തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർപട്ടികയിൽ മാർച്ച് 12 വരെ പേരു ചേർക്കാം. തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയല്ല, നിയമസഭാ തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. വോട്ടർപട്ടികയിൽ പേരുണ്ടോയെന്നു തെരഞ്ഞെടുപ്പിന്റെ വെബ് സൈറ്റിൽ പരിശോധിക്കാനാകും.
അഞ്ചുലക്ഷത്തോളം അപേക്ഷകളിൽ പരിശോധന നടക്കുകയാണ്. ഇതുൾപ്പെടുത്തി സപ്ലിമെന്ററി പട്ടിക പുറത്തിറക്കും. പുരുഷന്മാർ-1,29,52,025, സ്ത്രീകൾ-1,37,79,263 , ട്രാൻസ്ജെൻഡർ-221 എന്നിങ്ങനെയാണ് നിലവിലെ കണക്ക്. 80 കഴിഞ്ഞവർ-6,21,401, പ്രവാസിവോട്ടർമാർ-90,709. ഭിന്നശേഷി വോട്ടർമാർ നിലവിൽ 1,33,000 ആണെങ്കിലും സാമൂഹിക ക്ഷേമവകുപ്പിന്റെ സഹായത്തോടെ ജില്ലകളിൽ കണക്കെടുപ്പ് പൂർത്തിയാകുന്പോൾ ഇവരുടെ എണ്ണം രണ്ടുലക്ഷത്തോളമാകും. സർവീസ് വോട്ടർമാർ 56,759.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.