വീ​ട്ട​മ്മ​ ത​ല​യ്ക്ക​ടിയേറ്റു മരിച്ചു; ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
വീ​ട്ട​മ്മ​ ത​ല​യ്ക്ക​ടിയേറ്റു മരിച്ചു; ഭ​ർ​ത്താ​വ് പോ​ലീ​സി​ൽ കീ​ഴ​ട​ങ്ങി
Monday, May 27, 2019 12:53 AM IST
മ​​​​ര​​​​ട്: എ​​​​റ​​​​ണാ​​​​കു​​​​ളം നെ​​​​ട്ടൂ​​​​രി​​​​ൽ കു​​​​ടും​​​​ബ​​​​വ​​​​ഴ​​​​ക്കി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു വീ​​​ട്ട​​​മ്മ ത​​​ല​​​യ്ക്ക​​​ടി​​​യേ​​​റ്റു മ​​​രി​​​ച്ചു. നെ​​​​ട്ടൂ​​​​ർ നോ​​​​ർ​​​​ത്ത് രാ​​​​മ​​​​ച്ചം​​​​കു​​​​ഴി​​​​യി​​​​ൽ വി​​​​നി (42) ​ആ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. സം​​​​ഭ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പോ​​​​ലീ​​​​സി​​​​ൽ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ ഭ​​​​ർ​​​​ത്താ​​​​വ് ആ​​​​ന്‍റ​​​​ണി(42)​​​​യു​​​​ടെ അ​​​​റ​​​​സ്റ്റ് പ​​​​ന​​​​ങ്ങാ​​​​ട് പോ​​​​ലീ​​​​സ് രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.
ശ​​​​നി​​​​യാ​​​​ഴ്ച രാ​​​​ത്രി പ​​​​ത്ത​​​​ര​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു സം​​​​ഭ​​​​വം.

വി​​​​നി​​​​യും ആ​​​​ന്‍റ​​​​ണി​​​​യും ത​​​​മ്മി​​​​ൽ വ​​​​ഴ​​​​ക്കു​​​​ണ്ടാ​​​​കു​​​​ന്ന​​​​തു പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്നെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. മ​​​​ര​​​​പ്പ​​​​ണി​​​​ക്കാ​​​​ര​​​​നാ​​​​യ ആ​​​​ന്‍റ​​​​ണി രാ​​​​ത്രി വീ​​​​ട്ടി​​​​ലെ​​​​ത്തി വി​​​​നി​​​​യു​​​​മാ​​​​യി വ​​​​ഴ​​​​ക്കി​​​​ട്ട ​ശേ​​​​ഷം കൊ​​​​ട്ടു​​​​വ​​​​ടി ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു ത​​​​ല​​​​യ്ക്ക​​​​ടി​​​​ച്ചു വീ​​​​ഴ്ത്തു​​​​ക​​​​യാ​​​​യി​​​​രു​​​ന്നെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​യു​​​ന്നു. ഇ​​​​വ​​​​രു​​​​ടെ മ​​​​ക്ക​​​​ളാ​​​​യ അ​​​​നി​​​​ലും അ​​​​ല​​​​നും ആ​​​​ന്‍റ​​​​ണി​​​​യു​​​​ടെ മാ​​​​താ​​​​വും സം​​​​ഭ​​​​വ​​​​സ​​​​മ​​​​യ​​​​ത്ത് ആ​​​​ന്‍റ​​​​ണി​​​​യു​​​​ടെ കോ​​​​ന്തു​​​​രു​​​​ത്തി​​​​യി​​​​ലു​​​​ള്ള സ​​​​ഹോ​​​​ദ​​​​രി​​​​യു​​​​ടെ വീ​​​​ട്ടി​​​​ലാ​​​​യി​​​​രു​​​​ന്നു.


രാ​​​​ത്രി വൈ​​​​കി വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു വ​​​​ലി​​​​യ ശ​​​​ബ്ദം കേ​​​​ട്ടെ​​​​ങ്കി​​​​ലും വ​​​​ഴ​​​​ക്ക് പ​​​​തി​​​​വാ​​​​യി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ൽ അ​​​​യ​​​​ൽ​​​​വാ​​​​സി​​​​ക​​​​ൾ ഇ​​​​തു കാ​​​​ര്യ​​​​മാ​​​​ക്കി​​​​യി​​​​ല്ല. കൃ​​​​ത്യം ന​​​​ട​​​​ത്തി​​​​യ ശേ​​​​ഷം വി​​​​നി​​​​യു​​​​ടെ മ​​​​ര​​​​ണം ഉ​​​​റ​​​​പ്പാ​​​​ക്കി​​​​യ പ്ര​​​​തി പു​​​​ല​​​​ർ​​​​ച്ചെ ഒ​​​​ന്ന​​​​ര​​​​യോ​​​​ടെ പ​​​​ന​​​​ങ്ങാ​​​​ട് പോ​​​​ലീ​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലെ​​​​ത്തി കീ​​​​ഴ​​​​ട​​​​ങ്ങു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. തു​​​​ട​​​​ർ​​​​ന്ന് വീ​​​​ട്ടി​​​​ലെ​​​​ത്തി​​​​യ പോ​​​​ലീ​​​​സ് അ​​​​ക​​​​ത്തെ മു​​​​റി​​​​യി​​​​ൽ ത​​​​ല​​​​യി​​​​ൽ​​​​നി​​​​ന്നു ര​​​​ക്തം വാ​​​​ർ​​​​ന്നു മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ വി​​​​നി​​​​യെ ക​​​​ണ്ടെ​​​​ത്തു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.