ഫാത്തിമയുടെ മരണം ചെ​ന്നൈ സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്കു​ന്നതായി മു​ഖ്യ​മ​ന്ത്രി
ഫാത്തിമയുടെ മരണം  ചെ​ന്നൈ സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച്  അ​ന്വേ​ഷി​ക്കു​ന്നതായി മു​ഖ്യ​മ​ന്ത്രി
Saturday, November 16, 2019 12:58 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കൊ​​ല്ലം സ്വ​​ദേ​​ശി​​യും ചെ​​ന്നൈ ഐ​​ഐ​​ടി​​യി​​ലെ വി​​ദ്യാ​​ർ​​ഥി​​നി​​യു​​മാ​​യ ഫാ​​ത്തി​​മ ല​​ത്തീ​​ഫി​​നെ ഐ​​ഐ​​ടി കാന്പ​​സി​​ൽ ആ​​ത്മ​​ഹ​​ത്യ​ചെ​​യ്ത കേ​​സി​​ന്‍റെ അ​​ന്വേ​​ഷ​​ണം ചെ​​ന്നൈ സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​റു​​ടെ കീ​​ഴി​​ലെ സെ​​ൻ​​ട്ര​​ൽ ക്രൈം​​ബ്രാ​​ഞ്ചി​​നെ ഏ​​ല്പി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു ഡി​​ജി​​പി​​യെ അ​​റി​​യി​​ച്ച​​താ​​യി മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​നുവേ​​ണ്ടി മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ മ​​റു​​പ​​ടി ന​​ൽ​​കി.

കു​​ട്ടി​​യു​​ടെ പി​​താ​​വ് ന​​ൽ​​കി​​യ നി​​വേ​​ദ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി​​യോ​​ട് ആ​​വ​​ശ്യ​​മാ​​യ ന​​ട​​പ​​ടി​ സ്വീ​​ക​​രി​​ക്കാ​​ൻ നി​​ർ​​ദേ​​ശി​​ച്ചി​​രു​​ന്നു.


ഊ​​ർ​​ജി​​ത അ​​ന്വേ​​ഷ​​ണം ന​​ട​​ത്ത​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ടു സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ത​​മി​​ഴ്നാ​​ട് പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു ക​​ത്തു ന​​ൽ​​കി​​യി​​ട്ടു​​ണ്ടെ​​ന്നും എം. ​​നൗ​​ഷാ​​ദി​​ന്‍റെ സ​​ബ്മി​​ഷ​​നു മ​​റു​​പ​​ടി​​യാ​​യി മ​​ന്ത്രി അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.