സം​ഗീ​തദി​ന​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ സം​ഗീ​ത​ആ​ൽ​ബ​വു​മാ​യി എ​ക്​സൈ​സ് വ​കു​പ്പ്
Monday, June 21, 2021 1:07 AM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക സം​ഗീ​ത ദി​ന​മാ​യ ഇ​ന്ന് എ​ക്​സൈ​സ് വ​കു​പ്പ് ’ജീ​വി​തംത​ന്നെ ല​ഹ​രി’ എ​ന്ന പേ​രി​ൽ സം​ഗീ​ത ആ​ൽ​ബം പു​റ​ത്തി​റ​ക്കി. എ​ല്ലാ​വ​ർ​ക്കും സൗ​ജ​ന്യ​മാ​യി സം​ഗീ​തം ആ​സ്വ​ദി​ക്കു​ന്ന​തി​നു​ള​ള അ​വ​സ​ര​മാ​ണ് ഇ​തൊ​ടൊ​പ്പം ഒ​രു​ക്കു​ന്ന​ത്. അ​മച്വർ സം​ഗീ​ത​ജ്ഞ​രു​ടെ സൃ​ഷ്ടി​ക​ൾ ലോ​ക​ത്തി​ന് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം സം​ഗീ​ത​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ലാ​കാ​ര​ൻ​മാ​രെ​യും ആ​ദ​രി​ക്കു​ന്നു.

വി​മു​ക്തി​ മി​ഷന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ക്​സൈ​സ് വ​കു​പ്പ് ല​ഹ​രി​ക്കെ​തി​രേ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ല​ഹ​രി വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളി​ലും പ്ര​ത്യേ​കി​ച്ച്, യു​വ​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലും പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നാ​ണ് ഈ ​സം​ഗീ​ത ആ​ൽ​ബം ത​യാ​റാ​ക്കി​യി​ട്ടു​ള​ള​ത്. ഈ ​സം​ഗീ​ത​ആ​ൽ​ബ​ത്തി​ൽ ച​ല​ച്ചി​ത്ര രം​ഗ​ത്തെ ജ​യ​സൂ​ര്യ, ആ​സി​ഫ് അ​ലി, വി​നീ​ത് ശ്രീ​നി​വാ​സ​ൻ തു​ട​ങ്ങി​യ​വ​ർ ല​ഹ​രി വി​രു​ദ്ധ സ​ന്ദേ​ശ​വും ന​ൽ​കു​ന്നു​ണ്ട്.


ക​ലാ​കാ​ര​നാ​യ ബി​ജി​ത് ബാ​ല ത​യാറാ​ക്കി​യ ഈ ​സം​ഗീ​ത ആ​ൽ​ബ​ത്തി​ന്‍റെ ര​ച​ന ഹ​രി​നാ​രാ​യ​ണ​നും സം​ഗീ​തം ബി​ജി​ബാ​ലു​മാ​ണ്. ഇ​വ​രെ കൂ​ടാ​തെ ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​ന​രം​ഗ​ത്തു​ള്ള ഹ​രി​ശ​ങ്ക​ർ, സ​ന്നി​ധാ​നം, ജോ​ബ് കു​ര്യ​ൻ, ന​ജിം​ഹ​ർ​ഷാ​ദ്, സി​താ​ര, അ​ഫ്​സ​ൽ, ജ്യോ​ത്സ്​ന, നി​ര​ഞ്ജ​ന, സ​യ​നോ​ര, പു​ഷ്പ​വ​തി, ആ​ൻ​അ​മി, രാ​ജ​ല​ക്ഷ്മി, രൂ​പാ​രേ​വ​തി, രാ​ജേ​ഷ്​ചേ​ർ​ത്ത​ല തു​ട​ങ്ങി​യ ക​ലാ​കാ​ര​ൻ​മാ​രും സം​ഗീ​ത ആ​ൽ​ബ​ത്തി​ൽ അ​ണി​നി​ര​ന്നി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.