്ങി​​യ​​ശേ​​ഷം മൃ​​ത​​ദേ​​ഹം വി​​ട്ടു​​ന​​ല്കി​​യെ​​ന്നു കു​​മ​​ര​​കം പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.

a
asd