കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു
കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു
Monday, December 16, 2019 1:18 AM IST
തൃ​​പ്പൂ​​ണി​​ത്തു​​റ: കാ​​റും ടാ​​ങ്ക​​ർ​​ലോ​​റി​​യും കൂ​​ട്ടി​​യി​​ടി​​ച്ച് കാ​​റി​​ൽ യാ​​ത്ര​​ചെ​​യ്തി​​രു​​ന്ന ര​​ണ്ടു സ്ത്രീ​​ക​​ൾ മ​​രി​​ച്ചു. തൊ​​ടു​​പു​​ഴ എ​​ട​​വ​​ട്ടി പു​​ത്ത​​ൻ​​അ​​റ​​യി​​ൽ ഷൈ​​ല​​ജ അ​​സീ​​സ് (47), ഭ​​ർ​​തൃ​​മാ​​താ​​വ് ബ​​ൽ​​കീ​​ത്ത് മു​​ഹ​​മ്മ​​ദ് (70) എ​​ന്നി​​വ​​രാ​​ണു മ​​രി​​ച്ച​​ത്. കാ​​ർ ഓ​​ടി​​ച്ചി​​രു​​ന്ന ഷൈ​​ല​​യു​​ടെ ഭ​​ർ​​ത്താ​​വ് അ​​സീ​​സി​​നെ പ​​രി​​ക്കു​​ക​​ളോ​​ടെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചു. ഇ​​ന്ന​​ലെ ഉ​​ച്ച​​യ്ക്ക് ഒ​​ന്ന​​ര​​യോ​​ടെ​​യാ​​യി​​രു​​ന്നു അ​​പ​​ക​​ടം. സ്വ​​ദേ​​ശ​​മാ​​യ തൊ​​ടു​​പു​​ഴ​​യി​​ൽ​​നി​​ന്നു ക​​ലൂ​​രി​​ലു​​ള്ള ഫ്ളാ​​റ്റി​​ലേ​​ക്കു പോ​​വു​​ക​​യാ​​യി​​രു​​ന്നു കാ​​റി​​ലു​​ണ്ടാ​​യി​​രു​​ന്ന​​വ​​ർ.

സീ​​പോ​​ർ​​ട്ട് - എ​​യ​​ർ​​പോ​​ർ​​ട്ട് റോ​​ഡി​​ൽ ഇ​​രു​​ന്പ​​നം ബി​​പി​​സി എ​​ലി​​നു സ​​മീ​​പം കാ​​ർ നി​​യ​​ന്ത്ര​​ണം​​വി​​ട്ട് എ​​തി​​രെ വ​​ന്ന ടാ​​ങ്ക​​റു​​മാ​​യി കൂ​​ട്ടി​​യി​​ടി​​ക്കു​​ക​​യാ​​യി​​രു​​ന്നു. കാർ യാത്രക്കാരെ എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ഷൈ​​ല​​ജ വ​​ഴി​​മ​​ധ്യേ​​യും ബ​​ൽ​​കീ​​ത്ത് ആ​​ശു​​പ​​ത്രി​​യി​​ൽ വ​​ച്ചും മ​​രി​​ച്ചു. അ​​സീ​​സി​​ന്‍റെ പ​​രി​​ക്ക് ഗു​​രു​​ത​​ര​​മ​​ല്ല. എ​​റ​​ണാ​​കു​​ളം ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് മാ​​നേ​​ജ​​രാ​​ണ് അ​​സീ​​സ്. മൃ​​ത​​ദേ​​ഹങ്ങൾ ഇ​​ന്ന് പോ​​സ്റ്റ്മോ​​ർ​​ട്ട​​ത്തി​​നു ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു കൊ​​ടു​​ക്കും. ഷൈലജയുടെ മ​​ക്ക​​ൾ: ഫാ​​സ​​ന അ​​സീ​​സ് (ഫെ​​ഡ​​റ​​ൽ ബാ​​ങ്ക് ഉ​​ദ്യോ​​ഗ​​സ്ഥ), ആ​​ഷി​​ക് അ​​സീ​​സ് (നെ​​ത​​ർ​​ലാ​​ൻ​​ഡ്സ്). ബ​​ൽ​​കീ​​ത്തി​​ന്‍റെ മ​​ക്ക​​ൾ: അ​​സീ​​സ്, താ​​ഫി​​ൻ, ലൈ​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.