‘വ​ത്തി​ക്കാ​ന്‍ ത​രം​ഗം’ ഡി​ജി​റ്റി​ല്‍ പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
‘വ​ത്തി​ക്കാ​ന്‍ ത​രം​ഗം’ ഡി​ജി​റ്റി​ല്‍ പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു
Saturday, November 27, 2021 12:50 AM IST
കൊ​​​ച്ചി: കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍റെ മാ​​​സി​​​ക​​​യാ​​​യ വ​​​ത്തി​​​ക്കാ​​​ന്‍ ത​​​രം​​​ഗ​​​ത്തി​​​ന്‍റെ ഡി​​​ജി​​​റ്റി​​​ല്‍ പ​​​തി​​​പ്പ് പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ കെ​​​സി​​​ബി​​​സി ഡെ​​​പ്യൂ​​​ട്ടി സെ​​​ക്ര​​​ട്ട​​​റി ഫാ.​ ​​ജേ​​​ക്ക​​​ബ് ജി. ​​​പാ​​​ല​​​യ്ക്കാ​​​പ്പി​​​ള്ളി പ്ര​​​കാ​​​ശ​​​നം ചെ​​​യ്തു.

ഫ്രാ​​​ന്‍​സി​​​സ് പാ​​​പ്പ​​​ായെ​​​ക്കു​​​റി​​​ച്ചും ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്ക സ​​​ഭ​​​യെ​​​ക്കു​​​റി​​​ച്ചു​​​മു​​​ള്ള വാ​​​ര്‍​ത്ത​​​ക​​​ളും ആ​​​നു​​​കാ​​​ലി​​​ക സം​​​ഭ​​​വ​​​ങ്ങ​​​ളെക്കുറിച്ചു​​​ള്ള പ്ര​​​മു​​​ഖ​​​രു​​​ടെ ലേ​​​ഖ​​​ന​​​ങ്ങ​​​ളും മാ​​​സി​​​ക​​​യി​​​ലു​​​ണ്ട്.


ക്യൂ ​​​ആ​​​ര്‍ കോ​​​ഡ് സ്‌​​​കാ​​​ന്‍ ചെ​​​യ്യു​​​ന്ന​​​തി​​​ലൂ​​​ടെ ലേ​​​ഖ​​​ന​​​ങ്ങ​​​ള്‍ വീഡി​​​യോ രൂ​​​പ​​​ത്തി​​​ലൂം കാ​​​ണാ​​നാ​​കും. പി​​​ഒ​​​സി ജ​​​ന​​​റ​​​ല്‍ എ​​​ഡി​​​റ്റ​​​ര്‍ റ​​​വ.​ ഡോ.​ ​​ജേ​​​ക്ക​​​ബ് പ്ര​​​സാ​​​ദ്, ചീ​​​ഫ് എ​​​ഡി​​​റ്റ​​​റും കെ​​​സി​​​ബി​​​സി മീ​​​ഡി​​​യ ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യു​​​മാ​​​യ റ​​​വ.​ ഡോ.​ ​​ഏ​​​ബ്ര​​​ഹാം ഇ​​​രി​​​മ്പി​​​നി​​​ക്ക​​​ല്‍, റ​​​വ.​ ഡോ. ​​ജോ​​​ണ്‍​സ​​​ണ്‍ പു​​​തു​​​ശേ​​​രി, റ​​​വ.​​​ഡോ.​ ജോ​​​ഷി മ​​​യ്യാ​​​റ്റി​​​ല്‍, ആ​​ന്‍റ​​​ണി ച​​​ട​​​യ​​​മു​​​റി എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.