കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് 135 പേ​ര്‍ നി​രീ​ക്ഷ​ണ​​ത്തി​ല്‍
കൊ​റോ​ണ വൈ​റ​സ്: സം​സ്ഥാ​ന​ത്ത് 135 പേ​ര്‍ നി​രീ​ക്ഷ​ണ​​ത്തി​ല്‍
Friday, February 28, 2020 1:29 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 38 ലോ​​​ക രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ കോ​​​വി​​​ഡ് 19 രോ​​​ഗം പ​​​ട​​​ര്‍​ന്നു​​​പി​​​ടി​​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്തെ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 135 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണെ​​​ന്ന് ആ​​​രോ​​​ഗ്യ വ​​​കു​​​പ്പ് മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ അ​​​റി​​​യി​​​ച്ചു. ഇ​​​വ​​​രി​​​ല്‍ 128 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും ഏ​​​ഴു​​​പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. വീ​​​ട്ടി​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന 16 വ്യ​​​ക്തി​​​ക​​​ളെ പ​​​രി​​​ഷ്‌​​​ക​​​രി​​​ച്ച മാ​​​ര്‍​ഗ​​​രേ​​​ഖ പ്ര​​​കാ​​​രം ഇ​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സം​​​ശ​​​യിക്കപ്പെടുന്നവരുടെ 462 സാ​​​മ്പി​​​ളു​​​ക​​​ള്‍ എ​​​ന്‍​ഐ​​​വി​​​യി​​​ല്‍ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തി​​​ല്‍ 451 സാ​​​മ്പി​​​ളു​​​ക​​​ളു​​​ടെ ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​ണ്. നി​​​ല​​​വി​​​ല്‍ ആ​​​ശു​​​പ​​​ത്രി​​​യി​​​ല്‍ പ്ര​​​വേ​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട ആ​​​രു​​​ടേ​​​യും ആ​​​രോ​​​ഗ്യ​​​നി​​​ല​​​യി​​​ല്‍ ആ​​​ശ​​​ങ്ക​​​യ്ക്കുവ​​​ക​​​യി​​​ല്ലെ​​​ന്നും മ​​​ന്ത്രി പ​​റ​​ഞ്ഞു. ഇ​​​റ്റ​​​ലി​​​യി​​​ലും ഇ​​​റാ​​​നി​​​ലും പു​​​തി​​​യ കേ​​​സു​​​ക​​​ള്‍ റി​​​പ്പോ​​​ര്‍​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​തും രോ​​​ഗം വ്യാ​​​പി​​​ക്കു​​​ന്ന​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്ത് ചൈ​​​ന, ഹോ​​​ങ്കോം​​​ഗ്, താ​​​യ്‌​​​ല​​​ന്‍​ഡ്, സിം​​​ഗ​​​പ്പൂ​​​ര്‍, ജ​​​പ്പാ​​​ന്‍, ദ​​​ക്ഷി​​​ണകൊ​​​റി​​​യ, വി​​​യ​​​റ്റ്‌​​​നാം, നേ​​​പ്പാ​​​ള്‍, ഇ​​​ന്തോ​​​നേ​​​ഷ്യ, മ​​​ലേ​​​ഷ്യ എ​​​ന്നി​​​വ​​​യ്ക്ക് പു​​​റ​​​മേ ഇ​​​റാ​​​ന്‍, ഇ​​​റ്റ​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്ന് നേ​​​രി​​​ട്ടു​​​ള്ള ഫ്ളൈറ്റുക​​​ളി​​​ലൂ​​​ടെ വ​​​രു​​​ന്ന യാ​​​ത്ര​​​ക്കാ​​​രെക്കൂടി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ന്‍ തീ​​​രു​​​മാ​​​നി​​​ച്ചു.


ഈ ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നു വ​​​രു​​​ന്ന എ​​​ല്ലാ ആ​​​ളു​​​ക​​​ളും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പാ​​​ലി​​​ക്ക​​​ണം.
റി​​​പ്പ​​​ബ്ലി​​​ക് ഓ​​​ഫ് കൊ​​​റി​​​യ, ഇ​​​റാ​​​ന്‍, ഇ​​​റ്റ​​​ലി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നുവ​​​രു​​​ന്ന​​​വ​​​രോ 2020 ഫെ​​​ബ്രു​​​വ​​​രി 10 മു​​​ത​​​ല്‍ അ​​​ത്ത​​​രം യാ​​​ത്രാച​​​രി​​​ത്ര​​​മു​​​ള്ള​​​വ​​​രോ ഇ​​​ന്ത്യ​​​യി​​​ലെ​​​ത്തു​​​മ്പോ​​​ള്‍ 14 ദി​​​വ​​​സ​​​ത്തേ​​​ക്ക് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ തു​​​ട​​​രേ​​​ണ്ട​​​താ​​​ണ്. രോ​​​ഗ ല​​​ക്ഷ​​​ണ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍ 14 ദി​​​വ​​​സം വീ​​​ടു​​​ക​​​ളി​​​ല്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ തു​​​ട​​​ര​​​ണം. രോ​​​ഗ​​​ല​​​ക്ഷ​​​ണ​​​മു​​​ള്ള​​​വ​​​ര്‍ ജി​​​ല്ല​​​ക​​​ളി​​​ലെ ഐ​​​സെ​​​ലേ​​​ഷ​​​ന്‍ സൗ​​​ക​​​ര്യ​​​മു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.