പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്കു പു​ത്ത​ൻ​കു​രി​ശി​ൽ വ​ര​വേ​ൽ​പ്
പാ​ത്രി​യ​ർ​ക്കീ​സ് ബാ​വ​യ്ക്കു  പു​ത്ത​ൻ​കു​രി​ശി​ൽ വ​ര​വേ​ൽ​പ്
Sunday, May 26, 2019 1:03 AM IST
കോ​​ല​​ഞ്ചേ​​രി: സു​​റി​​യാ​​നി ഓ​​ർ​​ത്ത​​ഡോ​​ക്സ് സ​​ഭ​​യു​​ടെ മേ​​ല​​ധ്യ​​ക്ഷ​​ൻ പ​​രി​​ശു​​ദ്ധ ഇ​​ഗ്നാ​​ത്തി​​യോ​​സ് അ​​പ്രേം ദ്വി​​തീ​​യ​​ൻ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ​​യ്ക്കു പു​​ത്ത​​ൻ​​കു​​രി​​ശി​​ൽ ഭ​​ക്തി​സാ​​ന്ദ്ര​​മാ​​യ വ​​ര​​വേ​​ല്പ്. ഇ​​ന്ന​​ലെ ഉ​​ച്ച​​ക​​ഴി​​ഞ്ഞു നാ​ലോ​ടെ പാ​​ത്രി​​യ​​ർ​​ക്കാ സെ​​ന്‍റ​​റി​​ലെ​​ത്തി​​യ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ​​യെ യാ​ക്കോ​ബാ​യ സ​ഭ ശ്രേ​​ഷ്ഠ കാ​​തോ​​ലി​​ക്കാ ബ​​സേ​​ലി​​യോ​​സ് തോ​​മ​​സ് പ്ര​​ഥ​​മ​​ൻ ബാ​​വ, സൂ​ന​ഹ​ദോ​​സ് സെ​​ക്ര​​ട്ട​​റി​യും മെ​​ത്രാ​​പ്പോ​​ലീ​​ത്ത​​ൽ ട്ര​​സ്റ്റി സ​​മി​​തി അം​​ഗ​​വു​​മാ​​യ തോ​​മ​​സ് മാ​ർ തി​​മോ​​ത്തി​​യോ​​സ്, സ​​മി​​തി അം​​ഗ​​ങ്ങ​​ളാ​​യ ​ജോ​​സ​​ഫ് മാ​​ർ ഗ്രീ​​ഗോ​​റി​​യോ​​സ്, വൈ​​ദി​​ക ട്ര​​സ്റ്റി സ്ലീ​​ബ വ​​ട്ട​​വേ​​ലി​​ൽ കോ​​ർ എ​​പ്പി​​സ്കോ​​പ്പ, അ​​ൽ​​മാ​​യ ട്ര​​സ്റ്റി ക​​മാ​​ൻ​​ഡ​​ർ സി.​​കെ. ഷാ​​ജി ചു​​ണ്ട​​യി​​ൽ, സ​​ഭാ സെ​​ക്ര​​ട്ട​​റി അ​​ഡ്വ. പീ​​റ്റ​​ർ കെ.​​ഏ​​ലി​​യാ​​സ് എ​​ന്നി​​വ​​ർ ചേ​​ർ​​ന്ന് സ്വീ​​ക​​രി​​ച്ചു.

സ​​ഭ​​യി​​ലെ മെ​​ത്രാ​​പ്പോ​​ലീ​​ത്താ​​മാ​​ർ, വൈ​​ദി​​ക​​ർ, ക​​ന്യാ​​സ്ത്രീ​​ക​​ൾ, വി​​ശ്വാ​​സി​​ക​​ൾ എ​​ന്നി​​വ​​രും പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വാ​​യെ വ​​ര​​വേ​​ൽ​ക്കാ​ൻ എ​ത്തി​യി​രു​ന്നു. മാ​​ർ അ​​ത്ത​​നേ​​ഷ്യ​​സ് ക​​ത്തീ​​ഡ്ര​​ലി​​ലെ​​ത്തി ധൂ​​പ​പ്രാ​​ർ​​ഥ​​ന ന​​ട​​ത്തി​യ ബാ​വ പി​​ന്നീ​​ട് പാ​​ത്രി​​യ​​ർ​​ക്കാ സെ​​ന്‍റ​​റി​​ലെ​​ത്തി എ​​പ്പി​​സ്കോ​​പ്പ​​ൽ സൂ​ന​​ഹ​​ദോ​​സി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സ​​ഭാ വ​​ർ​​ക്കിം​​ഗ് ക​​മ്മി​​റ്റി​​യി​​ലും മാ​​നേ​​ജിം​​ഗ് ക​​മ്മി​​റ്റി​​യി​​ലും പ​ങ്കെ​ടു​ത്തു.


