മയക്കുമരുന്ന് ഉള്ളിൽചെന്നു യുവാവ് മരിച്ചു
മയക്കുമരുന്ന് ഉള്ളിൽചെന്നു യുവാവ് മരിച്ചു
Tuesday, July 16, 2019 10:54 PM IST
ഗാ​ന്ധി​ന​ഗ​ർ (കോ​ട്ട​യം): മ​യ​ക്കു​മ​രു​ന്ന് ഉ​ള്ളി​ൽ​ചെ​ന്നു യു​വാ​വ് മ​രി​ച്ചു. ഇ​ടു​ക്കി പെ​രും​തൊ​ട്ടി കാ​ട്ടാ​റ​ത്തു കു​ന്നേ​ൽ അ​ജ​യ​കു​മാ​റി​ന്‍റെ മ​ക​ൻ അ​ഭി​ജി​ത്ത് അ​ജ​യ​ൻ (19) ആ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മരിച്ചത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11നാ​യി​രു​ന്നു മ​ര​ണം. സ്വ​കാ​ര്യ കോ​ള​ജി​ൽ പ്ല​സ്ടു വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ഭി​ജി​ത്ത്.

ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു മ​യ​ക്കു​മ​രു​ന്നു ക​ഴി​ച്ച് അ​വ​ശ​നാ​യ ഇ​യാ​ളെ ക​ട്ട​പ്പ​ന​യി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​ഞ്ചാ​വ് ക​ഴി​ച്ചി​രു​ന്ന​താ​യി ഇ​യാ​ൾ ഡോ​ക്ട​റോ​ട് പ​റ​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് പൈ​നാ​വി​ലു​ള്ള ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു. മാ​താ​വ്: റെ​ജി​മോ​ൾ, അ​രു​ണ്‍, ആ​ദ​ർ​ശ് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.