സ്വ​ർ​ണ​ക്ക​വ​ർ​ച്ച: അഞ്ചു പ്രതികളും പിടിയിൽ
Sunday, May 26, 2019 1:43 AM IST
ആ​​ലു​​വ: എ​​ട​​യാ​​ർ വ്യ​​വ​​സാ​​യ മേ​​ഖ​​ല​​യി​​ലെ സ്വ​​ർ​​ണ​​ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​യാ​​യ സി​​ജി​​ആ​​ർ മെ​​റ്റ​​ലോ​​യ്സി​​ലേ​​ക്കു കൊ​​ണ്ടു​​വ​​ന്ന 20 കി​​ലോ​ഗ്രാം സ്വ​​ർ​​ണ ​ഉ​​രു​​പ്പ​​ടി​​ക​​ൾ ക​​വ​​ർ​​ന്ന സം​​ഭ​​വ​​ത്തി​​ൽ നാ​ലു പേ​ർ കൂ​ടി ക​സ്റ്റ​ഡി​യി​ലാ​യി.

മു​​ഖ്യ​​പ്ര​​തി​​യാ​​യ ക​ന്പ​നി​യി​ലെ മു​​ൻ ഡ്രൈ​​വ​​ർ ഇ​​ടു​​ക്കി സ്വ​​ദേ​​ശി സ​​തീ​​ഷ് സെ​​ബാ​​സ്റ്റ്യ​​ൻ ഉ​ൾ​പ്പെ​ടെ നാ​ലു പ്ര​​തി​​ക​​ളാ​ണു പി​​ടി​​യി​ലാ​യ​ത്. ക​​മ്പ​​നി​​യി​​ലെ മ​റ്റൊ​രു മു​​ൻ ജീ​​വ​​ന​​ക്കാ​​ര​​ൻ തൊ​​ടു​​പു​​ഴ മു​​ത​​ല​​ക്കോ​​ടം സ്വ​​ദേ​​ശി ബി​​ബി​​ൻ ജോ​​ർ​​ജ് (25) നേ​ര​ത്തെ അ​റ​സ്റ്റി​ലാ​യി​രു​ന്നു. ഇ​തോ​ടെ പ്ര​തി​ക​ളാ​യ അ​ഞ്ചു പേ​രും പി​ടി​യി​ലാ​യി.

ക​​മ്പം തേ​​നി​​ക്കു സ​​മീ​​പം സി​​ങ്ക​​ക്ക​​ണ്ട​​ത്തെ വ​​ന​​മേ​​ഖ​​ല​​യി​​ലെ ഒ​​ളി​​ത്താ​​വ​​ള​​ത്തി​​ൽ​നി​​ന്ന് ഇ​​ടു​​ക്കി പോ​​ലീ​​സി​​ന്‍റെ സ​​ഹാ​​യ​​ത്തോ​​ടെ​യാ​ണു നാ​​ലു പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​ടു​ത്ത​ത്. പി​ടി​യി​ലാ​കു​ന്പോ​ൾ തോ​​ക്കു​​ക​​ൾ അ​​ട​​ക്ക​​മു​​ള്ള ആ​​യു​​ധ​​ങ്ങ​​ൾ പ്ര​​തി​​ക​​ളു​​ടെ കൈ​​യി​ലു​​ണ്ടാ​​യി​​രു​​ന്നു. സ്ഥാ​​പ​​ന​​ത്തി​​ലെ മു​​ൻ ഡ്രൈ​​വ​​റാ​​യ സ​​തീ​​ഷ് സെ​​ബാ​​സ്റ്റ്യ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ മാ​​സ​​ങ്ങ​​ളോ​​ളം ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യാ​​ണു ക​​വ​​ർ​​ച്ച ന​​ട​​ത്തി​​യ​​തെ​​ന്നാ​​ണ് അ​​ന്വേ​​ഷ​​ണ സം​​ഘം പ​​റ​​യു​​ന്ന​​ത്. ക​​സ്റ്റ​​ഡി​​യി​​ലാ​​യ ക​​മ്പ​​നി​​യി​​ലെ മു​​ൻ ജീ​​വ​​ന​​ക്കാ​​ര​നാ​​യ ബി​​ബി​​ൻ ജോ​​ർ​​ജി​​നെ പി​​ടി​​കൂ​​ടി​​യ​​തോ​​ടെ​​യാ​​ണ് ഗൂ​​ഢാ​​ലോ​​ച​​ന വ്യ​​ക്ത​മാ​​യ​​ത്.


ക​​ഴി​​ഞ്ഞ ഒ​​ൻ​​പ​​തി​​നു രാ​​ത്രി പ​​ത്തോ​​ടെ എ​​ട​​യാ​​റി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. എ​​റ​​ണാ​​കു​​ള​​ത്തെ സ്ഥാ​​പ​​ന​​ത്തി​​ൽ​​നി​​ന്നും കാ​​റി​​ൽ കൊ​​ണ്ടു​​വ​​ന്ന സ്വ​​ർ​​ണ​​മാ​​ണു ശു​​ദ്ധീ​​ക​​ര​​ണ​​ശാ​​ല​​യ്ക്ക് മു​​ൻ​​വ​​ശം ബൈ​​ക്കി​​ലെ​​ത്തി​​യ ര​​ണ്ടം​​ഗ​​സം​​ഘം ചി​​ല്ല് ത​​ക​​ർ​​ത്ത് സ്വ​ർ​ണം ക​​വ​​ർ​​ന്ന​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.