ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ നി​യ​മ ഭേ​ദ​ഗ​തി​: റി​സ​ര്‍​വ് ബാ​ങ്കി​ന് നോ​ട്ടീ​സ്
ബാ​ങ്കിം​ഗ് നി​യ​ന്ത്ര​ണ  നി​യ​മ ഭേ​ദ​ഗ​തി​:  റി​സ​ര്‍​വ് ബാ​ങ്കി​ന് നോ​ട്ടീ​സ്
Friday, November 26, 2021 1:12 AM IST
കൊ​​​ച്ചി: സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന്‍റെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലാ​​​ക്കു​​​ന്ന ബാ​​​ങ്കിം​​​ഗ് നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ ഭേ​​​ദ​​​ഗ​​​തി​​​ക്കെ​​​തി​​​രെ തി​​​രു​​​വ​​​ല്ല ഈ​​​സ്റ്റ് കോ - ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കും ഗു​​​രു​​​വാ​​​യൂ​​​ര്‍ കോ - ​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് അ​​​ര്‍​ബ​​​ന്‍ ബാ​​​ങ്കും ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​യി​​​ല്‍ കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍​ക്കും റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​നും നോ​​​ട്ടീ​​​സ് ന​​​ല്‍​കാ​​​ന്‍ ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍ദേ​​ശി​​​ച്ചു. ജ​​​സ്റ്റീ​​​സ് ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ ബെ​​​ഞ്ചാ​​​ണ് ഹ​​​ര്‍​ജി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

1949ലെ ​​​ബാ​​​ങ്കിം​​​ഗ് നി​​​യ​​​ന്ത്ര​​​ണ നി​​​യ​​​മ​​​ത്തി​​​ല്‍ 2020 ലെ ​​ഭേ​​​ദ​​​ഗ​​​തി​​​യി​​​ലൂ​​​ടെ സ​​​ര്‍​വീ​​​സ് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ നി​​​യ​​​ന്ത്രി​​​ക്കാ​​​ന്‍ റി​​​സ​​​ര്‍​വ് ബാ​​​ങ്കി​​​ന് അ​​​ധി​​​കാ​​​രം ന​​​ല്‍​കി​​​യി​​​രു​​​ന്നു.


ഇ​​​ത​​​നു​​​സ​​​രി​​​ച്ച് സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ള്‍ ബോ​​​ര്‍​ഡ് ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​ന്‍റി​​നു രൂ​​​പം ന​​​ല്‍​കാ​​​നും സി​​​ഇ​​​ഒ​​​യെ നി​​​യ​​​മി​​​ക്കാ​​​നും നി​​​ര്‍​ബ​​​ന്ധി​​​ത​​​രാ​​​കു​​​ന്നെ​​​ന്നും സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ളു​​​ടെ ജ​​​ന​​​റ​​​ല്‍ ബോ​​​ഡി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന ബോ​​​ര്‍​ഡ് ഓ​​​ഫ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​നു പു​​​റ​​​മെ​​യാ​​​ണ് മ​​​റ്റൊ​​​രു സ​​​മാ​​​ന്ത​​​ര അ​​​ധി​​​കാ​​​ര കേ​​​ന്ദ്രം കൂ​​​ടി രൂ​​​പം കൊ​​​ള്ളു​​​ന്ന​​​തെ​​​ന്നും ഹ​​​ര്‍​ജി​​​ക്കാ​​​ര്‍ ആ​​​രോ​​​പി​​​ക്കു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.