പോലീസിനുമേൽ മുഖ്യമന്ത്രിക്കു നിയന്ത്രണം പോയി: തിരുവഞ്ചൂർ
പോലീസിനുമേൽ മുഖ്യമന്ത്രിക്കു നിയന്ത്രണം പോയി: തിരുവഞ്ചൂർ
Saturday, July 13, 2019 1:12 AM IST
കോ​​ട്ട​​യം: പോ​​ലീ​​സ് സേ​​ന​​യു​​ടെ മേ​​ൽ മു​​ഖ്യ​​മ​​ന്ത്രി​​ക്കു നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട​​താ​​യി തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ. പോ​​ലീ​​സി​​ലെ ഒ​​രു വി​​ഭാ​​ഗം ബെ​​ല്ലും ബ്രേ​​ക്കും ഇ​​ല്ലാ​​തെ അ​​ഴി​​ഞ്ഞാ​​ടു​​ക​​യാ​​ണെ​​ന്നും തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്്ണൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ കുറ്റപ്പെടുത്തി.

പോ​​ലീ​​സി​​ൽ മു​​ഖ്യ​​മ​​ന്ത്രി​​ക്കു നി​​യ​​ന്ത്ര​​ണം ന​​ഷ്ട​​പ്പെ​​ട്ട​​തി​​നു തെ​​ളി​​വാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു യൂ​​ണി​​വേ​​ഴ്സി​​റ്റി കോ​​ള​​ജി​​ൽ എ​​സ്എ​​ഫ്ഐ പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​മ്മി​​ൽ ഏ​​റ്റു​​മു​​ട്ടി​​യ​​പ്പോ​​ൾ പോ​​ലീ​​സ് കാ​​ഴ്ച​​ക്കാ​​രാ​​യി​ നി​​ന്ന സം​​ഭ​​വം. ക​​സ്റ്റ​​ഡി മ​​ര​​ണം സം​​ബ​​ന്ധി​​ച്ച കേ​​സി​​ൽ മു​​ഖം നോ​​ക്കാ​​തെ ന​​ട​​പ​​ടിയെടു​​ക്കു​​മെ​​ന്നു പ​​റ​​ഞ്ഞ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​നു മു​​ഖം ന​​ഷ്ട​​പ്പെ​​ട്ട​​ത​​ല്ലാ​​തെ ഗു​​ണ​​പ​​ര​​മാ​​യ യാ​​തൊ​​രു ന​​ട​​പ​​ടി​​യും ഇ​​തു​​വ​​രെ ഉ​​ണ്ടാ​​യി​​ല്ല.


മാ​​വേ​​ലി​​ക്ക​​ര സ​​ബ്ജ​​യി​​ലി​​ൽ ക്രൂ​​ര​​മാ​​യ മ​​ർ​ദ​ന​​ത്തി​​നി​​ര​​യാ​​യി മ​​രി​​ച്ച ജേ​​ക്ക​​ബി​​ന്‍റെ കൊ​​ല​​പാ​​ത​​കം സം​​ബ​​ന്ധി​​ച്ച് അ​​ടി​​യ​​ന്ത​ര​​മാ​​യി ഉ​​ന്ന​​ത പോ​​ലീ​​സ് സം​​ഘ​​ത്തെ നി​​യോ​​ഗി​​ച്ച് അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.