വൈ​​കു​ന്നേ​രം 6.30യോ​​ടെ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വാ​​യെ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ര​​ഥ​​മു​​ൾ​​പ്പെ​​ടു​​ന്ന വാ​​ഹ​​ന വ്യൂ​​ഹ​​ങ്ങ​​ളു​​ടെ അ​​ക​​ന്പ​​ടി​​യോ​​ടെ മ​​ലേ​​ക്കു​​രി​​ശ് ദ​​യ​​റാ​യി​​ലേ​​ക്ക് ആ​​ന​​യി​​ച്ചു. മെ​​ത്രാ​​പ്പോ​​ലീ​​ത്ത കു​​ര്യാ​​ക്കോ​​സ് മാ​ർ ദീ​​യ​​സ്കോ​​റോ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ദ​യ​റാ​യി​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി. പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വാ​​യു​​ടെ മാ​​താ​​വ് ഖ​​നീ​​മ ഹ​​ന്ന​​യു​​ടെ നാ​​മ​​ത്തി​​ൽ പ​​ണി തീ​​ർ​​ത്ത മ​​ന്ദി​​ര​​ത്തി​​ന്‍റെ​​യും പു​​തി​​യ ദ​​യ​​റാ​​മ​​ന്ദി​​ര​​ത്തി​​ന്‍റെ​​യും കൂ​​ദാ​​ശാ​​ക​​ർ​​മം പ​​രി​​ശു​​ദ്ധ​ബാ​​വ നി​​ർ​വ​​ഹി​​ച്ചു.

ഇ​​ന്നു രാ​​വി​​ലെ മ​​ലേ​​ക്കു​​രി​​ശ് ദ​​യ​​റാ പ​​ള്ളി​​യി​​ൽ പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ക്കും. ഇ​​വി​​ടെ രാ​​വി​​ലെ 11 നും ​​ഉ​​ച്ച​ക​​ഴി​​ഞ്ഞു മൂ​ന്നി​നും ​ന​​ട​​ത്തു​​ന്ന വി​​വാ​​ഹ​കൂ​​ദാ​​ശ​​യി​​ൽ ബാ​​വ കാ​​ർ​​മി​​ക​​ത്വം വ​​ഹി​​ക്കും. വൈ​​കു​ന്നേ​രം 6.30ന് ​​പു​​തു​​താ​​യി പ​​ണി​തീ​​ർ​​ത്ത പാ​​ന്പ്ര സെ​​ന്‍റ് ജോ​​ർ​​ജ് സി​​റി​​യ​​ൻ സിം​​ഹാ​​സ​​ന പ​​ള്ളി​​യു​​ടെ അ​​ഭി​​ഷേ​​ക കൂ​​ദാ​​ശ ബാ​​വ നി​​ർ​​വ​​ഹി​​ക്കും. മ​​ലേ​​ക്കു​​രി​​ശി​​ലെ​​ത്തി ദ​​യ​​റാ​​യി​​ൽ വി​​ശ്ര​​മി​​ക്കു​​ന്ന പാ​​ത്രി​​യ​​ർ​​ക്കീ​​സ് ബാ​​വ തി​​ങ്ക​​ളാ​​ഴ്ച രാ​​വി​​ലെ നെ​​ടു​​ന്പാ​​ശേ​​രി​​യി​​ൽ​നി​​ന്നു ലെ​​ബ​​ന​​നി​​ലേ​​ക്കു മ​ട​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.