കൊ​റോ​ണ വൈ​റ​സ്; മ​ലേ​ഷ്യ​യി​ൽനിന്നെത്തിയ യുവാവ് നിരീക്ഷണത്തിൽ
Saturday, February 29, 2020 2:45 AM IST
കൊ​​​ച്ചി: മ​​​ലേ​​​ഷ്യ​​​യി​​​ൽ​​നി​​ന്നു കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ യു​​​വാ​​​വി​​​നെ കൊ​​​റോ​​​ണ (​കോ​​​വി​​​ഡ് 19) രോ​​​ഗ​​​ബാ​​​ധ സം​​​ശ​​​യി​​​ച്ചു ക​​​ള​​​മ​​​ശേ​​​രി ഗ​​​വ. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു.

മ​​​ലേ​​​ഷ്യ​​​യി​​​ൽ ര​​​ണ്ട​​​ര​​വ​​​ർ​​​ഷ​​​മാ​​​യി ജോ​​​ലി ചെ​​​യ്യു​​​ന്ന യു​​​വാ​​​വി​​​നു ചു​​​മ​​​യും ശ്വാ​​​സ​​​ത​​​ട​​​സ​​​വും ത​​​ള​​​ർ​​​ച്ച​​​യും അ​​​നു​​​ഭ​​​വ​​​പ്പെ​​​ട്ട​​​തി​​​നെ​​ത്തു​​​ട​​​ർ​​​ന്ന് ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ഒ​​​ന്നോ​​​ടെ ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

വി​​​ശ​​​ദ​​​മാ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ യു​​​വാ​​​വി​​​ന്‍റെ ര​​​ക്ത​​​ത്തി​​​ൽ പ​​​ഞ്ച​​​സാ​​​ര​​​യു​​​ടെ അ​​​ള​​​വ് കൂ​​​ടു​​​ത​​​ലാ​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു കീ​​​റ്റോ അ​​​സി​​​ഡോ​​​സി​​​സ് രോ​​​ഗാ​​​വ​​​സ്ഥ​​യു​​​ള്ള​​​താ​​​യി ക​​​ണ്ടെ​​​ത്തി.

ശ്വാ​​​സ​​​കോ​​​ശ​​​ങ്ങ​​​ളി​​​ൽ ന്യൂ​​​മോ​​​ണി​​​യ ബാ​​​ധി​​​ച്ചി​​​ട്ടു​​​ള്ള​​​തി​​​നാ​​​ൽ രോ​​​ഗി​​​യു​​​ടെ അ​​​വ​​​സ്ഥ ഗു​​​രു​​​ത​​​ര​​​മാ​​​യി തു​​​ട​​​രു​​​ക​​​യാ​​​ണ്. എ​​​ച്ച്1 എ​​​ൻ1, കോ​​​വി​​​ഡ്-19 പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ​​​ക്കാ​​​യി സാ​​​ന്പി​​​ളു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ വൈ​​​റോ​​​ള​​​ജി ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലേ​​​ക്ക് അ​​​യ​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​തി​​നു​​പു​​റ​​മെ നാ​​ലു പേ​​രു​​ടെ കൂ​​ടി സാ​​​ന്പി​​​ളു​​​ക​​​ൾ ഇ​​ന്ന​​ലെ ജി​​ല്ല​​യി​​ൽ​​നി​​ന്നു പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​യ​​​ച്ചു. കൊ​​​റോ​​​ണ രോ​​​ഗ​​​ബാ​​​ധ സം​​​ശ​​​യി​​​ക്കു​​ന്ന ഒ​​രാ​​ളെ ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ച സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​സ്. സു​​​ഹാ​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ക​​​ള​​​മ​​​ശേ​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ അ​​​ടി​​​യ​​​ന്ത​​​ര യോ​​​ഗം ചേ​​​ർ​​​ന്നു. ക​​​ണ്ണൂ​​​ർ സ്വ​​​ദേ​​​ശി​​​ക്കു പു​​റ​​മെ ഐ​​​സൊ​​​ലേ​​​ഷ​​​ൻ വാ​​​ർ​​​ഡി​​​ൽ മ​​റ്റൊ​​രാ​​ൾ കൂ​​ടി നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലു​​​ണ്ട്.


ജാഗ്രത തുടരുന്നുവെന്ന് ആരോഗ്യമന്ത്രി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ളം ഏ​​​ക​​​ദേ​​​ശം കോ​​​വി​​​ഡ് 19 രോ​​​ഗ മു​​​ക്ത​​​മാ​​​ണെ​​​ങ്കി​​​ലും മ​​​റ്റു​​​ രാ​​​ജ്യ​​​ങ്ങ​​​ളി​​​ല്‍ രോ​​​ഗം പ​​​ട​​​ര്‍​ന്നു പി​​​ടി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ജാ​​​ഗ്ര​​​ത തു​​​ട​​​രു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 136 പേ​​​ര്‍ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. ഇ​​​വ​​​രി​​​ല്‍ 128 പേ​​​ര്‍ വീ​​​ടു​​​ക​​​ളി​​​ലും 8 പേ​​​ര്‍ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ലാ​​​ണ്. വീ​​​ട്ടി​​​ലെ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന 34 വ്യ​​​ക്തി​​​ക​​​ളെ പ​​​രി​​​ഷ്ക​​​രി​​​ച്ച മാ​​​ര്‍​ഗ​​​രേ​​​ഖ പ്ര​​​കാ​​​രം ഒ​​​ഴി​​​വാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്-മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.