വെ​ള്ള​പ്പൊ​ക്കം: ഡി​പ്പോ​യി​ലെ ത​ടി തി​രി​ച്ചുത​രൂ...
വെ​ള്ള​പ്പൊ​ക്കം: ഡി​പ്പോ​യി​ലെ  ത​ടി തി​രി​ച്ചുത​രൂ...
Monday, August 19, 2019 12:32 AM IST
കോ​​​ഴി​​​ക്കോ​​​ട്: വെ​​​ള്ള​​​പ്പൊ​​​ക്ക​​​ത്തി​​​ല്‍ സ​​​ര്‍​ക്കാ​​​ര്‍ ഡി​​​പ്പോ​​​ക​​​ളി​​​ല്‍നി​​​ന്ന് ഒ​​​ഴു​​​കി​​​പ്പോ​​​യ ത​​​ടി​​​ക​​​ള്‍ ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ര്‍ തി​​​രി​​കെ ന​​​ല്‍​ക​​​ണ​​​മെ​​​ന്നു സ​​​ര്‍​ക്കാ​​​ര്‍നി​​​ര്‍​ദേ​​​ശം. സ​​​ര്‍​ക്കാ​​​ര്‍ ത​​​ടി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തു കു​​​റ്റ​​​ക​​​ര​​​മാ​​​യ​​​തി​​​ല്‍ ത​​​ടി​​​ക​​​ള്‍ ക​​​ണ്ടു കി​​​ട്ടു​​​ന്ന​​​വ​​​ര്‍ 8547602117, 9447979175, 0491 2555800 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ല്‍ വി​​​വ​​​രം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​ന്നും സ​​​ര്‍​ക്കാ​​​ര്‍ പു​​​റ​​​ത്തി​​​റക്കിയ വാ​​​ര്‍​ത്താ​​​ക്കു​​റി​​​പ്പി​​​ല്‍ പ​​​റ​​​യു​​​ന്നു. സ​​​ര്‍​ക്കാ​​​ര്‍ ത​​​ടി അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി കൈ​​​വ​​​ശം വ​​​യ്ക്കു​​​ന്ന​​​തും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​തും മി​​​ല്ലു​​​ക​​​ളി​​​ല്‍ ഈ​​​ര്‍​ന്ന് ത​​​രം മാ​​​റ്റു​​​ന്ന​​​തും 1961-ലെ ​​​കേ​​​ര​​​ള വ​​​ന​​നി​​​യ​​​മം പ്ര​​​കാ​​​രം കു​​​റ്റ​​​ക​​​ര​​​മാ​​​ണ്.

മ​​​ല​​​പ്പു​​​റ​​​ത്തു ന​​​ടു​​​ങ്ക​​​യം ഗ​​​വ. ടി​​​മ്പ​​​ര്‍ സെ​​​യി​​​ല്‍​സ് ഡി​​​പ്പോ ഏ​​​ഴി​​​ന് അ​​​ര്‍​ധ​​​രാ​​​ത്രി​​​യോ​​​ടെ ക​​​രി​​​മ്പു​​​ഴ ക​​​ര​​​ക​​​വി​​​ഞ്ഞ​​​തി​​​നെ​​ത്തു​​​ട​​​ര്‍ന്നു മു​​​ങ്ങി​​​പ്പോ​​​യി​​​രു​​​ന്നു. പാ​​​ല​​​ക്കാ​​​ട് സെ​​​യി​​​ല്‍​സ് ഡി​​​വി​​​ഷ​​​ന്‍റെ കീ​​​ഴി​​​ലാ​​​ണ് ഈ ​​​ഡി​​​പ്പോ. ഡി​​​പ്പോ ഓ​​​ഫീ​​​സി​​​ന​​​ക​​​ത്തും മ​​​റ്റു കെ​​​ട്ടി​​​ട​​​ങ്ങ​​​ള്‍​ക്ക​​​ക​​​ത്തേ​​​ക്കും വെ​​​ള​​​ളം ക​​​യ​​​റി​​​യ​​​തു​ കാ​​​ര​​​ണം ഡി​​​പ്പോ​​​യി​​​ല്‍ സൂ​​​ക്ഷി​​​ച്ചി​​​ട്ടു​​​ള​​​ള ത​​​ടി​​​ക​​​ള്‍ വെ​​​ള​​​ള​​​ത്തി​​​ല്‍ ഒ​​​ഴു​​​കി ന​​​ഷ്ട​​​പ്പെ​​​ട്ടു. ഏ​​​ക​​​ദേ​​​ശം 500 എം​​​ക്യൂ​​​ബ് ത​​​ടി ന​​​ഷ്ട​​​പ്പെ​​​ട്ട​​​താ​​​യി ക​​​ണ​​​ക്കാ​​​ക്കു​​​ന്നു. ത​​​ടി​​​ക​​​ള്‍ ചാ​​​ലി​​​യാ​​​ര്‍ പു​​​ഴ​​​യി​​​ലൂ​​​ടെ ഒ​​​ഴു​​​കി പു​​​ഴ​​​യു​​​ടെ തീ​​​ര​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ അ​​​ടി​​​യാ​​​നി​​​ട​​​യു​​​​ണ്ട്.


നി​​​ല​​​മ്പൂ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ശ​​​ക്ത​​​മാ​​​യ മ​​​ഴ​​​യും ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ലും മൂ​​​ലം അ​​​രു​​​വാ​​​ക്കോ​​​ട് കേ​​​ന്ദ്ര വ​​​നം ഡി​​​പ്പോ​​​യു​​​ടെ സ​​​മീ​​​പ​​​ത്തു കൂ​​​ടി ഒ​​​ഴു​​​കു​​​ന്ന ചാ​​​ലി​​​യാ​​​ര്‍ പു​​​ഴ ക​​​ര​​​ക​​​വി​​​ഞ്ഞ് ഒ​​​ഴു​​​കി ഡി​​​പ്പോ​​​യു​​​ടെ ഒ​​​രു ഭാ​​​ഗം മു​​​ഴു​​​വ​​​ന്‍ വെ​​​ള​​​ള​​​ത്തി​​​ല്‍ മു​​​ങ്ങി വി​​​ല്‍​പ്പ​​​ന​​​യ്ക്കാ​​​യി വ​​​ച്ചി​​​രു​​​ന്ന തേ​​​ക്ക് ത​​​ടി​​​ക​​​ളും മ​​​റ്റി​​​നം ത​​​ടി​​​ക​​​ളും വെ​​​ള​​​ള​​​ത്തി​​​ല്‍ ഒ​​​ഴു​​​കി പോ​​​യി​​​രു​​​ന്നു. ത​​​ടി​​​ക​​​ള്‍ വി​​​വി​​​ധ പു​​​ഴ​​​യോ​​​ര​​​ങ്ങ​​​ളി​​​ലോ ക​​​ട​​​ല്‍ തീ​​​ര​​​ങ്ങ​​​ളി​​​ലോ അ​​​ടി​​​യു​​​വാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള​​​ള​​​തി​​​നാ​​​ല്‍ 8547603874, 9447979175, 04931 220207 എ​​​ന്നീ ന​​​മ്പ​​​റു​​​ക​​​ളി​​​ലോ, വ​​​നം ഓ​​​ഫീ​​​സി​​​ലോ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ലോ വി​​​വ​​​രം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു റേ​​​ഞ്ച് ഓ​​​ഫീ​​​സ​​​ര്‍ എം.​​​മോ​​​ഹ​​​ന്‍​ദാ​​​സ് അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.