കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​രു​​ടെ പെ​​ന്‍​ഷ​​ന്‍: ക​​ട്ട് ഓ​​ഫ് തീ​​യ​​തി പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം
കോ​​ള​​ജ് അ​​ധ്യാ​​പ​​ക​​രു​​ടെ പെ​​ന്‍​ഷ​​ന്‍:  ക​​ട്ട് ഓ​​ഫ് തീ​​യ​​തി പു​​നഃ​​പ​​രി​​ശോ​​ധി​​ക്കാ​​ന്‍ നി​​ര്‍​ദേ​​ശം
Sunday, August 7, 2022 1:04 AM IST
കൊ​​​​ച്ചി: ഏ​​​​ഴാം ശ​​​​മ്പ​​​​ള പ​​​​രി​​​​ഷ്‌​​​​ക​​​​ര​​​​ണ​​​​ത്തെ തു​​​​ട​​​​ര്‍​ന്ന് കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പെ​​​​ന്‍​ഷ​​​​ന്‍ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് ക​​​​ട്ട് ഓ​​​​ഫ് തീ​​​​യ​​​​തി ഉ​​​​ള്‍​പ്പെ​​​​ടെ നി​​​​ശ്ച​​​​യി​​​​ച്ച് സ​​​​ര്‍​ക്കാ​​​​ര്‍ ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വു​​​​ക​​​​ള്‍ പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ന്‍ ഹൈ​​​​ക്കോ​​​​ട​​​​തി നി​​​​ര്‍​ദേ​​​​ശം.

വി​​​​ര​​​​മി​​​​ച്ച കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ പെ​​​​ന്‍​ഷ​​​​ന്‍ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ന് വ്യ​​​​വ​​​​സ്ഥ​​​​ക​​​​ള്‍ ഏ​​​​ര്‍​പ്പെ​​​​ടു​​​​ത്തി 2021 ഫെ​​​​ബ്രു​​​​വ​​​​രി 25നു ​​​​ന​​​​ല്‍​കി​​​​യ ഉ​​​​ത്ത​​​​ര​​​​വും 2021 ഡി​​​​സം​​​​ബ​​​​ര്‍ ര​​​​ണ്ടി​​​​നു പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ തു​​​​ട​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വും പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​നാ​​​​ണ് ജ​​​​സ്റ്റീ​​​​സ് ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ട​​​​ത്.


വി​​​​ര​​​​മി​​​​ച്ച കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​രെ ര​​​​ണ്ടു​​​​ത​​​​ട്ടി​​​​ലാ​​​​യി തി​​​​രി​​​​ച്ച് പെ​​​​ന്‍​ഷ​​​​ന്‍ വി​​​​ത​​​​ര​​​​ണം ചെ​​​​യ്യു​​​​ന്ന​​​​തു ചോ​​​​ദ്യം ചെ​​​​യ്ത് ആ​​​​ലു​​​​വ ആ​​​​ല​​​​ങ്ങാ​​​​ട് സ്വ​​​​ദേ​​​​ശി​​​​യാ​​​​യ റി​​​​ട്ട. കോ​​​​ള​​​​ജ് അ​​​​ധ്യാ​​​​പ​​​​ക​​​​ന്‍ ഡോ. ​​​​പി.​​​​വി ശ്രീ​​​​നി​​​​വാ​​​​സ​​​​ന്‍ ഉ​​​​ള്‍​പ്പെ​​​​ടെ 850 പേ​​​​ര്‍ ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​ക​​​​ളാ​​​​ണ് സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.