ലക്ഷദ്വീപിൽ കപ്പലിനു തീപിടിച്ചു
ലക്ഷദ്വീപിൽ  കപ്പലിനു തീപിടിച്ചു
Thursday, December 2, 2021 1:40 AM IST
കൊ​​​ച്ചി: കൊ​​​ച്ചി​​​യി​​​ല്‍നി​​​ന്ന് ല​​​ക്ഷ​​​ദ്വീ​​​പി​​​ലേ​​​ക്ക് പോ​​​യ യാ​​​ത്രാ​​​ക​​​പ്പ​​​ലാ​​​യ എം​​വി ക​​​വ​​​ര​​​ത്തി​​​യി​​​ല്‍ തീ​​​പി​​​ടി​​​ത്തം. ക​​​പ്പ​​​ലി​​​ലെ അ​​​ഗ്‌​​​നി​​​ര​​​ക്ഷാ വി​​​ഭാ​​​ഗം ഉ​​​ട​​​ന്‍ തീ​​​യ​​​ണ​​​ച്ച​​​തി​​​നാ​​​ല്‍ വ​​​ന്‍ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​യി. ക​​​പ്പ​​​ലി​​​ന്‍റെ എ​​​ന്‍​ജി​​​നി​​​ല്‍നി​​​ന്നാ​​​ണ് തീ ​​​പ​​​ട​​​ര്‍​ന്ന​​​ത്. ആ​​​ള​​​പാ​​​യ​​​മി​​​ല്ല.

624 യാ​​​ത്രി​​​ക​​​രും 85 ജീ​​​വ​​​ന​​​ക്കാ​​​രു​​​മാ​​​യാ​​​ണ് കൊ​​​ച്ചി​​​യി​​​ല്‍​നി​​​ന്ന് ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ക​​പ്പ​​ൽ പു​​​റ​​​പ്പെ​​​ട്ട​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ക​​​വ​​​ര​​​ത്തി​​​യി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ള്‍ 302 യാ​​​ത്രി​​​ക​​​ര്‍ അ​​​വി​​​ടെ ഇ​​​റ​​​ങ്ങി. ബാ​​​ക്കി 322 യാ​​​ത്ര​​​ക്കാ​​​രു​​​മാ​​​യി ആ​​​ന്ത്രോ​​​ത്തി​​​ലേ​​​ക്ക് പോ​​​കു​​​ന്ന​​​തി​​​നി​​​ടെ ഉ​​​ച്ച​​​യ്ക്ക് 12.30ഓ​​​ടെ​​​യാ​​​ണ് തീ ​​​പ​​​ട​​​ര്‍​ന്ന​​​ത്. ക​​​വ​​​ര​​​ത്തി ദ്വീ​​​പി​​​ല്‍നി​​​ന്ന് 29 നോ​​​ട്ടി​​​ക്ക​​​ല്‍ മൈ​​​ല്‍ അ​​​ക​​​ലെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.


തു​​​റ​​​മു​​​ഖ വ​​​കു​​​പ്പി​​​ന്‍റെ മ​​​റ്റൊ​​​രു യാ​​​ത്രാ​​​ക​​​പ്പ​​​ലാ​​​യ എം​​വി കോ​​​റ​​​ല്‍ സ്ഥ​​​ല​​​ത്തെ​​​ത്തി യാ​​​ത്രി​​​ക​​​രെ സു​​​ര​​​ക്ഷി​​​ത​​​മാ​​​യി ഒ​​​ഴി​​​പ്പി​​​ച്ചു. തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ ക​​​പ്പ​​​ലി​​​നെ കെ​​​ട്ടി​​​വ​​​ലി​​​ച്ച് അ​​​ന്ത്രോ​​​ത്ത് ദ്വീ​​​പി​​​ലേ​​​ക്കെ​​​ത്തി​​​ക്കാ​​​നു​​​ള്ള ശ്ര​​​മ​​​ത്തി​​​ലാ​​​ണ് തു​​​റ​​​മു​​​ഖ വ​​​കു​​​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.