തൃ​ശൂ​ർ സ്വ​ദേ​ശി ദു​ബാ​യി​​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
തൃ​ശൂ​ർ സ്വ​ദേ​ശി ദു​ബാ​യി​​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Wednesday, April 1, 2020 11:39 PM IST
കയ്പമംഗലം: കയ്പമം​ഗ​ലം സ്വ​ദേ​ശി ദു​ബാ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കയ്പ​മം​ഗ​ലം മൂ​ന്നു​പീ​ടി​ക പു​ത്ത​ൻ​പ​ള്ളി​ക്കു സ​മീ​പം താ​മ​സി​ക്കു​ന്ന തേ​പ​റ​ന്പി​ൽ ബാ​വുവിന്‍റെ മ​ക​ൻ പ​രീ​ത് (69) ആ​ണു മ​രി​ച്ച​ത്.

പ​രീ​ത് കാ​ൻ​സ​ർ രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഏ​താ​നും ദി​വ​സം മു​ൻ​പാ​ണ് കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ദു​ബാ​യി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ര​ണ​വി​വ​രം യു​എഇ അ​ധി​കൃ​ത​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു. പ​രീ​തി​ന്‍റെ സം​സ്കാ​രം ദു​ബാ​യി​യി​ൽ ത​ന്നെ ന​ട​ത്തും.


പു​ത്ത​ൻപ​ള്ളി​യി​ൽ മു അ​ദ്ദി​ൻ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രു​ന്നു. ഭാ​ര്യ: ന​ഫീ​സ. മ​ക്ക​ൾ: ഫൈ​സ​ൽ ഫ​രീ​ദ്, അ​ബ്ദു​ൽ ഫ​ത്താ​ഹ്, സൈ​ഫു​ദീ​ൻ, സാ​ജി​ദ്. മ​രു​മ​ക്ക​ൾ: സ​ന ഫൈ​സ​ൽ ഫ​രീ​ദ്, അ​ഷ്ന അ​ബ്ദു​ൽ ഫ​ത്താ​ഹ്, നെ​സി​യ സൈ​ഫു​ദീ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.