കോ​​​ഴി​​​ക്കോ​​​ട് ബ​​​സ് ടെ​​​ർ​​​മി​​​ന​​​ൽ: വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു
കോ​​​ഴി​​​ക്കോ​​​ട് ബ​​​സ് ടെ​​​ർ​​​മി​​​ന​​​ൽ: വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ചു
Tuesday, October 26, 2021 12:44 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ടെ​​​ർ​​​മി​​​ന​​​ൽ കോം​​​പ്ല​​​ക്സി​​​ന്‍റെ നി​​​ർ​​​മാ​​​ണം സം​​​ബ​​​ന്ധി​​​ച്ച് ചെ​​​ന്നൈ ഐ​​​ഐ​​​ടി സ്ട്ര​​​ക്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി പ്ര​​​ഫ. അ​​​ള​​​ക​​​സു​​​ന്ദ​​​ര മൂ​​​ർ​​​ത്തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ചു നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ൻ അ​​​ഞ്ചം​​​ഗ വി​​​ദ​​​ഗ്ധ ഉ​​​ന്ന​​​ത​​​ത​​​ല സ​​​മി​​​തി​​​യെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​ക്കൊ​​​ണ്ട് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു ഉ​​​ത്ത​​​ര​​​വി​​​ട്ടു.

ചീ​​​ഫ് ടെ​​​ക്നി​​​ക്ക​​​ൽ എ​​​ക്സാ​​​മി​​​ന​​​ർ എ​​​സ്. ഹ​​​രി​​​കു​​​മാ​​​ർ (ക​​​ണ്‍​വീ​​​ന​​​ർ), ഐ​​​ഐ​​​ടി ഖ​​​ര​​​ഗ്പുർ സി​​​വി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം മേ​​​ധാ​​​വി പ്ര​​​ഫ. നി​​​ർ​​​ജ​​​ർ ധം​​​ഗ്, കോ​​​ഴി​​​ക്കോ​​​ട് എ​​​ൻ​​​ഐ​​​ടി സ്ട്ര​​​ക്ച​​​റ​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗം സീ​​​നി​​​യ​​​ർ പ്ര​​​ഫ.​​​ഡോ. ടി.​​​എം. മാ​​​ധ​​​വ​​​ൻ പി​​​ള്ള, പൊ​​​തു​​​മ​​​രാ​​​മ​​​ത്തു ബി​​​ൽ​​​ഡിം​​​ഗ്സ് ചീ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​ർ എ​​​ൽ. ബീ​​​ന, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജ് പ്ര​​​ഫ.​​​കെ.​​​ആ​​​ർ. ബി​​​ന്ദു എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന വി​​​ദ​​​ഗ്ധ സ​​​മി​​​തി ര​​​ണ്ടാ​​​ഴ്ച​​​യ്ക്ക​​​കം റി​​​പ്പോ​​​ർ​​​ട്ട് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.