ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ ജി​ല്ല​ക​ളി​ൽ പാ​ൽ, മ​ത്സ്യവി​ത​ര​ണം രാ​വി​ലെ എ​ട്ടു വ​രെ
ട്രി​പ്പി​ൾ ലോ​ക്ഡൗ​ണ്‍ ജി​ല്ല​ക​ളി​ൽ  പാ​ൽ, മ​ത്സ്യവി​ത​ര​ണം രാ​വി​ലെ എ​ട്ടു വ​രെ
Monday, May 17, 2021 1:17 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളി​​​ൽ മ​​​ത്സ്യം, പാ​​​ൽ, പ​​​ത്ര വി​​​ത​​​ര​​​ണം എ​​ന്നി​​വ രാ​​​വി​​​ലെ എ​​​ട്ടു വ​​​രെ അ​​​നു​​​വ​​​ദി​​​ക്കും. നേ​​ര​​ത്തെ ഇ​​വ രാ​​വി​​ലെ ആ​​​റി​​ന​​കം പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നാ​​യി​​രു​​ന്നു നി​​ർ​​ദേ​​ശം. ഇ​​വി​​ടെ ബാ​​​ങ്കു​​​ക​​​ൾ ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്നു ദി​​​വ​​​സം പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

തി​​​ങ്ക​​​ൾ, ബു​​​ധ​​​ൻ, വെ​​​ള്ളി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​ണു ബാ​​​ങ്കു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​സ് അ​​​റി​​​യി​​​ച്ചു. മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലും ഈ ​​​ദി​​​വ​​​സ​​​ങ്ങ​​ളി​​ലാ​​ണു ബാ​​​ങ്കിം​​​ഗ് ഇ​​​ട​​​പാ​​​ടു​​ക​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. നാ​​ലു ജി​​​ല്ല​​​ക​​​ളി​​​ലും ഇ​​​ന്ന​​​ലെ അ​​​ർ​​​ധ​​​രാ​​​ത്രി ട്രി​​​പ്പി​​​ൾ ലോ​​​ക്ഡൗ​​​ണ്‍ നി​​​ല​​​വി​​​ൽ വ​​​ന്നു. ഈ ​​​ജി​​​ല്ല​​​ക​​​ളു​​​ടെ അ​​​തി​​​ർ​​​ത്തി​​​ക​​​ൾ പോ​​​ലീ​​​സ് അ​​​ട​​​ച്ചു. ഒ​​​രു വ​​​ഴി മാ​​​ത്ര​​​മാ​​​കും ഈ ​​​ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു പ്ര​​​വേ​​​ശി​​​ക്കാ​​​നും പു​​​റ​​​ത്തു ക​​​ട​​​ക്കാ​​​നും തു​​റ​​ക്കു​​ക. അ​​​വ​​​ശ്യ സ​​​ർ​​​വീ​​​സു​​കാ​​ർ​​ക്കും അ​​​ടു​​​ത്ത ബ​​​ന്ധു​​​ക്ക​​​ളു​​​ടെ രോ​​​ഗം, മ​​​ര​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ത്യാ​​​വ​​​ശ്യ കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കും മാ​​ത്ര​​മേ ജി​​​ല്ല ക​​​ട​​​ന്നു​​​ള്ള സ​​​ഞ്ചാ​​​രം അ​​​നു​​​വ​​​ദി​​​ക്കു​​​ക​​യു​​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.