വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി​ക്ക് ആ​കെ കി​ട്ടി​യ​ത് 28,479 വോ​ട്ടു​ക​ൾ
Wednesday, May 5, 2021 1:38 AM IST
മു​​​ക്കം: വ​​​ലി​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദ​​​ങ്ങ​​​ളോ​​​ടെ നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ മ​​​ത്സ​​​രി​​​ച്ച വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി​​​ക്ക് ഇ​​​ത്ത​​​വ​​​ണ​​​യും കേ​​​ര​​​ള​​​ത്തി​​​ൽ ഒ​​​രു ച​​​ല​​​ന​​​വും ഉ​​​ണ്ടാ​​​ക്കാ​​​നാ​​​യി​​​ല്ലെ​​​ന്ന് ക​​​ണ​​​ക്കു​​​ക​​​ൾ. 19 സീ​​​റ്റു​​​ക​​​ളി​​​ൽ മ​​​ത്സ​​​രി​​​ച്ച വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി ആ​​​കെ നേ​​​ടി​​​യ​​​ത് 28,479 വോ​​​ട്ടു​​​ക​​​ൾ മാ​​​ത്ര​​​മാ​​​ണ്.

ഇ​​​താ​​​വ​​​ട്ടെ 2016ലെ ​​​നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പാ​​​ർ​​​ട്ടി നേ​​​ടി​​​യ വോ​​​ട്ടു​​​ക​​​ളെക്കാ​​​ൾ കു​​​റ​​​വു​​​മാ​​​ണ്. പ​​​ല​​​യി​​​ട​​​ത്തും കെ​​​ട്ടി​​​വ​​​ച്ച കാ​​​ശ് പോ​​​ലും കി​​​ട്ടി​​​യി​​​ല്ല. ചി​​​ല മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ നോ​​​ട്ട​​​യ്ക്കും പു​​​റ​​​കി​​​ലാ​​​യാ​​​ണ് വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ സ്ഥാ​​​നം​​​പി​​​ടി​​​ച്ച​​​ത്. മ​​​ല​​​പ്പു​​​റം നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ത്തി​​​ൽ മ​​​ത്സ​​​രി​​​ച്ച ഇ.​​​സി. ആ​​​യി​​​ഷ​​​യാ​​​ണ് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വോ​​​ട്ടു​​​ക​​​ൾ നേ​​​ടി​​​യ സ്ഥാ​​​നാ​​​ർ​​​ഥി. അ​​​താ​​​വ​​​ട്ടെ വെ​​​റും 3,194 മാ​​​ത്ര​​​മാ​​​ണ്.


വ​​​ണ്ടൂ​​​ർ (2,943), കൊ​​​ണ്ടോ​​​ട്ടി (2,579), വേ​​​ങ്ങ​​​ര (2,051), ത​​​ല​​​ശേ​​​രി (1,963), പൊ​​​ന്നാ​​​നി (1,863), ക​​​യ്പ​​​മം​​​ഗ​​​ലം (1,671), എ​​​ല​​​ത്തൂ​​​ർ (2,000), ആ​​​ലു​​​വ (1,713), ക​​​ള​​​മ​​​ശേ​​​രി (1,169), ത​​​രൂ​​​ർ (985), പെ​​​രു​​​മ്പാ​​​വൂ​​​ർ (1,038), കു​​​ന്ന​​​മം​​​ഗ​​​ലം (1,057), പ​​​ട്ടാ​​​മ്പി (801), തൃ​​​ക്ക​​​രി​​​പ്പൂ​​​ർ (817), ബാ​​​ലു​​​ശേ​​​രി (889), ചി​​​റ​​​യി​​​ൻ​​​കീ​​​ഴ് (616), ച​​​ട​​​യ​​​മം​​​ഗ​​​ലം (605), അ​​​മ്പ​​​ല​​​പ്പു​​​ഴ (525) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് വെ​​​ൽ​​​ഫെ​​​യ​​​ർ പാ​​​ർ​​​ട്ടി മ​​​ത്സ​​​രി​​​ച്ച മ​​​റ്റ് മ​​​ണ്ഡ​​​ല​​​ങ്ങ​​​ളും കി​​​ട്ടി​​​യ വോ​​​ട്ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.