തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 22,414 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,97,092 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.37 ശതമാനമാണ്. 108 മരണങ്ങൾ കൂടി കോവിഡ് മൂലമെന്നു സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 17,211 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 114 പേർ സംസ്ഥാനത്തിന് പുറത്തുനിന്നും വന്നവരാണ്. 19,478 പേർ രോഗമുക്തരായി. 1,76,048 പേരാണ് നിലവിൽ രോഗബാധിതരായി ചികിത്സയിലുള്ളത്.
ജില്ല തിരിച്ചുള്ള കണക്ക്: മലപ്പുറം-3691, തൃശൂർ-2912, എറണാകുളം-2663, കോഴിക്കോട്-2502, പാലക്കാട്-1928, കൊല്ലം-1527, കണ്ണൂർ-1299, കോട്ടയം-1208, തിരുവനന്തപുരം-1155, കാസർഗോഡ്-934, ആലപ്പുഴ-875, വയനാട്-696, പത്തനംതിട്ട-657, ഇടുക്കി-367.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.