ലോ​ഡു​മാ​യി പോ​യ വാ​ഹ​നം വി​റ്റ് മു​ങ്ങി​യ പ്ര​തി പി​ടി​യി​ല്‍
Friday, June 18, 2021 1:45 AM IST
കൊ​​​ച്ചി: ലോ​​​ഡു​​​മാ​​​യി പോ​​​യ വാ​​​ഹ​​​നം മ​​​റി​​​ച്ചു​​വി​​​റ്റ് മു​​​ങ്ങി​​​യ പ്ര​​​തി​​യെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​ടി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പേ​​​രൂ​​​ര്‍​കോ​​​ണം സ്വ​​​ദേ​​​ശി ഷി​​​ബു​​​വാ​​​ണ് എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍​ട്ര​​​ല്‍ പോ​​​ലീ​​​സി​​ന്‍റെ പി​​​ടി​​​യി​​​ലാ​​​യ​​​ത്.

ക​​​ഴി​​​ഞ്ഞ ഫെ​​​ബ്രു​​​വ​​​രി​​​യി​​​ലാ​​യി​​രു​​ന്നു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. എ​​​റ​​​ണാ​​​കു​​​ളം പു​​​ല്ലേ​​​പ്പ​​​ടി വീ​​​ക്ഷ​​​ണം റോ​​​ഡി​​​ലു​​​ള്ള ട്രാ​​​വ​​​ല്‍ കിം​​​ഗ് എ​​​ന്ന സ്ഥാ​​​പ​​​ന​​​ത്തി​​​ല്‍ നി​​ന്ന് ട്രോ​​​ളി ബാ​​​ഗു​​​ക​​​ളു​​​മാ​​​യി ട്രാ​​​വ​​​ല​​​റി​​ലാ​​ണ് പ്ര​​തി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്ക് പോ​​​യ​​ത്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​ത്ത് ലോ​​​ഡ് ഇ​​​റ​​​ക്കി​​​യശേ​​​ഷം 1.10 ല​​​ക്ഷം രൂ​​​പ കൈ​​​പ്പ​​​റ്റി. തു​​ട​​ർ​​ന്ന് വാ​​​ഹ​​​നം ത​​​മി​​​ഴ്‌​​​നാ​​​ട് അ​​​തി​​​ര്‍​ത്തി​​​യി​​​ലെ​​​ത്തി​​​ച്ച് 60,000 രൂ​​പ​​യ്ക്ക് വി​​​റ്റശേ​​ഷം ഒ​​ളി​​വി​​ൽ പോ​​കു​​ക​​യാ​​യി​​രു​​ന്നു. ഉ​​​ട​​​മ​​​യു​​​ടെ പ​​​രാ​​​തി​​യു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​തി​​നി​​ടെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഉ​​​ദി​​​യ​​​ന്‍​കു​​​ള​​​ങ്ങ​​​ര ഭാ​​​ഗ​​​ത്ത് ട്രാ​​​വ​​​ല​​​ര്‍ ക​​​ണ്ടെ​​​ത്തി​. തു​​​ട​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ലാ​​​ണ് പ്ര​​​തി പി​​​ടി​​​യി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.