ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
ന​ഴ്സിം​ഗ് ഓ​ഫീ​സ​ർ കോ​വി​ഡ് ബാ​ധി​ച്ചു  മ​രി​ച്ചു
Wednesday, January 19, 2022 1:20 AM IST
വ​​​ർ​​​ക്ക​​​ല:​​ ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. വ​​​ർ​​​ക്ക​​​ല താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ലെ ന​​​ഴ്സിം​​​ഗ് ഓ​​​ഫീ​​​സ​​​ർ സ​​​രി​​​ത (52) യാ​​​ണു കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്.

ക​​​ല്ല​​​റ​​​യി​​​ലെ പ്രാ​​​ഥ​​​മി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ ഡ്യൂ​​​ട്ടി ചെ​​​യ്തു വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. തി​​​ങ്ക​​​ളാ​​​ഴ്ച​​​യാ​​​ണ് ഇ​​​വ​​​ർ​​​ക്ക് പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ കോ​​​വി​​​ഡ് ബാ​​​ധ സ്ഥി​​​രീ​​​ക​​​രി​​​ച്ച​​​ത്. ഇ​​​തോ​​​ടെ വീ​​​ട്ടി​​​ൽ വി​​​ശ്ര​​​മ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു.


ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഇ​​​വ​​​രെ മ​​​രി​​​ച്ച നി​​​ല​​​യി​​​ൽ ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു​​വെ​​​ന്ന് ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​ത്രി​ മ​​​ര​​​ണം സം​​​ഭ​​​വി​​​ച്ചി​​​രി​​​ക്കാം എ​​​ന്നാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. താ​​​ലൂ​​​ക്കാ​​​ശു​​​പ​​​ത്രി​​​യി​​​ൽ ജോ​​​ലി ചെ​​​യ്തു വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​ണു ക​​​ല്ല​​​റ​​​യി​​​ൽ പു​​​തു​​​താ​​​യി തു​​​ട​​​ങ്ങി​​​യ സി​​​എ​​​ഫ്എ​​​ൽ​​​ടി​​​സി​​​യി​​​ൽ സ​​​രി​​​ത​​​യ്ക്കു ഡ്യൂ​​​ട്ടി ല​​​ഭി​​​ച്ച​​​തും അ​​​ങ്ങോ​​​ട്ടു മാ​​​റി​​​യ​​​തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.