കണ്ണൂരിൽ 38.50 ലക്ഷത്തിന്‍റെ സ്വർണം പിടിച്ചു
കണ്ണൂരിൽ 38.50 ലക്ഷത്തിന്‍റെ സ്വർണം പിടിച്ചു
Monday, February 17, 2020 1:22 AM IST
മ​​ട്ട​​ന്നൂ​​ർ: ക​​ണ്ണൂ​​ർ രാ​​ജ്യാ​​ന്ത​​ര വി​​മാ​​ന​​ത്താ​​വ​​ള​​ത്തി​​ൽ ഇ​​ന്ന​​ലെ​​യും സ്വ​​ർ​​ണ വേ​​ട്ട. ഒ​​ളി​​പ്പി​​ച്ചു ക​​ട​​ത്തു​​ക​​യാ​​യി​​രു​​ന്ന 38,49,555 രൂ​​പ വി​​ല വ​​രു​​ന്ന സ്വ​​ർ​​ണം പി​​ടി​​കൂ​​ടി. കാ​​സ​​ർ​​ഗോ​​ഡ് ജി​​ല്ല​​യി​​ലെ കാ​​ഞ്ഞ​​ങ്ങാ​​ട് അ​​മ്പ​​ല​​ത്ത​​റ പു​​ള്ളൂ​​രി​​ലെ ഫൈ​​സ​​ൽ മു​​ന്ന​​മി​​ൽ​​നി​​ന്നാ​​ണ് 947 ഗ്രാം ​​സ്വ​​ർ​​ണം പി​​ടി​​കൂ​​ടി​​യ​​ത്. ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ ദു​​ബാ​​യി​​ൽ നി​​ന്നെ​​ത്തി​​യ ഗോ ​​എ​​യ​​ർ വി​​മാ​​ന​​ത്തി​​ലെ യാ​​ത്ര​​ക്കാ​​ര​​നാ​​യി​​രു​​ന്നു ഫൈ​​സ​​ൽ.

സം​​ശ​​യം തോ​​ന്നി​​യ​​തി​​നെ തു​​ട​​ർ​​ന്ന് ക​​സ്റ്റം​​സ് അ​​സി​​സ്റ്റ​​ന്‍റ് ക​​മ്മീ​​ഷ​​ണ​​ർ ഇ. ​​വി​​കാ​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘം ഫൈ​​സ​​ലി​​നെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് പ​​രി​​ശോ​​ധി​​ച്ച​​പ്പോ​​ഴാ​​ണ് സ്വ​​ർ​​ണം ക​​ണ്ടെ​​ത്തി​​യ​​ത്. പി​​ടി​​കൂ​​ടി​​യ സ്വ​​ർ​​ണം പി​​ന്നീ​​ട് വേ​​ർ​​തി​​രി​​ച്ചെ​​ടു​​ത്തു. പു​​തു​​വ​​ർ​​ഷം തു​​ട​​ങ്ങി ഇ​​തി​​ന​​കം ര​​ണ്ടു​​കോ​​ടി​​യി​​ല​​ധി​​കം രൂ​​പ​​യു​​ടെ സ്വ​​ർ​​ണ​​മാ​​ണ് ഒ​​ളി​​പ്പി​​ച്ചു ക​​ട​​ത്തു​​ന്നതി​​നി​​ടെ പി​​ടി​​കൂ​​ടി​​യ​​ത്. ഏ​​ഴു​​പേ​​രി​​ൽ നി​​ന്നാ​​യി അ​​ഞ്ച​​ര കി​​ലോ​​യി​​ല​​ധി​​കം സ്വ​​ർ​​ണം ഒ​​ന്ന​​ര മാ​​സ​​ത്തി​​നു​​ള്ളി​​ൽ പി​​ടി​​കൂ​​ടി. സ്വ​​ർ​​ണ​​ത്തി​​ന് പു​​റമേ ല​​ക്ഷ​​ങ്ങ​​ൾ വ​​രു​​ന്ന വി​​ദേ​​ശ ക​​റ​​ൻ​​സി​​യും പി​​ടി​​കൂ​​ടി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.