കോ​വി​ഡ് കാ​ല​ത്ത് ആ​ർ​ഭാ​ട സ​ത്യ​പ്ര​തി​ജ്ഞ ന​ട​ത്തു​ന്ന​ത് ഒഴി​വാ​ക്ക​ണം: പി.​സി. തോ​മ​സ്
കോ​വി​ഡ് കാ​ല​ത്ത്  ആ​ർ​ഭാ​ട സ​ത്യ​പ്ര​തി​ജ്ഞ  ന​ട​ത്തു​ന്ന​ത്  ഒഴി​വാ​ക്ക​ണം:  പി.​സി. തോ​മ​സ്
Sunday, May 16, 2021 12:58 AM IST
കോ​ട്ട​യം: ഇ​രു​പ​താം തീ​യ​തി ന​ട​ക്കാ​നി​രി​ക്കു​ന്ന മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ 800 പേ​രെ കാ​ണി​ക​ളാ​യി പ​ങ്കെ​ടു​പ്പി​ച്ചു കൊ​ണ്ടാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് കേ​ൾ​ക്കു​ന്പോ​ൾ ഞെ​ട്ടിപ്പോവു​ക​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​നും, മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ പി.​സി. ​തോ​മ​സ്.

ജ​ന​ങ്ങ​ളു​ടെ ജീ​വ​നോ​ടു​ള്ള വ​ലി​യ വെ​ല്ലു​വി​ളി​യാ​ണി​ത്. അ​വ​രു​ടെ ജീ​വ​ൻ പോ​യാ​ലും സാ​ര​മി​ല്ല, സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ് കേ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നാ​ണ് സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​ത്. പ​രി​താ​പ​ക​ര​മാ​യ ഈ ​നീ​ക്ക​ത്തി​ൽ നി​ന്ന് സ​ർ​ക്കാ​ർ പി​ന്നോ​ട്ട് മാ​റ​ണ​മെ​ന്ന് തോ​മ​സ് അ​ഭ്യ​ർ​ഥി​ച്ചു.


കോ​വി​ഡ് വാ​ക്സി​നും, ചി​കി​ത്സ​യും എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​ക്കു​വാ​ൻ സ​ർ​ക്കാ​ർ ത​യ്യാ​റാ​ക​ണം. മ​റ്റു പ​ല സം​സ്ഥാ​ന​ങ്ങ​ളും അ​പ്ര​കാ​രം ചെ​യ്തു വ​രു​ന്നു​ണ്ട്. കോ​വി​ഡ് മു​ഖാ​ന്തി​രം മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ർ​ക്ക് വേ​ണ്ട സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്നും തോ​മ​സ് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.