വ്യവസായ ഇടനാഴി: ഷെയർ ഹോൾഡേഴ്സ് എഗ്രിമെന്‍റ് അംഗീകരിച്ചു
വ്യവസായ ഇടനാഴി: ഷെയർ ഹോൾഡേഴ്സ് എഗ്രിമെന്‍റ് അംഗീകരിച്ചു
Wednesday, January 22, 2020 11:11 PM IST
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി - പാ​ല​ക്കാ​ട് ഹൈ​ടെ​ക് വ്യ​വ​സാ​യ ഇ​ട​നാ​ഴി വി​ക​സി​പ്പി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് ഷെ​യ​ർ ഹോ​ൾ​ഡേ​ഴ്സ് എ​ഗ്രി​മെ​ന്‍റ് മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ച്ചു.

സ്റ്റേ​റ്റ് സ​പ്പോ​ർ​ട്ട് എ​ഗ്രി​മെ​ന്‍റി​നും മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ൽ​കി. ചെ​ന്നൈ - ബം​ഗ​ളൂ​രു വ്യ​വ​സാ​യ ഇ​ട​നാ​ഴി കോ​യ​ന്പ​ത്തൂ​രി​ൽ നി​ന്നു കൊ​ച്ചി​യി​ലേ​ക്കു ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹൈ​ടെ​ക് ഇ​ട​നാ​ഴി വി​ക​സി​പ്പി​ക്കു​ന്ന​ത്.

കൊ​ച്ചി - കോ​യ​ന്പ​ത്തൂ​ർ ഇ​ട​നാ​ഴി​യു​ടെ കേ​ര​ള​ത്തി​ലെ നീ​ളം 160 കി​ലോ​മീ​റ്റ​റാ​ണ്. ഈ ​മേ​ഖ​ല​യി​ൽ ആ​റ് ഏ​കീ​കൃ​ത ഉ​ത്പാ​ദ​ന ക്ല​സ്റ്റ​റു​ക​ൾ ഉ​ണ്ടാ​കും. പാ​ല​ക്കാ​ട് മേ​ഖ​ല​യി​ലെ ഉ​ത്പാ​ദ​ന ക്ല​സ്റ്റ​റി​ൽ ഭ​ക്ഷ്യ​സം​സ്ക​ര​ണം, റ​ബ​ർ, ഇ​ല​ക്‌​ട്രോ​ണി​ക്സ്, ജ​ന​റ​ൽ മെ​ഷി​ന​റി, ഇ​ല​ക്‌​ട്രി​ക്ക​ൽ മെ​ഷി​ന​റി എ​ന്നി​വ​യ്ക്കാ​ണ് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്.


ഈ ​നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ വ​ലി​യ നി​ക്ഷേ​പ​വും തൊ​ഴി​ല​വ​സ​ര​വും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.