ബ​​​ഹ്റി​​​നി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് വ​​​ഴി നി​​​യ​​​മ​​​നം
Wednesday, December 1, 2021 1:14 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ഹ്റി​​​നി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സ്, ലാ​​​ബ് ടെ​​​ക്നി​​​ഷ്യ​​​ൻ ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്കു താ​​​ത്ക്കാ​​​ലി​​​ക ഒ​​​ഴി​​​വു​​​ക​​​ളി​​​ൽ നോ​​​ർ​​​ക്ക റൂ​​​ട്സ് വ​​​ഴി നി​​​യ​​​മ​​​നം.

ന​​​ഴ്സി​​​ങ്ങി​​​ൽ ബി​​​രു​​​ദ​​​മോ/​​​ഡി​​​പ്ലോ​​​മ​​​യോ കൂ​​​ടാ​​​തെ ഐ​​​സി​​​യു/ സ​​​ർ​​​ജി​​​ക്ക​​​ൽ വാ​​​ർ​​​ഡ്/ അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗം തു​​​ട​​​ങ്ങി​​​യ​​​വ​​​യി​​​ൽ ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു വി​​​ഭാ​​​ഗ​​​ത്തി​​​ൽ അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​ൽ കു​​​റ​​​യാ​​​തെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള വ​​​നി​​​താ/​​​പു​​​രു​​​ഷ ന​​​ഴ്സു​​​മാ​​​ർ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം. നി​​​ല​​​വി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് ത​​​സ്തി​​​ക​​​യി​​​ൽ 15 ഒ​​​ഴി​​​വു​​​ക​​​ളാ​​​ണ് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള​​​ത്. ശ​​​മ്പ​​​ളം 350 ബ​​​ഹ്റി​​​ൻ ദി​​​നാ​​​ർ (ഏ​​​ക​​​ദേ​​​ശം 69,000 ഇ​​​ന്ത്യ​​​ൻ രൂ​​​പ). ലാ​​​ബ്ടെ​​​ക്നീ​​​ഷ്യ​​​ൻ ഒ​​​ഴി​​​വി​​​ലേ​​​ക്ക് ബി.​​​എ​​​സി​​​സി എം.​​​എ​​​ൽ.​​​ടി. ക​​​ഴി​​​ഞ്ഞു കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു വ​​​ർ​​​ഷം ലാ​​​ബ് ടെ​​​ക്നി​​​ഷ്യ​​​ൻ ആ​​​യി പ്ര​​​വ​​​ർ​​​ത്തി പ​​​രി​​​ച​​​യ​​​മു​​​ള്ള പു​​​രു​​​ഷ​​​ൻ​​​മാ​​​രെ ആ​​​ണ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


ശ​​​മ്പ​​​ളം 350 375 ബ​​​ഹ്റി​​​ൻ ദി​​​നാ​​​ർ. പ്രാ​​​യ പ​​​രി​​​ധി: 40 വ​​​യ​​​സ്‌​​​സി​​​ൽ താ​​​ഴെ. താ​​​ത്പ​​​ര്യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥിക​​​ൾ നോ​​​ർ​​​ക്ക റൂ​​​ട്സി​​​ന്‍റെ വെ​​​ബ് സൈ​​​റ്റ് www.no rkaroots.org മു​​​ഖേ​​​ന അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നു നോ​​​ർ​​​ക്ക റൂ​​​ട്സ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. അ​​​വ​​​സാ​​​ന തീ​​​യ​​​തി 10.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.