ഇന്ത്യാടുഡേ റാങ്കിംഗിൽ എം​ജി സർവകലാശാല ആ​റാം​സ്ഥാ​ന​ത്ത്
ഇന്ത്യാടുഡേ റാങ്കിംഗിൽ എം​ജി സർവകലാശാല ആ​റാം​സ്ഥാ​ന​ത്ത്
Monday, June 24, 2019 12:37 AM IST
കോട്ട​​യം: രാ​​ജ്യ​​ത്തെ മി​​ക​​ച്ച സ​​ർ​​ക്കാ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളെ ക​​ണ്ടെ​​ത്താ​​ൻ ഇ​​ന്ത്യ ടു​​ഡേ- എം​​ഡി​​ആ​​ർ​​എ ന​​ട​​ത്തി​​യ റാ​​ങ്കിം​​ഗി​​ൽ എം​​ജി സ​​ർ​​വ​​ലാ​​ശാ​​ല ആ​​റാം സ്ഥാ​​ന​​ത്തേ​​ക്ക് ഉ​​യ​​ർ​​ന്ന​​താ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ്. 2018ൽ ​​പ​​തി​​നൊ​​ന്നാം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു.

ക​​ഴി​​ഞ്ഞ മൂ​​ന്നു വ​​ർ​​ഷ​​ത്തി​​നു​​ള്ളി​​ൽ ഏ​​റ്റ​​വു​​മ​​ധി​​കം പേ​​റ്റ​​ന്‍റു​​ക​​ൾ ഫ​​യ​​ൽ ചെ​​യ്ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പ​​ട്ടി​​ക​​യി​​ൽ എം​​ജി അ​​ഞ്ചാം​ സ്ഥാ​​ന​​ത്തെ​​ത്തി. അ​​ക്കാ​​ദ​​മി​​ക ഗ​​വേ​​ഷ​​ണ മി​​ക​​വി​​ന്‍റെ പോ​​യി​​ന്‍റ് നി​​ല​​യി​​ൽ ര​​ണ്ടാം​​സ്ഥാ​​ന​​ത്താ​​ണ് എം​​ജി. ഡ​​ൽ​​ഹി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് ഒ​​ന്നാം​​സ്ഥാ​​ന​​ത്ത്. മി​​ക​​ച്ച സ​​ർ​​ക്കാ​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ൽ ഡ​​ൽ​​ഹി ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യാ​​ണ് ഒ​​ന്നാം സ്ഥാ​​ന​​ത്ത്. കു​​സാ​​റ്റ് ഒ​​ന്പ​​താം സ്ഥാ​​ന​​ത്തെ​​ത്തി. കേ​​ന്ദ്ര മാ​​ന​​വ വി​​ഭ​​വ​​ശേ​​ഷി മ​​ന്ത്രാ​​ല​​യ​​ത്തി​​ന്‍റെ നാ​​ഷ​​ണ​​ൽ ഇ​​ൻ​​സ്റ്റി​​റ്റി​​യൂ​​ഷ​​ണ​​ൽ റാ​​ങ്കിം​​ഗ് ഫ്രെ​​യിം വ​​ർ​​ക്കി​​ൽ 34-ാം സ്ഥാ​​ന​​ത്തു​​നി​​ന്നാ​​ണു ഈ ​​വ​​ർ​​ഷം 30-ാം സ്ഥാ​​ന​​ത്തേ​​ക്ക് എം​​ജി ഉ​​യ​​ർ​​ന്നി​​രു​​ന്നു. സം​​സ്ഥാ​​ന​​ത്തെ മി​​ക​​ച്ച സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യ്ക്കു ഗ​​വ​​ർ​​ണ​​ർ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ ’ചാ​​ൻ​​സ​​ലേ​​ഴ്സ് അ​​വാ​​ർ​​ഡ്’ 2015-16ലും 2017-18​​ലും എം​​ജി നേ​​ടി​​യി​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.