കു​റി​പ്പ​ടി​ മ​ദ്യം: സ​ർ​ക്കാ​ർ പിന്മാറ​ണ​മെ​ന്നു ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
കു​റി​പ്പ​ടി​ മ​ദ്യം: സ​ർ​ക്കാ​ർ പിന്മാറ​ണ​മെ​ന്നു ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Wednesday, April 1, 2020 11:39 PM IST
കാ​യം​കു​ളം: മ​ദ്യാ​സ​ക്ത​ർ​ക്കു ഡോ​ക്ട​ർ​മാ​രു​ടെ കു​റി​പ്പ​ടി​യു​ണ്ടെ​ങ്കി​ൽ മ​ദ്യം ന​ല്ക​ണ​മെ​ന്ന കേ​ര​ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെന്നു മ​ദ്യ​വി​രു​ദ്ധ ജ​ന​കീ​യ മു​ന്ന​ണി ചെ​യ​ർ​മാ​നും മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​വ​ശ്യ​പ്പെ​ട്ടു.

ഉ​ത്ത​ര​വ് തി​ക​ച്ചും അ​ധാ​ർ​മി​ക​വും അ​നാ​രോ​ഗ്യ​ക​ര​വും അ​ശാ​സ്ത്രീ​യ​വു​മാ​ണ്. മ​ദ്യാ​സ​ക്തി​ക്കു മ​റു​മ​രുന്നു മ​ദ്യ​മ​ല്ല. കൗ​ണ്‍​സ​ലിം​ഗ്, മാ​ന​സി​ക പി​രി​മു​റു​ക്കം കു​റ​യ്ക്കാ​നു​ള്ള ശാ​സ്ത്രീ​യ സ​മീ​പ​നം, ആ​രോ​ഗ്യ​ ചി​കി​ത്സാ​രീ​തി​ എ​ന്നി​വ​യാ​ണ്.


ഈ ​ഉ​ത്ത​ര​വ് ന​ട​പ്പി​ലാ​യാ​ൽ മ​ദ്യ​ത്തി​ൽ താത്പര്യ​മു​ള്ള​വ​ർ ആ​ശു​പ​ത്രി​ക​ളി​ലെ​ത്തി ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​മു​ണ്ടാ​ക്കു​മെ​ന്നു ഡോ​ക്ട​ർ​മാ​ർ ആ​ശ​ങ്ക​പ്പെ​ടു​ക​യാ​ണ്. അ​തി​നാ​ൽ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.