ക്ഷേ​മ​നി​ധി ബോ​ർ​ഡു​ക​ളി​ലെ അം​ഗ​ങ്ങ​ൾ​ക്കും ബി​പി​എ​ൽ കു​ടും​ബ​ങ്ങ​ൾ​ക്കും 1000 രൂ​പ ധ​ന​സ​ഹാ​യം
Saturday, May 15, 2021 12:49 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വ​​​ന്തം ഫ​​​ണ്ടി​​​ല്ലാ​​​ത്ത ക്ഷേ​​​മ നി​​​ധി ബോ​​​ർ​​​ഡു​​​ക​​​ളെ സ​​​ർ​​​ക്കാ​​​ർ സ​​​ഹാ​​​യി​​​ക്കും.
ക്ഷേ​​​മ​​​നി​​​ധി സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​ത്ത ബി​​​പി​​​എ​​​ൽ കു​​​ടും​​​ബ​​​ങ്ങ​​​ൾ​​​ക്ക് ഒ​​​റ്റ​​​ത്ത​​​വ​​​ണ സ​​​ഹാ​​​യ​​​മാ​​​യി 1000 രൂ​​​പ ന​​​ൽ​​​കും.​​ഈ ​മാ​​​സ​​​ത്തെ സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷാ പെ​​​ൻ​​​ഷ​​​ൻ വി​​​ത​​​ര​​​ണം ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്കും.

823.23 കോ​​​ടി രൂ​​​പ​​​യാ​​​ണ് പെ​​​ൻ​​​ഷ​​​ൻ ആ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. സാ​​​മൂ​​​ഹ്യ നീ​​​തി വ​​​കു​​​പ്പി​​​ലെ​​​യും വ​​​നി​​​താ, ശി​​​ശു​​​വി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലെയും അങ്കണവാ​​​ടി ജീ​​​വ​​​ന​​​ക്കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള താ​​​ത്​​​കാ​​​ലി​​​ക ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ലോ​​​ക്ഡൗ​​​ണ്‍ കാ​​​ല​​​ത്തെ ശ​​​ന്പ​​​ളം മു​​​ട​​​ങ്ങാ​​​തെ ന​​​ൽ​​​കും. കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ 19,500 എ​​​ഡി​​​എ​​​സു​​​ക​​​ൾ​​​ക്ക് ഒ​​​രു ല​​​ക്ഷം രൂ​​​പ വീ​​​തം റി​​​വോ​​​ൾ​​​വിം​​​ഗ് ഫ​​​ണ്ട് അ​​​നു​​​വ​​​ദി​​​ക്കും കു​​​ടും​​​ബ​​​ശ്രീ വ​​​ഴി​​​യു​​​ള്ള മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ’സ​​​ഹാ​​​യ ഹ​​​സ്തം വാ​​​യ്പാ പ​​​ദ്ധ​​​തി’​​​യി​​​ലെ ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ലി​​​ശ സ​​​ബ്സി​​​ഡി 93 കോ​​​ടി രൂ​​​പ മു​​​ൻ​​​കൂ​​​റാ​​​യി ന​​​ൽ​​​കും.


കു​​​ടും​​​ബ​​​ശ്രീ​​​യു​​​ടെ റീ​​​സ​​​ർ​​​ജ​​​ന്‍റ് കേ​​​ര​​​ള വാ​​​യ്പാ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു​​​ള്ള ഈ ​​​വ​​​ർ​​​ഷ​​​ത്തെ പ​​​ലി​​​ശ സ​​​ബ്സി​​​ഡി 76 കോ​​​ടി രൂ​​​പ അ​​​യ​​​ൽ​​​ക്കൂ​​​ട്ട​​​ങ്ങ​​​ൾ​​​ക്ക് മു​​​ൻ​​​കൂ​​​റാ​​​യി അ​​​നു​​​വ​​​ദി​​​ക്കും. കു​​​ടും​​​ബ​​​ശ്രീ ന​​​ൽ​​​കി​​​യ വാ​​​യ്പ​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​ട​​​വി​​​ന് ആ​​​റു മാ​​​സ​​​ത്തെ മോ​​​റ​​​ട്ടോ​​​റി​​​യ​​​ത്തി​​​ന് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നോ​​​ട് ആ​​​വ​​​ശ്യ​​​പ്പെ​​​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.