കാരിത്താസിൽ നവജാതശിശുക്കളുടെ ഹൃദയ ശസ്ത്രക്രിയയ്ക്കു തുടക്കം
കാരിത്താസിൽ  നവജാതശിശുക്കളുടെ   ഹൃദയ ശസ്ത്രക്രിയയ്ക്കു തുടക്കം
Wednesday, July 24, 2019 12:34 AM IST
കോ​​ട്ട​​യം: ന​​വ​​ജാ​​ത ശി​​ശു​​ക്ക​​ളി​​ലെ ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ​​ക​​ൾ​​ക്കു തു​​ട​​ക്കം കു​​റി​​ച്ചു കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി. കോ​​ട്ട​​യം ഓ​​ണം​​തു​​രു​​ത്ത് സ്വ​​ദേ​​ശി​​ക​​ളാ​​യ മാ​​താ​​പി​​താ​​ക്ക​​ളു​​ടെ ന​​വ​​ജാ​​ത ശി​​ശു​​വി​​നു ഹൃ​​ദ​​യ ശ​​സ്ത്ര​​ക്രി​​യ കാ​രി​ത്താ​സ് വി​​ജ​​യ​​ക​​ര​​മാ​​യി പൂ​ർ​ത്തി​യാ​ക്കി. ജ​ന്മ​നാ ഹൃ​​ദ​​യ പ്ര​ശ്ന​വു​മാ​യി മാ​​സം തി​​ക​​യാ​​തെ ജ​​നി​​ച്ച കു​ഞ്ഞി​നാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്.

കു​​ഞ്ഞു ജ​​നി​​ച്ചു നാ​​ലാ​​മ​​ത്തെ ആ​​ഴ്ച​​യി​​ൽ ന​​ട​​ത്തി​​യ ഇ​​ക്കോ പ​​രി​​ശോ​​ധ​​ന​​യി​​ൽ കു​​ഞ്ഞി​​ന്‍റെ ഹൃ​​ദ​​യ​​ഭി​​ത്തി​​ക്കു ക​​ട്ടി കൂ​​ടു​​ത​ലാ​ണെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു. അ​​തേ​​ത്തു​​ട​​ർ​​ന്ന് ഹൃ​​ദ​​യ​​ത്തി​​ന്‍റെ പ്ര​​ധാ​​ന ര​​ക്ത​ധ​​മ​​നി​​ക​​ളി​​ൽ ചു​​രു​​ക്ക​​വും കൂ​ടി. ഈ ​​അ​​സു​​ഖം ന​​വ​​ജാ​​ത ​ശി​​ശു​​വി​​ന്‍റെ മ​​റ്റു ശ​​രീ​​ര​ഭാ​​ഗ​​ങ്ങ​​ളു​​ടെ വ​​ള​​ർ​​ച്ച​​യ്ക്കു ഹാ​​നി​​ക​​ര​​മാ​​യ​​തി​​നാ​​ൽ ശ​​സ്ത്ര​​ക്രി​​യ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. കാ​​രി​​ത്താ​​സ് ആ​​ശു​​പ​​ത്രി​​യി​​ലെ അ​​ഡ​​ൽ​റ്റ് ആ​​ൻ​​ഡ് പീ​​ഡി​​യാ​​ട്രി​​ക് കാ​​ർ​​ഡി​​യോ തൊ​​റാ​​സി​​ക് സ​​ർ​​ജ​​ൻ ഡോ. ​​വി​​നി​​ത വി. ​​നാ​​യ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഡോ. ​സാ​​ജ​​ൻ തോ​​മ​​സ്, ഡോ. ​​ജോ​​ബി കെ. ​​തോ​​മ​​സ്, ഡോ. ​​സു​​നു ജോ​​ണ്‍, ഡോ. ​​നി​​തീ​​ഷ് നാ​​രാ​​യ​​ണ​​ൻ, ഡോ. ​​നി​​ഷ പാ​​റ്റാ​​നി എ​​ന്നി​​വ​​ര​​ട​​ങ്ങു​​ന്ന ടീ​​മാ​​ണ് ശ​​സ്ത്ര​​ക്രി​​യ വി​​ജ​​യ​​ക​​ര​​മാ​​യി ന​​ട​​ത്തി​​യ​​ത്. ഓ​​പ്പ​​റേ​​ഷ​​ന്‍റെ അ​​ഞ്ചാം ദി​​വ​​സം ഡി​​സ്ചാ​​ർ​​ജ് ചെ​​യ്യ​​പ്പെ​​ട്ട ശി​​ശു പൂ​​ർ​​ണ ആ​​രോ​​ഗ്യ​​വാ​​നാ​​ണ്.


കാ​​രി​​ത്താ​​സ് ഹാ​​ർ​​ട്ട് ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ന് മ​റ്റൊ​രു പൊ​ൻ​തൂ​വ​ലാ​ണ് ഈ ​നേ​ട്ട​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.